പലപ്പോഴും മലയാളികൾ പല ആവശ്യങ്ങളും നടത്തുന്നത് തങ്ങളുടെ കയ്യിലുള്ള സ്വർണം വിറ്റ് ആയിരിക്കും. അത് ചിലപ്പോൾ സംരംഭങ്ങൾ തുടങ്ങാനോ അല്ലെങ്കിൽ മറ്റു പല സാമ്പത്തിക ആവശ്യങ്ങൾക്കോ ആയിരിക്കാം. ഇത്തരത്തിൽ സ്വർണം വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആദായനികുതി നിയമങ്ങളെ പറ്റിയാണ് ഇന്നു നമ്മൾ പറയുന്നത്.
പലരുടെയും കയ്യിൽ പല തരത്തിലായിരിക്കും ഗോൾഡ് ഉണ്ടായിരിക്കുക. ആഭരണങ്ങൾ ആയും, കോയിനുകൾ ആയും മ്യൂച്ചൽ ഫണ്ടുകൾ ആയും എല്ലാം നിങ്ങളുടെ കയ്യിൽ സ്വർണം ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ ഇത്തരത്തിലുള്ള സ്വർണം വിൽക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന പൈസയ്ക്ക് കൃത്യമായ ആദായനികുതി നിയമങ്ങൾ ബാധകമാണ്. ഓരോ വസ്തുവിനും ഓരോ രീതിയിലാണ് ഇത് ബാധകമാവുക.
സ്വർണ്ണാഭരണങ്ങളും കോയിനുകളും ആണ് നിങ്ങൾ വിൽക്കുന്നത് എങ്കിൽ അതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന തുകയുടെ അതേ രീതിയിലുള്ള നികുതി നിയമങ്ങളിലൂടെ നിങ്ങൾക്ക് ബാധകമാണ്.ഇവയെ കുറഞ്ഞ കാലത്തേക്കുള്ള മൂലധന നേട്ടത്തിലേക്ക് ചേർക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് നികുതി നൽകേണ്ടതായും വരുന്നു.
നിലവിൽ നിങ്ങൾ വിൽക്കുന്ന ആഭരണം മൂന്നു വർഷത്തിന് കുറവിൽ ഉള്ളതാണെങ്കിൽ അത് ഹ്രസ്വകാലത്തിലാണ് ഉൾപ്പെടുന്നത്.എന്നാൽ മൂന്നു വർഷത്തിനു മുകളിൽ ഉള്ളവർക്ക് 20% നികുതി അടയ്ക്കേണ്ടതായി വരുന്നു.
ഇനി നിങ്ങൾ സ്വർണ ഫണ്ടുകൾ ആയോ ETF ആയോ ആണ് സ്വർണ്ണം നൽകുന്നത് എങ്കിൽ ഡെറ്റ് ഫണ്ടുകളുടെ മൂലധന നേട്ടത്തിന് ഉള്ള അതേ നികുതിയാണ് നിങ്ങൾക്ക് ബാധകമാവുക.നിങ്ങളുടെ കയ്യിലുള്ള സ്വർണത്തിനു പകരം അത് ബോണ്ടുകളുടെ രൂപത്തിൽ സൂക്ഷിക്കുന്ന തിനെയാണ് സ്വർണ്ണ ETF എന്നു പറയുന്നത്.ഇത് ഡിജിറ്റൽ മെത്തേഡുകളുടെ രൂപത്തിലാണ് കണക്കാക്കപ്പെടുന്നത്.
ഇനി മറ്റൊരു രീതിയാണ് സോവറിൻ ഗോൾഡ് ബോണ്ട്.SGB എന്നറിയപ്പെടുന്ന ഇത്തരം ബോണ്ട്കൾക്ക് എട്ടു വർഷം വരെ കാലാവധി ഉണ്ട്.അഞ്ചാമത്തെ വർഷം മുതൽ നിങ്ങൾക്ക് ഇത് പിൻവലിക്കാനും സാധിക്കുന്നു.എന്നാൽ ഇതിന്റെ നേട്ടത്തിന് നിങ്ങൾക്ക് യാതൊരുവിധ നികുതിയും അടയ്ക്കേണ്ടതായി വരില്ല എന്നതാണ് ഇതിനെ മറ്റു രീതികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
അതുകൊണ്ട് സ്വർണ്ണം വിൽക്കുന്നതിന് മുൻപ് അതിനായി നിങ്ങൾ നൽകേണ്ട ആദായ നികുതി യെ പറ്റി പൂർണ്ണമായും മനസ്സിലാക്കിയതിനു ശേഷം മാത്രം വിൽക്കുക. ഈ ഒരു ഇൻഫർമേഷൻ പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യുൿ