കുറഞ്ഞ വിലയിൽ മനസ്സിന് ഇണങ്ങുന്ന വസ്ത്രങ്ങൾ ലഭിച്ചാൽ ആരാണ് അത്തരത്തിലൊരു അവസരം ഒഴിവാക്കുക. എങ്കിൽ ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഈ വസ്ത്ര ഫാക്ടറി നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.
സാധാരണയായി നമ്മൾ വസ്ത്രങ്ങൾ വാങ്ങുമ്പോൾ അത് ഒരുപാട് ഇടനിലക്കാരിലൂടെ ലഭിക്കുന്നതിനാൽ നമുക്ക് വിലയിൽ വലിയ വ്യത്യാസം ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ ഒരു ഇടനിലക്കാരും ഇല്ലാതെ വസ്ത്രങ്ങൾ നേരിട്ട് നമ്മുടെ കയ്യിൽ ലഭിക്കുകയാണെങ്കിൽ അതിന് വലിയ വില കുറവ് തീർച്ചയായും ലഭിക്കുന്നതാണ്.
അതു മാത്രവുമല്ല ഇത്തരത്തിൽ നമ്മൾ വസ്ത്രങ്ങൾ വാങ്ങിക്കുമ്പോൾ നമ്മളുടെ മനസ്സിന് ഇണങ്ങുന്ന രീതിയിൽ ഡിസൈനുകൾ ലഭിക്കുകയും ചെയ്യും. ഇവിടെ നിങ്ങൾക്ക് 200 രൂപക്ക് ലേഡീസിന് ടോപ്പുകളും, പുരുഷൻമാർക്കുള്ള ഷർട്ടുകളും ലഭിക്കുന്നതാണ്.
ബാംഗ്ലൂരിലുള്ള നയൻതഹള്ളിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇനി ഈ സ്ഥാപനം ബാംഗ്ലൂർ ആയതുകൊണ്ട് നിങ്ങൾക്ക് ഭാഷാ പ്രശ്നമുണ്ടാകും എന്നുള്ള പേടിയും വേണ്ട. ഈ സ്ഥാപനം നടത്തുന്നത് ഒരു മലയാളിയാണ്. അതുകൊണ്ട് ഭാഷാ പ്രശ്നവും വരില്ല.
എന്തെല്ലാമാണ് ഈ വസ്ത്ര ഫാക്ടറിയുടെ പ്രത്യേകതകൾ??
ഉപഭോക്താവിന് 100% ഗ്യാരണ്ടിയോടുകൂടി നല്ല ക്വാളിറ്റിയിൽ ഉള്ള വസ്ത്രങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സ്ഥാപനത്തിൻറെ പ്രധാന ഉദ്ദേശം. അതുകൊണ്ടുതന്നെ അതിന് ആവശ്യമായ ട്രേഡ് രെജിസ്ട്രേഷൻ, ബ്രാന്റിന് ആവശ്യമായ മറ്റു കാര്യങ്ങൾ, അതുപോലെ മെറ്റീരിയൽ പർച്ചേസ് ചെയ്യാനുള്ള സഹായം എന്നിവയെല്ലാം ചെയ്തു കൊടുക്കുന്നതാണ്.
ഇനി ഇവിടെ നിന്നും പർച്ചേസ് ചെയ്യുന്ന വസ്ത്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഡിഫക്ട് ഉണ്ടായാൽ അത് റിട്ടേൺ ചെയ്യാവുന്നതുമാണ്. ബോംബെ,ബാംഗ്ലൂർ,അഹമ്മദാബാദ് എന്നിവടങ്ങളിൽ നിന്നാണ് ഇവിടേക്ക് പ്രധാനമായും തുണികൾ എത്തുന്നത്.
ഇവിടെ പ്രധാനമായും സ്ത്രീകൾക്കുള്ള ടോപ്, പുരുഷൻമാർക്കുള്ള ഷർട്ട് എന്നിവയാണ് ചെയ്യുന്നത്. എന്നാൽ ബൾക് ആയി ഓർഡർ ലഭിക്കുകയാണെങ്കിൽ കുട്ടികൾക്കുള്ള ഷർട്ട്, ജീൻസ് പുരുഷൻമാർക്കുള്ള കോട്ടൺ പാന്റ്റുകൾ എന്നിവ ഇവിടെ നിർമ്മിച്ചു നൽകുന്നതാണ്.
കട്ടിംഗ്,സ്റ്റിച്ചിങ് എന്നിവയെല്ലാം ചെയ്തെടുക്കുന്നത് ഇതേ സ്ഥാപനത്തിൽ തന്നെയാണ്. ബട്ടൻ വർക്കുകൾ എല്ലാം കമ്പനി ക്വാളിറ്റിയോടു കൂടി തന്നെ ഇവിടെ ചെയ്ത നൽകുന്നതാണ്. തുണിയുടെ ക്വാളിറ്റി നോക്കി മാത്രമാണ് ഇവിടെ തുടർന്നുള്ള പ്രോസസ്സ് ചെയ്യുന്നത്.
അതുമാത്രമല്ല വാഷിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും ഈ ഒരൊറ്റ സ്ഥാപനത്തിൽ വച്ച് തന്നെ ചെയ്തു തരുന്നതാണ്.S, M, L, XL എന്നീ സൈസ്കളിൽ എല്ലാം ഇവിടെ ടോപ്പുകളും ഷർട്ട്കളും ലഭിക്കുന്നതാണ്.
എന്നാൽ ഒരു പ്രത്യേക സൈസിൽ മാത്രമാണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് എങ്കിൽ അതിന് ഒരു നിശ്ചിത ക്വാണ്ടിറ്റി നിശ്ചയിച്ചിട്ടുണ്ട്. അത്രയും ഓർഡർ ലഭിച്ചാൽ അതും ചെയ്തു തരുന്നതാണ്. സ്ത്രീകളുടെ ടോപ്പിൽ മിനിമം 250 പീസും, പുരുഷന്മാരുടെ ഷർട്ടിൽ മിനിമം 500 പീസും ആണ് ഓർഡർ ആയി വേണ്ടത്.
പുരുഷന്മാരുടെ ഷർട്ടുകൾ എല്ലാ മെറ്റീരിയലും ഇവിടെ ലഭ്യമാണ്. ഇനി സ്ത്രീകളുടെ ടോപ്പുകൾ മിക്കതും ചെയ്യുന്നത് റയോൺ മെറ്റീരിയലിൽ ആണ്. അതിൻറെ തന്നെ പല ടൈപ്പ്ലും ചെയ്ത് നൽകുന്നതാണ്. ടോപ്പുകളുടെ കാര്യത്തിലും കസ്റ്റമർ ആവശ്യപ്പെടുന്ന ഡിസൈനിലും സൈസിലും 250 പീസ് എന്ന് കണക്കിൽ ഓർഡർ ചെയ്താൽ വർക്ക് ചെയ്ത് തരുന്നതാണ്.
ഇനി പുതിയതായി ഒരു സംരംഭം ആരംഭിക്കാൻ തുടങ്ങുന്ന ആൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരിക്കും എന്തൊക്കെ തരത്തിലുള്ള തുണികൾ ആണ് പർച്ചേസ് ചെയ്യേണ്ടത്? എങ്ങനെയാണ് ട്രേഡ് രജിസ്ട്രേഷൻ ചെയ്യേണ്ടത്? എന്നെല്ലാം.
എന്നാൽ ഈ ഒരു സ്ഥാപനം വഴിയാണ് നിങ്ങൾ ബന്ധപ്പെടുന്നത് എങ്കിൽ അവർ തന്നെ നിങ്ങൾക്ക് ആദ്യം മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ ചെയ്തു തരുന്നതാണ്. അതുകൊണ്ട് ഇത് ഉറപ്പായും തുടക്കകാർക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്.
200 രൂപ മുതൽ 300 രൂപ വരെ ഏത് ഡിസൈനിൽ വേണമെങ്കിലും സ്ത്രീകളുടെ ടോപ്പുകൾ ഇഷ്ടാനുസരണം ഇവിടെ ചെയ്തു നൽകുന്നതാണ്. അതുപോലെ പുരുഷന്മാരുടെ ഷർട്ടുകൾ 250 മുതൽ 375 രൂപ വരെ ചെയ്തു നൽകുന്നതാണ്. ഇതിൽ ലിനെൻ പ്രിന്റ്സും ഇതേ റേഞ്ചിൽ ലഭിക്കുന്നു എന്നതാണ് മറ്റൊരു കാര്യം.കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.