നമ്മളെല്ലാവരും ഒരു ഡിജിറ്റൽ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ മേഖലയിലും അതിന്റെ ഒരു പ്രതിഫലനം കാണാവുന്നതാണ്. എല്ലാ രീതിയിലും ടെക്നോളജി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വീട് നിർമ്മാണത്തിന്റെ കാര്യത്തിലും ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി പ്രിന്റ്ഡ് വീട് നിർമ്മിച്ചിരിക്കുകയാണ് മദ്രാസ് IIT യിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥി. സാധാരണയായി ഒരു വീട് നിർമ്മാണത്തിന് ഒരുപാട് സമയവും പണവും ചിലവഴിക്കേണ്ട ഈ കാലഘട്ടത്തിൽ ഇത്തരമൊരു വീടിന്റെ പ്രസക്തി എടുത്ത് പറയേണ്ടത് തന്നെയാണ്.ഈ വീടിന്റെ നിർമാണരീതിയും പ്രത്യേകതകളും എന്തെല്ലാമാണെന്ന് നോക്കാം.
വെറും അഞ്ചു ദിവസം കൊണ്ട് കമ്പ്യൂട്ടറിൽ ചെയ്തെടുക്കുന്ന ഒരു പ്ലാൻ അനുസരിച്ച് ത്രീഡി പ്രിന്റിംഗ് നിർമ്മാണസാമഗ്രികൾ ഉപയോഗിച്ചുകൊണ്ടാണ് വീടിന്റെ പൂർണ്ണ നിർമ്മാണം നടന്നിട്ടുള്ളത്. ഒരു കിടപ്പുമുറി, ഹാൾ, അടുക്കള എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീടാണ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ളത്. ത്രീഡി നിർമ്മാണസാമഗ്രികൾ നിറച്ചുവച്ച ശേഷം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ വളരെ വേഗത്തിലാണ് ഇവ നിർമ്മാണം നടത്തുന്നത്.
എന്നാൽ ഒരു പ്രത്യേകതരം സിമന്റ് ആണ് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഐഐടി മദ്രാസിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു മുൻ വിദ്യാർത്ഥിയാണ് ഇത്തരത്തിലുള്ള ഒരു വീട് നിർമ്മിച്ചിട്ടുള്ളത്. 600 സ്ക്വയർ ഫീറ്റിൽ ഒറ്റ നില വീടാണ് നിർമ്മിച്ചിട്ടുള്ളത്. 2018ൽ പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയുടെ ആശയമാണ് ഇത്തരത്തിൽ ത്രീഡി പ്രിന്റിംഗ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വീട്. ഇത്തരത്തിൽ ഒരു വീട് നിർമാണത്തിലൂടെ ഭാവിയിൽ ഭവന നിർമ്മാണത്തിൽ ഒരു വൻ മാറ്റം തന്നെ വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.