റേഷൻ വാങ്ങുന്നതിനു വേണ്ടി മാത്രമല്ല ഒരു പ്രധാന തിരിച്ചറിയൽ രേഖ യായും റേഷൻകാർഡ് ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ റേഷൻകാർഡിലെ അഡ്രസ്സിൽ ഏതെങ്കിലും രീതിയിൽ തെറ്റ് വരുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ചിലപ്പോൾ കാരണമാകും. എന്നാൽ ഇത്തരത്തിൽ റേഷൻ കാർഡിലെ അഡ്രസ്സ് ചേഞ്ച് ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. ഓൺലൈൻ വഴി റേഷൻ കാർഡിൽ അഡ്രസ്സ് ചേഞ്ച് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.( വീഡിയോ താഴെ കാണാം )
നിലവിൽ അഡ്രസ്സിൽ ഏതെങ്കിലും രീതിയിലുള്ള ചേഞ്ച് വരുത്തിയിട്ടുണ്ട് എങ്കിൽ അതിന് ആവശ്യമായ ഒരു രേഖ നമ്മുടെ കൈവശം ഉണ്ടെങ്കിൽ മാത്രമാണ് റേഷൻ കാർഡിൽ അഡ്രസ്സ് ചേഞ്ച് ചെയ്യാനായി സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കൈവശമുള്ള രേഖ ഓൺലൈനായി അപ്‌ലോഡ് ചെയ്ത് നൽകിയാൽ തന്നെ നിലവിലെ അഡ്രസ്സ് മാറ്റാനായി സാധിക്കുന്നതാണ്.
ആദ്യം കേരള സിവിൽ സപ്ലൈ കോർപ്പറേഷൻ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. നിങ്ങളുടെ ലോഗിൻ ഐഡി, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ,e-services എന്ന ഓപ്ഷൻ കാണാവുന്നതാണ്. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ ഒരു മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതാണ്. അത് ക്ലോസ് ചെയ്തശേഷം ‘services of card ‘എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അഡ്രസ് ചേഞ്ച് എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. എന്റർ ന്യൂ അഡ്രസ്സ് എന്ന ഭാഗത്ത് നിലവിലെ പഞ്ചായത്ത്, വാർഡ് നമ്പർ എന്നിവ മാറ്റണമെങ്കിൽ മാറ്റി നൽകാവുന്നതാണ്.
കൂടാതെ വീട്ടുപേര്, പിൻകോഡ് എന്നിങ്ങനെയുള്ള വിവരങ്ങൾ മാറ്റണമെങ്കിൽ അതും ഇവിടെ എന്റർ ചെയ്ത് നൽകാവുന്നതാണ്. എല്ലാ വിവരങ്ങളും കൃത്യമായി എന്റർ ചെയ്ത നൽകിയശേഷം, താഴെ നൽകിയിട്ടുള്ള സെലക്ട് റീസൺ എന്ന ഓപ്ഷനിൽ അഡ്രസ്സ് ചേഞ്ച് ചെയ്യുന്നതിനുള്ള കാരണം കൂടി തിരഞ്ഞെടുത്ത് നൽകി, വലതുഭാഗത്ത് നൽകിയിട്ടുള്ള പുതിയ അഡ്രസ് പ്രൂഫ് അതായത് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആണെങ്കിൽ അത് തിരഞ്ഞെടുത്ത് നിങ്ങളുടെ സിസ്റ്റത്തിൽ നിന്നും അപ്‌ലോഡ് ചെയ്ത് നൽകുക. തുടർന്ന് താഴെ നൽകിയിട്ടുള്ള സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഒന്നുകൂടി കൺഫെർമ് ചെയ്യുന്നതിനുള്ള മെസേജ് ലഭിക്കുന്നതാണ് അത് എസ് എന്ന് നൽകുക. ഇപ്പോൾ അപ്ലിക്കേഷൻ സബ്മിറ്റഡ് ഡ്രാഫ്റ്റ് എന്ന് കാണുന്നതാണ്. അത് ok ക്ലിക്ക് ചെയ്തു നൽകിക്കഴിഞ്ഞാൽ പ്രിന്റ് എന്ന് കാണാവുന്നതാണ്.
ലഭിക്കുന്ന പേജ് പ്രിന്റ് ഔട്ട് എടുത്തശേഷം കാർഡ് ഉടമ സൈൻ ചെയ്തു വീണ്ടും റീ അപ്‌ലോഡ് ചെയ്ത് നൽകേണ്ടതാണ്. ഇതിനായി പേജിൽ തിരികെ വന്നു അപ്‌ലോഡ് സർട്ടിഫിക്കറ്റ് എന്ന ഭാഗത്ത് കാർഡ് ഉടമ സൈൻ ചെയ്ത് ആപ്ലിക്കേഷൻ ഫോം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് നൽകണം. നിങ്ങൾക്ക് വീണ്ടുമൊരു കൺഫോം മെസ്സേജ് കാണിക്കുന്നതാണ്, ഇതിൽ എസ് എന്ന് ക്ലിക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി പെയ്മെന്റ് പേജിൽ പോകുന്നതാണ്.
പെയ്മെന്റ് ചെയ്യുന്നതിനായി പേയ്‌മെന്റ് ഡീറ്റെയിൽസ് ക്ലിക്ക് ചെയ്ത് നൽകുക. 50 രൂപയാണ് പെയ്മെന്റ് ഫീസായി നൽകേണ്ടത്. ‘Pay now ‘ബട്ടൺ ക്ലിക്ക് ചെയ്തു yes ബട്ടൺ ക്ലിക്ക് ചെയ്തു നൽകുക. അതിനുശേഷം ഏതെങ്കിലും ഒരു ഓൺലൈൻ പെയ്മെന്റ് രീതി നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് പെയ്മെന്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ പെയ്മെന്റ് ചെയ്ത ശേഷം 10 മിനിട്ട് കഴിഞ്ഞ് വീണ്ടും പേജ് ലോഗിൻ ചെയ്യുക.payment എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ട്രാൻസാക്ഷൻ ഐഡി എന്റർ ചെയ്തു നൽകുക. ഇപ്പോൾ പേയ്‌മെന്റ് സ്റ്റാറ്റസ് കാണാവുന്നതാണ്.
പെയ്മെന്റ് സക്സസ് ഫുൾ മെസ്സേജ് കാണാവുന്നതാണ്, അല്ലാത്തപക്ഷം ഒരുതവണ കൂടി റിഫ്രഷ് ചെയ്തു നോക്കാവുന്നതാണ്. പ്രൊസീഡ് ടു ഫയൽ സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യാതെ അപേക്ഷ താലൂക്ക് ഓഫീസിൽ ലഭിക്കുന്നതല്ല. അതുകൊണ്ടുതന്നെ ഈ ഒരു പ്രോസസ് നിർബന്ധമായും ചെയ്യണം. ഇത്തരത്തിൽ പ്രൊസീഡ് ടു ഫയൽ സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന മെസ്സേജിൽ’ yes ‘എന്ന് ക്ലിക്ക് ചെയ്ത് നൽകുക. ആപ്ലിക്കേഷൻ സബ്മിറ്റ് എന്ന ഒരു മെസ്സേജ് ഇപ്പോൾ ലഭിക്കുന്നതാണ്. തുടർന്ന് ok ബട്ടൺ ക്ലിക്ക് ചെയ്തു ഹോംപേജിൽ വരുമ്പോൾ അപ്ലിക്കേഷൻ സ്റ്റാറ്റസ് റിസീവേഡ് എന്നും, പെയ്മെന്റ് paid എന്നും കാണാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്ക് തന്നെ ഓൺലൈനായി റേഷൻ കാർഡ് അഡ്രസ് ചേഞ്ച് ചെയ്യാൻ സാധിക്കുന്നതാണ്.