സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒരു വീട് പണിയുമ്പോൾ അത് എങ്ങനെ നടത്തണമെന്ന് നമ്മളിൽ പലർക്കും അറിയുന്ന ഉണ്ടാകില്ല. ചിലർ കരാറടിസ്ഥാനത്തിൽ വീടുപണി കൊടുക്കുന്നതാണ് നല്ലത് എന്ന് പറയുമ്പോൾ, മറ്റുചിലർ സ്വന്തമായി സാധനങ്ങൾ വാങ്ങി നൽകി വീട് വയ്ക്കുന്നതാണ് കൂടുതൽ ഉത്തമം എന്ന് വിചാരിക്കുന്നു. ഏതു രീതിയിലായാലും ക്വാളിറ്റിയിൽ യാതൊരുവിധ കോംപ്രമൈസ് ഇല്ലാതെ ഒരു നല്ല വീട് എങ്ങനെ നിർമിക്കാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
പ്രധാനമായും മൂന്ന് രീതികളിൽ നമുക്ക് ഒരു വീട് പണി തുടങ്ങാവുന്നതാണ്. ആദ്യത്തെ രീതി എന്ന് പറയുന്നത് നിങ്ങൾ യാതൊരുവിധ കാര്യങ്ങളും അറിയേണ്ടി വരാതെ എല്ലാവിധ പണികളും കോൺട്രാക്ടറെയോ അല്ലെങ്കിൽ ആർക്കിടെക്ടിനേയോ ഏൽപ്പിച്ചു നൽകുക എന്നതാണ്.
എന്നാൽ രണ്ടാമത്തെ രീതി എന്നു പറയുന്നത് പണിക്കാരെ മാത്രം കരാറടിസ്ഥാനത്തിൽ നിയമിച്ചുകൊണ്ട് ആവശ്യമായ സാധനങ്ങൾ നിങ്ങൾ വാങ്ങി നൽകുക എന്നതാണ്.മൂന്നാമത്തെ രീതി നമ്മൾ തന്നെ വീടിന് ആവശ്യമായ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുക എന്നതാണ്.കുറഞ്ഞത് ആറു മാസം എങ്കിലും എടുത്തു മാത്രമാണ് ഒരു വീട് നിർമ്മിക്കാൻ സാധിക്കുക.
ഈ ഒരു കാലയളവ് നിങ്ങൾക്ക് ചിലവഴിക്കാൻ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എല്ലാ കാര്യങ്ങളും സ്വന്തമായി ഏറ്റെടുത്തു ചെയ്യുക. അല്ലാത്തപക്ഷം നിങ്ങൾ വീടിന്റെ പണി ഒരു കോൺട്രാക്ടറെ യോ ആർക്കിടെക്റ്റ്നെയോ ഏൽപ്പിക്കുന്നതാണ് നല്ലത്. അവർ അത് ഉത്തരവാദിത്വത്തോട് കൂടി നിങ്ങൾക്ക് ചെയ്തു നൽകുന്നതായിരിക്കും.
നിങ്ങളൊരു വീടുകണ്ട് വീടിന്റെ പ്ലാൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെങ്കിൽ വീട്ടുകാരോട് ചോദിച്ചു ഇതിന്റെ എല്ലാ വിവരങ്ങളും മനസ്സിലാക്കിയതിനുശേഷം ഒരു ആർക്കിടെക്ടിന്റെ സഹായത്തോടെ അതേ പ്ലാനിൽ ഒരു വീട് നിങ്ങൾക്ക് നിർമ്മിക്കാൻ സാധിക്കുന്നതാണ്. ബിൽഡിംഗ് പണിയുന്നതിന് ആവശ്യമായ മെറ്റീരിയലുകൾ നിങ്ങൾ സ്വന്തമായി കണ്ടെത്തുകയാണെങ്കിൽ പലപ്പോഴും അത് വലിയ നഷ്ടത്തിലാണ് എത്തിച്ചേരുക.
കാരണം ഒരു കോൺട്രാക്ടർക്കോ ആർക്കിടെക്ടിനോ ലഭിക്കുന്ന ലാഭത്തിൽ നിങ്ങൾക്ക് സാധനങ്ങൾ ലഭിക്കണമെന്നില്ല.അതുപോലെ ചില സമയങ്ങളിൽ വീട് പണിയുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കണമെന്നില്ല. ഈയൊരു സാഹചര്യത്തിൽ നിങ്ങൾ തനിച്ചാണ് സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അത് നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
അതേസമയം ഒരു കോൺട്രാക്ടർ അതല്ല എങ്കിൽ ആർക്കിടെക്ട് ആണെങ്കിൽ അവർക്ക് അതിന് പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾ തനിച്ചാണ് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്യുന്നത് എങ്കിൽ അതിനനുസരിച്ചുള്ള പണിക്കാരെ നിങ്ങൾക്ക് ലഭിക്കണമെന്നും ഇല്ല. ലഭിച്ചാൽ തന്നെ അവർ നിങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് വീടു പണി തീർത്തു തരണമെന്നും ഇല്ല.
നിങ്ങൾ വാങ്ങുന്ന ബിൽഡിംഗ് മെറ്റീരിയലുകൾ കൃത്യമായിട്ട് അല്ല വാങ്ങുന്നത് എങ്കിൽ വീടുപണി തീരുന്നതോട് കൂടി ഇത്തരം വസ്തുക്കൾ ഒരു വേസ്റ്റ് ആയി മാറുന്നതാണ്.ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ എപ്പോഴും സ്വന്തമായി വീട് പണിയുന്നതിനുള്ള സാധനങ്ങൾ അല്ലെങ്കിൽ ലേ ലേബഴ്സിനെ കണ്ടെത്തുന്നതിനേക്കാൾ നല്ലത് എല്ലാ പണികളും ഒരു ആർക്കിടെക്ടിനെ യോ കോൺട്രാക്ടറെയോ വെച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്യിപ്പിക്കുക എന്നതാണ്.ഇങ്ങിനെ ആകുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ ഉദ്ദേശിച്ച സമയത്തിനുള്ളിൽ നിങ്ങളുടെ സ്വപ്നഭവനം പൂർത്തീകരിക്കാൻ ആവുന്നതാണ്.
നിങ്ങൾക്ക് സ്വന്തമായി ഒരു വീടു വയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനെ കുറിച്ച് എല്ലാ വിവരങ്ങളും കൃത്യമായി അറിയുമെങ്കിൽ മാത്രം വീട് വയ്ക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുക്കുക. അല്ലാത്തപക്ഷം ആ തീരുമാനം നിങ്ങളെ വലിയൊരു ചിലവിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുകയുള്ളൂ. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.