നമ്മളെല്ലാവരും എല്ലാ മാസവും കറണ്ട് ബിൽ ആയി നല്ല തുക അടയ്ക്കുന്നവർ ആയിരിക്കും. എന്നാൽ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട് സോളാർ പാനലുകൾക്ക് കറണ്ട് ബില്ല് അടക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും എന്ന്.
എന്തായിരിക്കും ഇതിനു പുറകിലെ സത്യം. ഒരു സാധാരണ വീട്ടിൽ ഇത്തരം സോളാർപാനലുകൾ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുക എന്നെല്ലാമാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്.
എന്താണ് സോളാർപാനലുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം?
നിങ്ങളൊരു സാധാരണക്കാരനോ, അല്ലെങ്കിൽ വീട്ടിൽ വൈദ്യുതി ലഭിക്കാത്ത ആളോ അതല്ലെങ്കിൽ വൈദ്യുതി കൂടുതലായി ഉപഭോഗം നടത്തുന്ന ആളോ ആരോ ആയിക്കൊള്ളട്ടെ ഈ പറഞ്ഞ വീടുകളിലെല്ലാം തന്നെ സോളാർപാനലുകൾ ഉപയോഗിക്കാവുന്നതാണ്.
വൈദ്യുതി ലഭിക്കാത്ത വീടാണെങ്കിൽ ഒരു ബാറ്ററിയും പാനലും ഉപയോഗിച്ച് നിങ്ങൾക്ക് ലൈറ്റ് കത്തിക്കാവുന്ന വിധത്തിൽ സോളാർ പാനലുകൾ ഫിറ്റ് ചെയ്യാവുന്നതാണ്. ഇനി അതല്ല ഒരു നിശ്ചിത അളവിൽ വൈദ്യുതി ഉപയോഗിക്കുന്ന ആളാണെങ്കിൽ കറണ്ട് കൂടുതൽ ഉപയോഗിക്കുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി മാത്രം ഓഫ് ഗ്രിഡ് എന്ന രീതിയിൽ പാനലുകൾ സെറ്റ് ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾ ആയിരം രൂപയുടെ മുകളിൽ ആണ് ബിൽ ആയി അടക്കുന്നത് എങ്കിൽ അതിന്റെ തോത് കുറയ്ക്കുക എന്ന രീതിയിൽ നാല് പാനലുകളും 2.5വാൾട് ഉള്ള ഒരു ഇൻവെർട്ടർ, അതുപോലെ 12 വാൾട് സിലിക്കൺ ബാറ്ററികൾ എന്നിവ ഉപയോഗിച്ച് നിലവിൽ ഉള്ള യൂണിറ്റിന്റെ തോത് കുറയ്ക്കാവുന്നതാണ്.
നിങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറയുകയാണെങ്കിൽ സ്വാഭാവികമായും ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന സബ്സിഡിയും തിരിച്ച് ലഭിക്കുന്നതാണ്.ഇനി നിങ്ങൾ സോളാർ ഇൻവെർട്ടർ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് കറണ്ട് പോയത് അറിയുകപോലും ചെയ്യാതെ ഇത് വർക്ക് ചെയ്യുന്നതാണ്.
നിങ്ങൾ ഓൺഗ്രിഡ് ഇൻവെർട്ടർ ആണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അവിടെ സംഭവിക്കുന്നത് സാധാരണയായി 10 യൂണിറ്റ് ഉല്പാദിപ്പിക്കുന്നത് 12 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ഇതിൽ അധികമായി വരുന്ന രണ്ട് യൂണിറ്റ് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ ചെയ്യുമ്പോൾ അതാതു മാസങ്ങളിലാണ് ബില്ലു വരിക. ഇങ്ങിനെ നിങ്ങളുടെ കറണ്ട് ബില്ലിന്റെ തുക ഒരു നിശ്ചിത എമൗണ്ട് മാത്രമായി മാറുകയും നിങ്ങൾ എല്ലാ മാസവും അധിക തുക മാത്രം കെഎസ്ഇബിയിൽ അടയ്ക്കേണ്ടത് ആയും വരും.
എല്ലാവർഷവും സെപ്റ്റംബർ മാസങ്ങളിൽ ഇത്തരത്തിലുള്ള മുഴുവൻ റീഡിങ് പരിശോധിച്ചശേഷം അധികമായി നിങ്ങൾ അടച്ച തുക കെഎസ്ഇബി തിരിച്ചു നൽകുകയും ചെയ്യുന്നു.
ഒരു സാധാരണക്കാരന് എത്ര രൂപ ചിലവിൽ ഇത്തരത്തിൽ ഒരു സോളാർ പാനൽ സ്ഥാപിക്കാം?
സോളാർ പാനലുകളുടെ വില നിശ്ചയിക്കപ്പെടുന്നത് നിങ്ങളുടെ ഉപഭോഗത്തിന് അനുസരിച്ചാണ്, ലൈറ്റുകൾ മാത്രം കത്തിക്കാൻ ആണ് നിങ്ങൾ ഇത്തരത്തിലുള്ള method ഉപയോഗിക്കുന്നത് എങ്കിൽ ഇതിനായി നിങ്ങൾക്ക് ഒരു ഡിസി ബാറ്ററിയുടെ ചിലവ് മാത്രമേ വരുന്നുള്ളൂ.
ഇനി ഫാം പോലുള്ള ആവശ്യങ്ങൾക്കാണ് വൈദ്യുതി ഉപയോഗിക്കുന്നത് എങ്കിൽ അതിന് നിങ്ങൾക്ക് നാല് ബാറ്ററികൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ ഇത്തരം സാഹചര്യങ്ങളിൽ സാധാരണ രീതിയിലുള്ള കറണ്ട് ഉപയോഗിക്കേണ്ടി വരില്ല.
ഇതിൽ സാധാരണ വരുന്ന ചിലവ് എന്ന് പറയുന്നത് ഒരോ അഞ്ചുവർഷം കൂടുമ്പോഴും മാറ്റുന്നതിനുള്ള ചിലവാണ്.ഇനി നിങ്ങൾ വളരെയധികം വൈദ്യുതി ഉപയോഗിക്കുന്ന ആളാണ് എങ്കിൽ 4 ബാറ്ററികൾ ഉപയോഗിച്ചാൽ പകൽ മുഴുവനും ഉള്ള കാര്യങ്ങൾ ഇത്തരം ബാറ്ററികൾ ഉപയോഗിച്ച ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയിൽ ആണ് പ്രവർത്തിക്കുക.
എന്നാൽ വളരെയധികം കറണ്ട് ആവശ്യമായിട്ടുള്ള എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ഇവ ഒന്നും തന്നെ ഇതിൽ പ്രവർത്തിക്കാൻ സാധിക്കുകയില്ല.ഇത് ഒരു ബാറ്ററിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞുവല്ലോ.
ഇനി നിങ്ങളുടെ കയ്യിൽ ഒരു ബാറ്ററി ഉണ്ടെങ്കിൽ അതിന്റെ ചിലവ് ഉൾപ്പെടെ 8000 രൂപ മാത്രമേ നിങ്ങൾ ചിലവാക്കേണ്ടി വരുന്നുള്ളൂ. ഇതിനായി ഉപയോഗിക്കുന്ന മറ്റൊരു ഉപകരണം കൺട്രോൾ യൂണിറ്റ് ആണ്, ഇതെല്ലാം ചേർത്ത് എക്സ്പെൻസ് ആണ് മുകളിൽ പറഞ്ഞത്.എന്നാൽ ഇത്തരത്തിൽ നിങ്ങൾക്ക് ലൈറ്റുകൾ മാത്രമേ വർക്ക് ചെയ്യിപ്പിക്കാൻ സാധിക്കുകയുള്ളൂ.
ഇനി നിങ്ങൾ നിലവിൽ വീട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് നിങ്ങൾക്ക് കുറച്ച് വയറുകളും ബാറ്ററിയും ഒരു കൺട്രോൾ യൂണിറ്റും മാത്രം ഉപയോഗിച്ച് 150000 രൂപ ചിലവിൽ സോളാർ പാനലുകളിൽ വർക്ക് ചെയ്യുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാം.
ഇനി രണ്ട് ബാറ്ററികളും പാനലും ചേർത്താണ് നിങ്ങൾ സോളാർപാനലുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിനു വരുന്ന ചിലവ് ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്താണ്. ഇതിനായി പാനലുകൾ മൗൾഡ് ചെയ്ത് എടുക്കേണ്ടതായി വരുന്നു.അപ്പോൾ നാലു മുതൽ അഞ്ച് യൂണിറ്റ് വരെയാണ് നിങ്ങൾക്ക് വൈദ്യുതി ലാഭിക്കേണ്ടത് എങ്കിൽ ഏറ്റവും ഉചിതമായ method ഇത്തരത്തിലുള്ള പാനലുകളാണ്.
നിങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതി വെറുതെ പാഴാക്കുന്നു എന്ന് നിങ്ങളുടെ മനസ്സിൽ തോന്നുകയാണ് എങ്കിൽ തീർച്ചയായും ഇത്തരം സോളാർപാനലുകൾ നിങ്ങളെ സഹായിക്കുന്നതാണ്.
ഇതിനെപ്പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാൻ കെഎസ്ഇബിയിൽ വർക്ക് ചെയ്ത സോളാർ എനർജി കൺസൾട്ടന്റ് ആയ നാരായണൻ എന്ന വ്യക്തിയുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.ഫോൺ നമ്പർ താഴെ ചേർക്കുന്നു
K R Narayanan
ph:9446001386