വാഹനം ഉള്ളവർ ശ്രദ്ധിക്കുക സർക്കാർ പുതിയ നിയമം നിർബന്ധമാക്കി

Spread the love

വാഹനാപകടം ഇപ്പോൾ ഒരു നിത്യസംഭവം ആയി മാറിയിരിക്കുക ആണ് ,വാഹനങ്ങളുടെ സുരക്ഷ കുറവും അശ്രെദ്ധ നിറഞ്ഞ ഡ്രൈവിങ്ങും ഒക്കെ ഇതിന്റെ കാരണങ്ങൾ ആണ് എങ്കിലും വാഹനങ്ങളുടെ സുരക്ഷ ആണ് ഇതിന്റെ പ്രാധാന കാരണം.അതിനായി ഒരു പരിഹാരം സർക്കാർ ഇപ്പോൾ കണ്ടുപിടിച്ചിട്ടുണ്ട്.

രാജ്യത്ത് എല്ലാ വാഹനങ്ങൾക്കും ഉടനെ തന്നെ എയർബാഗ് നിർബന്ധം ആകും.
ഇക്കോണമി മോഡൽ ഉൾപ്പടെ ഈ നിയമം ബാധകം ആണ്.എല്ലാ വാഹനങ്ങൾക്കും മുൻസീറ്റിൽ യാത്രകർക്ക് എയർബാഗ് വേണം എന്ന നിയമം ആണ് ഇപ്പോൾ വിജ്ഞാപനം ചെയ്യാൻ തുടങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പടിവിച്ചു.2019 മുതൽ ഡ്രൈവർ ഭാഗത്തു എയർബാഗ് വേണം എന്ന് നിയമം വന്നിരുന്നു അതിന്റെ തുടർച്ച ആയി ആണ് വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലും എയർബാഗ് നിർബന്ധം ആകുന്നത്.

Also Read  Kecee ഗ്രീൻ റൈഡ് ഇലക്ട്രിക് സ്കൂട്ടർ - ഒരു കിലോമീറ്റർ ഓടാൻ വെറും 20 പൈസ മതി

ഓട്ടോ മോട്ടീവ് ഇൻഡസ്ടറി സ്റ്റാൻഡേർഡ് ഭേദഗത്തി ചെയ്യുന്നതിന്റെ ഭാഗം ആയി സർക്കാർ കരട് വിജ്ഞാപനം പുറപെടുവിച്ചു.അത് പ്രകാരം വാഹനനിർമ്മതകൾ യാത്രകാരുടെ സുരക്ഷ ഉറപ്പ് വരുത്തിയിരിക്കണം.ഇതിനു അനിവാര്യമായ സംവിധാനം ആണ് എയർബാഗ്.

ചിലവ് കുറച്ച് സുരക്ഷ കുറക്കാൻ ഇനി വാഹന നിർമ്മാതകൾക്ക് ഈ വിജ്ഞാപനം വഴി സാധിക്കില്ല.നിലവിലെ നിർദ്ദേശം ഡ്രൈവറുടെ സുരക്ഷ മാത്രേ ഉറപ്പ് വരുത്തുന്നുള്ളു, അതിനുള്ള പരിഹാരം ആണ് ഇപ്പോൾ ഈ പുതിയ വിജ്ഞാപനം.

എന്താണ് എയർ ബാഗ്.?

അപകടം ഉണ്ടായാൽ സ്വയം പ്രവർത്തിച്ചു യാത്രക്കാരെ സുരക്ഷിതം ആകുന്ന സംവിധാനം ആണ് ഇത്.പേര് പോലെ വായു നിറച്ച ബലൂൺ പോലെ ഉള്ളത് ആണ് എയർ ബാഗ്.
യാത്രകർക്ക് നേരിട്ട് ആഘാതം ഏൽക്കാത്ത രീതിയിൽ ആണ് ഇതിന്റെ പ്രവർത്തനം.ഇടിയുടെ ആഘാതം കഴിഞ്ഞാൽ എയർ ബാഗ് ചുരുങ്ങും.വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി നൈലോൺ ബാഗുകൾ ഘടിപ്പിച്ചിട്ടുണ്ടാകും.അപകട സമയത്ത് ഇതിൽ നൈഡ്രജൻ വാതകം ആണ് വന്നു നിറയുന്നത്.മുന്നിലെ എയർബാഗുകൾ കൂടാതെ വണ്ടിയുടെ സൈഡിലും വണ്ടിയുടെ മുകളിൽ കർട്ടൻ എയർ ബാഗുകൾ ഉണ്ടാകാറുണ്ട്.

Also Read  65000 രൂപ മുതൽ നല്ല യൂസ്ഡ് കാറുകൾ

എങ്ങനെ ആണ് എയർബാഗിന്റെ പ്രവർത്തനം?

ആഘാതം തിരിച്ചറിയുന്ന സെൻസാറുകളിൽ നിന്ന് ഉള്ള സിഗ്നലുകൾ വിലയിരുത്തി കൈകാര്യം ചെയ്യുന്ന ഇലക്ട്രോണിക്ക് യുണിറ്റ് ആണ് എയർബാഗ് പ്രവത്തനം നിയന്ത്രിക്കുന്നത്.
മണിക്കൂറിൽ 322 കിലോമീറ്റർ വരെ വേഗത്തിൽ ആണ് എയർബാഗിന്റെ വികാസം.

ഈ സെൻസർ വിവരം തിരിച്ചറിയുന്നത് മുതലുള്ള എയർബാഗിന്റെ പ്രവർത്തനതിന് സെക്കന്റിന്റെ ഇരുപത്തിയഞ്ചിൽ ഒരു അംശം മതി എന്നാണ് പഠനങ്ങൾ തെളിയിക്കുന്ന കണക്ക്.ഒരു സെക്കന്റിനു ശേഷം എയർബാഗിലെ വാതകം പുറത്തേക്ക് പോകും.
അങ്ങനെ എയർബാഗ് ചുരുങ്ങുന്നു.ഒരുതവണ മാത്രേ ഒരു എയർബാഗ് ഉപയോഗിക്കാൻ കഴിയു.
ഒരു ഉപയോഗത്തിന് ശേഷം എയർ ബാഗിലെ വാതകം നീക്കം ചെയ്തു പുതിയത് വയ്ക്കണം.

Also Read  മെഗാ ലേലം : കുറഞ്ഞ വിലയിൽ ഇഷ്ടമുള്ള വാഹനം സ്വന്തമാക്കാം

എയർ ബാഗ് പൂർണ്ണ സുരക്ഷിതമാണോ?

എയർ ബാഗ് ഉള്ള വാഹനങ്ങളിലെ യാത്ര പൂർണ്ണ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.
സീറ്റ് ബെൽറ്റ്‌ ഉപയോഗിക്കാത്ത പക്ഷം എയർബാഗ് പ്രവർത്തിക്കില്ല. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്


Spread the love

Leave a Comment