നമ്മുടെയെല്ലാം വീടുകളിൽ ഒരുപാട് സ്വിച്ചുകൾ ഉണ്ടായിരിക്കും. എന്നാൽ പലപ്പോഴും സ്വിച്ചുകൾ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നമുക്ക് മനസ്സിലാകാറില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഒരു സ്വിച്ച് ന്റെ വർക്കിംഗ് എങ്ങനെ എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
സ്വിച്ചുകൾ തന്നെ പലതരത്തിൽ വേർതിരിക്കപെട്ടിണ്ടുണ്ട് . One way സ്വിച്ചുകൾ,Two way സ്വിച്ചുകൾ എന്നിങ്ങിനെ ഒരോ ആവശ്യങ്ങൾക്കും പ്രത്യേകതരത്തിലുള്ള സ്വിച്ചുകൾ ആണ് ഉപയോഗിക്കുന്നത്.സാധാരണയായി ഒരു ബൾബിനെ ഒരു വയറു മായി കണക്ട് ചെയ്തു കത്തിക്കാൻ one way സ്വിച്ചുകൾ ആണ് ഉപയോഗിക്കുന്നത്.
വൺ വേ സ്വിച്ചുകൾക്ക് രണ്ടുതരത്തിൽ മാത്രമേ വർക്ക് ചെയ്യാൻ സാധിക്കുന്നുള്ളൂ അതായത് നിങ്ങൾ സ്വിച്ച് ഓൺ ആക്കുന്നു അതുപോലെ ഓഫ് ചെയ്യുന്നു. ഇതല്ലാതെ മറ്റൊന്നും തന്നെ വൺ വേ സ്വിച്ചുകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുകയില്ല.
എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ടൂ വേ സ്വിച്ചുകൾ വർക്ക് ചെയ്യുന്നത്. വയറിങ് രീതിയിലുള്ള വ്യത്യാസം കൊണ്ടുതന്നെ സ്വിച്ചുകൾ ഓൺ ആണോ ഓഫ് ആണോ എന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.
ടൂ വേ സ്വിച്ചുകൾ ഉപയോഗിച്ച് പ്രധാനമായും വർക്ക് ചെയ്യുന്ന സാഹചര്യങ്ങളാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. ഇത്തരം വയറിങ് കളുടെ ഡയഗ്രം കാണുമ്പോൾ നിങ്ങൾക്ക് ഇതിന്റെ വർക്കിംഗ് കൂടുതലായി മനസ്സിലാക്കാവുന്നതാണ്.ഇത് നിങ്ങൾക്ക് താഴെയുള്ള വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് .
ബെഡ്റമുകളിലെ സ്വിച്ച് ബോർഡുകളിലും പ്രധാനമായും ഇതേ ടെക്നോളജി ആണ് ഉപയോഗപ്പെടുത്തുന്നത്. റൂമിനോട് ചേർന്ന് തന്നെ ഇത്തരം സ്വിച്ചുകൾ ഫിറ്റ് ചെയ്തിട്ടുണ്ടാവും. കാരണം നമ്മൾ റൂമിലോട്ടു ചെല്ലുമ്പോൾ തന്നെ ഓൺ ചെയ്യാവുന്ന രീതിയിൽ ആയിരിക്കണം ഇത്തരം സ്വിച്ച്കളുടെ സ്ഥാനം.
എങ്ങിനെയാണ് ടൂ വേ സ്വിച്ചുകൾ വയറിങ് ചെയ്യുന്നത്?
ഇതിനായി ആദ്യം നിങ്ങൾ ഫേസും ന്യൂട്രൽ ഉം കണക്ട് ചെയ്തിട്ടുള്ള ഒരു ബൾബ് എടുക്കുക. ഇതിൽ ഫെയ്സ് റെഡ് കളറിലും കളറിലും ന്യൂട്രൽ ബ്ലാക്ക് കളറിലും ആയിരിക്കും ഉണ്ടാവുക. അതിനുശേഷം രണ്ട് ടൂ വേ സ്വിച്ചുകൾ എടുത്ത് അതിലേക്ക് കണക്ഷൻ കൊടുക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ആദ്യത്തെ സ്വിച്ചിനെ ഫസ്റ്റ് സ്വിച്ച് എന്നും രണ്ടാമത്തെ സ്വിച്ചിനെ സെക്കൻഡ് സ്വിച്ച് എന്നും കണക്കാക്കാം.ആദ്യത്തെ സ്വിച്ച് ന്റെ സെൻട്രൽ ലൈനിൽ നിന്നും ബൾബിന്റെ ഫെയ്സ്ൽ ആണ് കണക്ഷൻ കൊടുക്കേണ്ടത്.
അതിനുശേഷം ഫസ്റ്റ് സ്വിച്ചിന്റെ ആദ്യത്തെ ടെർമിനൽ നിന്നും സെക്കന്റ് സ്വിച്ചിന്റെ ആദ്യത്തെ ടെർമിനലിലേക്ക് ഒരു കണക്ഷൻ കൊടുക്കുക.അതുപോലെ ആദ്യത്തെ സ്വിച്ചിന്റെ മൂന്നാമത്തെ ടെർമിനലിൽ നിന്നും രണ്ടാമത്തെ സ്വിച്ചിന്റെ ടെർമിനിലി ലോട്ടും മൂന്നാമത്തെ ടെർമിനൽ ആയിട്ടും ഒരു കണക്ഷൻ കൊടുക്കേണ്ടതാണ്.
അതുപോലെ സെക്കൻഡ് സ്വിച്ചിന്റെ സെന്റർ ടെർമിനലിൽ നിന്നും തുടങ്ങുന്ന ഫേസ് ലൈൻ ലൈറ്റിന്റെ കോമൺ ന്യൂട്രൽ എന്നീ വയറുകളെ പവർ സപ്ലൈ യിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.ശേഷം ആദ്യത്തെ സ്വിച്ച് ഓഫ് പൊസിഷനിലും രണ്ടാമത്തെ സ്വിച്ച് ഓൺ പൊസിഷനിലും കൊടുക്കുക.
ഇപ്പോൾ ലൈറ്റ് കത്തുന്നത് ആയി നിങ്ങൾക്ക് കാണാം.ഇനി സെക്കൻഡ് സ്വിച്ച് ഓഫ് ലേക്ക് മാറ്റുമ്പോൾ ബൾബ് ഓഫ് ആകുന്നത് ആയും കാണാം.ഇത്തരത്തിൽ ഒരു സ്വിച്ച് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഈ 2 സ്വിച്ചിൽ ഏതു വച്ച് വേണമെങ്കിലും ബൾബിനെ കൺട്രോൾ ചെയ്യാവുന്നതാണ്.എന്നാൽ രണ്ട് സ്വിച്ചുകളും പൊസിഷൻ ഒരേപോലെ വരുമ്പോൾ മാത്രമാണ് ഇത്തരത്തിൽ ബൾബ് ഓൺ ആവുകയും ഓഫ് ആവുകയും ചെയ്യുന്നുള്ളൂ.
ഇനി ഒരു സ്വിച്ച് ഓഫ് ആയും മറ്റൊരു സ്വിച്ച് ഓൺ ആയും കിടക്കുന്ന അവസ്ഥയിലാണ് നിങ്ങൾക്ക് ബൾബ് കത്തി ക്കേണ്ടതെങ്കിൽ അതു വളരെ എളുപ്പം ചെയ്യാവുന്നതാണ്. നിങ്ങൾ ഏതെങ്കിലും ഒരു സ്വിച്ച് സെലക്ട് ചെയ്ത ശേഷം അതിന്റെ തന്നെ ആദ്യത്തെയും മൂന്നാമത്തെയും ടെർമിനലുകളിൽ പരസ്പരം മാറ്റി കണക്റ്റ്ചെയ്യുക.
ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് ലൈറ്റുകളുടെ യും പൊസിഷൻസ് ഒരേപോലെ ആയിരിക്കും ഉണ്ടാവുക.ഇതുപോലെ ചെയ്യുമ്പോഴും ലൈറ്റ് കത്തുന്ന തായി നിങ്ങൾക്ക് കാണാം. ഒരേ രീതിയിലാണ് ഈ രണ്ട് സ്വിച്ചുകളും വർക്ക് ചെയ്യുന്നത്.ഇത്തരത്തിലാണ് പ്രധാനമായും ടൂ വേ സ്വിച്ചുകൾ വർക്ക് ചെയ്യുന്നത്. നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാൻ താഴെ കാണുന്ന വീഡിയോ കാണുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .