വെറും 30 രൂപ മുതൽ വീട് പണിക്ക് ആവശ്യമായ ടൈലുകൾ ലഭിക്കുന്നസ്ഥലം

Spread the love

ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിനായി പലപ്പോഴും വളരെ വിലകൂടിയ മെറ്റീരിയലുകൾ ആണ് നമ്മളിൽ പലരും പർച്ചേസ് ചെയ്യുക. പ്രത്യേകിച്ച് ടൈൽസ്, ഗ്രാനൈറ്റ് എന്നീ ഫ്ലോറിങ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ വലിയ വിലക്ക് പർച്ചേസ് ചെയ്താലും അതിന് ആവശ്യമായ ക്വാളിറ്റി ഉണ്ടോയെന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇതിനായി ഒരു കോൺട്രാക്ടറെ അല്ലെങ്കിൽ എൻജിനീയറെ ആണ് സമീപിക്കുന്നത് എങ്കിൽ അവർ പറയുന്ന വില കൊടുത്ത് നമ്മൾ മെറ്റീരിയൽ വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ ടൈലുകൾ ലഭിക്കുന്ന സ്ഥലങ്ങൾ അന്വേഷിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. ഇത്തരത്തിൽ കുറഞ്ഞവിലയ്ക്ക് നല്ല ക്വാളിറ്റിയിൽ മൂവായിരത്തിൽപ്പരം ഡിസൈനുകളിലുള്ള ടൈലുകൾ ലഭ്യമാകുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

വിട്രിഫൈഡ് സെറാമിക് ടൈൽസ് കളുടെ വൈവിധ്യമേറിയ ശേഖരം തന്നെ ഇവിടെ നിങ്ങൾക്ക് കാണാവുന്നതാണ്. മൂവായിരത്തിൽപ്പരം ഡിസൈനുകളിൽ ഉള്ള ടൈലുകൾ കുറഞ്ഞവിലയ്ക്ക് ലഭിക്കും എന്നതാണ് പ്രത്യേകത. 30 രൂപ മുതൽ 3000 രൂപ വരെ നിങ്ങളുടെ ഇഷ്ടാനുസരണം ടൈൽ സുകൾ തിരഞ്ഞെടുക്കാം.

35 രൂപയാണ് സെറാമിക് ടൈലുകളുടെ വില ആരംഭിക്കുന്നത്. സെറാമിക് ടൈലുകളിൽ ഒരുപാട് ഡിസൈനുകൾ ലഭ്യമായതോടെ എല്ലാവരും ഇത് തിരഞ്ഞെടുക്കാനായി തുടങ്ങി. അതോടൊപ്പം തന്നെ വിലയിലും കുറവ് ലഭിക്കും എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. സെറാമിക് ഇലകളിൽ മാത്രം എൺപതിൽപരം ഡിസൈനുകൾ ഷോപ്പിൽ ലഭ്യമാണ്.4*2 സൈസിൽ തന്നെ എഴുപതിൽ പരം ഡിസൈനുകൾ വിട്രിഫൈഡ് ടൈലുകൾ ഇവിടെ ലഭ്യമാണ്.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ കർട്ടനുകൾ പകുതി വിലയിൽ ലഭിക്കുന്ന സ്ഥലം

കിച്ചണിലും, ടെറസ് ബാൽക്കണി എന്നിവിടങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലുള്ള ടൈലുകൾ മാക് ഫിനിഷിങ്ങിൽ ലഭിക്കുന്നതാണ് . ഇവയെല്ലാം 48 രൂപ നിരക്കിൽ ഇവിടെനിന്നും പർച്ചേസ് ചെയ്യാം. എല്ലാവിധ ടൈലുകൾ ക്കും വിലയിൽ നല്ല ഓഫർ ഇവിടെ നൽകുന്നുണ്ട്.

പ്രീമിയം ബ്രാൻഡ് ആവശ്യമുള്ളവർക്ക് ആർട്ടിസ്റ്റിക് ഡിസൈനിൽ വരുന്ന ടൈലുകളും കുറച്ച് അധികം വില നൽകി പർച്ചേസ് ചെയ്യാം. യാതൊരു പോളിഷിംഗ് ആവശ്യമില്ലാത്ത നല്ല ഫിനിഷിംഗ് ഉള്ള ടൈലുകൾ ക്ക് 98 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇവയിൽ തന്നെ ലൈറ്റ് കളേഴ്സ് ഡാർക്ക് കളേഴ്സും ഇഷ്ടാനുസരണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇവയെല്ലാം ഇറ്റാലിയൻ ഡിസൈൻ സിൽ ആണ് വരുന്നത്.

ഗ്രാനൈറ്റിന്റെ അതേ സൈസിൽ വരുന്ന ടൈലുകൾ വ്യത്യസ്ത കളറിലും ഡിസൈനിലും ഇവിടെ ലഭ്യമാണ്. ഇവക്ക് ഗ്രാനൈറ്റിന്റെ അതേ ക്വാളിറ്റി ലഭിക്കുന്നതുമാണ്. ഇത്തരം ടൈലുകൾക്ക് സീറോ വേസ്റ്റേജ് ആണ് വരുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ് . 150 രൂപ നിരക്കിൽ ഇവ പർച്ചേസ് ചെയ്യാവുന്നതാണ്. സാധാരണ ടൈലുകളുടെ തിക്നെസ്സ് 8, 9,10 എന്നീ ഇങ്ങനെയാണെങ്കിൽ വളരെയധികം തിക്നെസ്സ് കുറഞ്ഞ 6mm ടൈലുകളിലും വ്യത്യസ്ത ഡിസൈനുകളിലും കവറുകളിലും ഇവിടെ ലഭ്യമാണ്. വാളുകളിലും ഫ്ലോറിലും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ബട്ടർ ഫിനിഷിംഗ് ഉള്ള ടൈലുകളാണ് ഇവ.

Also Read  13 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക്ഇങ്ങനെ ഒരു വീട് സ്വന്തമാക്കാം

ഫുൾ ബോഡി വിട്രിഫൈഡ് ടൈലുകൾ റസ്റ്റിക് ഡിസൈൻ, ഹൈ ഗ്ലോസി ഡിസൈൻ എന്നിങ്ങനെ പ്രീമിയം ഫിനിഷിങ്ങിൽ ലഭ്യമാണ്. ഇവയെല്ലാം 160*80 സൈസിൽ ആണ് വരുന്നത്.4*4 സൈസിൽ ഉള്ള ടൈലുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഏരിയ യൂട്ടീലൈസ് ചെയ്യാനായി സാധിക്കും.

കിച്ചണിലും ബാത്ത്റൂമിലും, ക്ലാഡിങ് ലും ഉപയോഗപ്പെടുത്താവുന്ന വോൾ ടൈലുകൾ 30 രൂപ മുതൽ ആണ് വില ആരംഭിക്കുന്നത്. വാളുകളിൽ ഹൈലൈറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലുള്ള ടൈലുകൾ സെറാമിക് ബോഡിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത്. ഇവ പ്രീമിയം ബ്രാൻഡ് ആണ് എന്നുമാത്രമല്ല ജോയിന്റ് ഫ്രീ ആണ്. കൂടാതെ എക്സ്പോർട്ട് ക്വാളിറ്റി ടൈലുകളുടെയും എല്ലാ കോട്ട,ഗ്രീൻ കോട്ട എന്നിവ നാച്ചുറൽ ഫിനിഷിങ്ങിൽ ലഭിക്കുന്നതാണ്. 3000 രൂപക്ക് നല്ല ഫിനിഷിംങ്ങിൽ ഉള്ള ടൈലുകളും പർച്ചേസ് ചെയ്യാം.

Also Read  സ്വന്തമായി വീടില്ലാത്തവർക്ക് സൗജന്യ മായി വീട് നിർമിച്ചു നൽകുന്നു വിശദമായി ഇവിടെ അറിയാം

ഇവയ്ക്കുപുറമേ സാനിറ്ററി വെയറുകളും 1500 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ വില വരുന്ന വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. റിമോട്ട് കണ്ട്രോൾ ആന്റി ബാക്ടീരിയൽ ടൈപ്പ് ക്ലോസറ്റുകൾ എന്നിങ്ങിനെ പ്രീമിയം ബ്രാൻഡുകളിൽ ഉള്ള ഉൽപ്പന്നങ്ങളിൽ തുടങ്ങി ഏതൊരു സാധാരണക്കാരനും തിരഞ്ഞെടുക്കാവുന്ന രീതിയിൽ വരെയുള്ള സാനിറ്ററി വെയറുകൾ ഷോപ്പിൽ ലഭ്യമാണ്. ഹിന്ദ് വെയർ,സോമാനി എന്നീ ബ്രാൻഡുകളുടെ സാനിറ്ററി വെയറുകളും ഇവിടെയുണ്ട്. കൂടാതെ ക്യാബിനറ്റ് ടൈപ്പ് വാഷ് ബേസിനുകൾ 5000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 1800 രൂപ മുതൽ സിങ്കുകൾ,110 രൂപക്ക് പുറത്ത് ഉപയോഗിക്കാവുന്ന ടൈലുകൾ എങ്ങിനെ ഒരു വീടിന്റെ ഫ്ലോറിംഗ്, സാനിറ്ററി ആവശ്യങ്ങൾക്കുള്ള എല്ലാവിധ ഉൽപ്പന്നങ്ങളും ഇഷ്ടാനുസരണം പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പാലക്കാട് ജില്ലയിലുള്ള ‘തുഷാർ ഫ്ലോറിങ്’ സെലക്ഷൻ എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Contact -9400375007


Spread the love

Leave a Comment