സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തരാക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾ മുഖേന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ശരണ്യ എന്ന പദ്ധതിയെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. എന്തെല്ലാമാണ് ശരണ്യ പദ്ധതി യുടെ പ്രത്യേകതകൾ എന്ന് നോക്കാം.
സ്വന്തമായി ഒരു സംരംഭം,അല്ലെങ്കിൽ ഫാമിംഗ് എന്നിവ തുടങ്ങുന്നതിനായി 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് വേണ്ടി കേരള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് ശരണ്യ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 50,000 രൂപയാണ് ഇതിനായി ധനസഹായമായി ലഭിക്കുക. ഇതും 50 ശതമാനം തുക സർക്കാരിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്.
ഡിവോഴ്സ്, ഭർത്താവ് മരിച്ചവർ, കഴിഞ്ഞ ഏഴ് വർഷമായി ഭർത്താവ് കൂടെ ഇല്ലാത്ത സ്ത്രീകൾ എന്നിവർക്കെല്ലാം മുൻഗണന ലഭിക്കുന്നതാണ്. 30 വയസ്സ് കഴിഞ്ഞു കല്യാണം നടക്കാത്ത സ്ത്രീകൾക്കും പദ്ധതിയിൽ ഭാഗമാ കാവുന്നതാണ്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെ ഉള്ളവർക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.
മുൻസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്ന് താസിൽദാർ, അല്ലെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും വിവാഹം കഴിച്ചിട്ടില്ല, അതല്ല എങ്കിൽ ഭർത്താവ് കൂടെ ഇല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്.നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വെബ്സൈറ്റ് മുഖേനയോ, അതാത് ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾ മുഖേനയോ അപ്ലിക്കേഷൻ ഫോം എടുത്തശേഷം ആവശ്യമായ രേഖകൾ സഹിതം അപ്ലൈ ചെയ്യുകയാണെങ്കിൽ 50,000 രൂപ ധനസഹായമായി ലഭിക്കുന്നതാണ്.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, സ്പെഷ്യൽ ഡിസബിലിറ്റി ഉള്ള സ്ത്രീകൾ എന്നിവർക്കെല്ലാം ഒരു ലക്ഷം രൂപ വരെ പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കാവുന്നതാണ്. അമ്പതിനായിരം രൂപയുടെ 25% അതായത് ഇരുപത്തയ്യായിരം രൂപ സർക്കാരിൽ നിന്നും സബ്സിഡി തുകയായി ലഭിക്കുന്നതാണ്.ബാക്കി വരുന്ന തുക 60 ഗഡുക്കളായി തിരിച്ചടച്ചാൽ മതി. അതായത് ഒരു മാസം ഏകദേശം 416 രൂപ മാത്രം മാസ ഗഡുവായി അടച്ചാൽ മതിയാകും.
ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ആവശ്യമായ രേഖകൾ സഹിതം അതാത് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളുമായി ബന്ധപ്പെടുക യാണെങ്കിൽ ഒരു മാസം അല്ലെങ്കിൽ മാക്സിമം 45 ദിവസത്തിനകം നിങ്ങൾക്ക് തുക ലഭിക്കുന്നതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കൃത്യമായി കാർഡ് പുതുക്കുന്ന സ്വന്തമായി ഒരു ഫാം അല്ലെങ്കിൽ ചെറുകിട സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യോഗ്യരായ സ്ത്രീകൾക്ക് തീർച്ചയായും ശരണ്യ പദ്ധതി പ്രകാരമുള്ള ഈയൊരു ധനസഹായം തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ്.ഇത് പലർക്കും അറിയില്ല എല്ലാവരിലേക്ക് ഏത്തൻവേണ്ടി ഷെയർ ചെയ്യുക