സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നതിനായി ക ഷ്ടപ്പെടരുത് എന്ന് മുൻകൂട്ടി കണ്ടു കൊണ്ട് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു. ഇതിനു പുറമേ കേന്ദ്ര സർക്കാരിന്റെ അരി വിതരണവും റേഷൻ കടകൾ വഴി ലഭിച്ചിരുന്നു. ഇത്തരത്തിൽ പുതിയതായി സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി നടപ്പിലാക്കാൻ പോകുന്ന ഒരു ആനുകൂല്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.
സാമ്പത്തികമായി വളരെയധികം ജനങ്ങൾ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്ന ഈ സമയത്ത് ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിന് വേണ്ടി നിരവധി ക്ഷേമ പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിവിധ വിഭാഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ജൂൺ മാസം എട്ടാം തീയതി മുതൽ റേഷൻ കടകൾ വഴി പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിക്കുന്നതാണ്. പാൽപ്പൊടി, പയർ സാനിറ്റൈസർ എന്നിവ ഉൾപ്പെടുന്ന കിറ്റ് സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകുന്നത്.
ഇനി ഏവർക്കും 5,000 രൂപ പെൻഷൻ.ജൂൺ 2 മുതൽ അപേക്ഷിക്കാം.സംസ്ഥാന സർക്കാർ പദ്ധതി
നേരത്തെ പറഞ്ഞതുപോലെ പ്രത്യേക പരിഗണനയിലുള്ള മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കാണ് ഇരുപത് ഇനങ്ങൾ അടങ്ങുന്ന ഈ ഒരു കിറ്റ് ലഭിക്കുക. ഇതേ രീതിയിൽ പെൻഷനിലും പ്രത്യേകം ആനുകൂല്യങ്ങൾ ഇവർക്കായി മാറ്റിവെച്ചിരുന്നു. നിലവിൽ ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭം, കൊറോണ മൂലം സംഭവിച്ച ലോക്ഡൗൺ, വരാനിരിക്കുന്ന വർഷകാലം എന്നിവയ്ക്കെല്ലാം ഒരു സഹായം എന്ന രീതിയിലാണ് പ്രത്യേകത ഭക്ഷ്യ കിറ്റുകൾ ജൂൺ എട്ടാം തീയതി മുതൽ റേഷൻ കടകൾ വഴി കടലിന്റെ മക്കൾക്ക് വിതരണം ചെയ്യുന്നത്.
ഭക്ഷ്യ കിറ്റിൽ അഞ്ച് കിലോ അരി, ഒരു പാക്കറ്റ് ഉപ്പ്,പയർ, ഗോതമ്പുപൊടി, പഞ്ചസാര ഒരു കിലോ, 500 ഗ്രാം പരിപ്പ്, ഉഴുന്ന്, തേയില, 250ഗ്രാം മുളകുപൊടി, 100 ഗ്രാം വീതം മല്ലിപ്പൊടി, മഞ്ഞ പൊടി, ജീരകം, അര ലിറ്റർ വെളിച്ചെണ്ണ, ഒരു ബാത്ത് സോപ്പ്, 2 ബാർ സോപ്പ്, രണ്ട് പാക്കറ്റ് പാൽ പൊടി, ഒരു പാക്കറ്റ് മെഴുകുതിരി, 10 എണ്ണം ഉൾപ്പെടുന്ന ഒരു തീപ്പട്ടി പാക്കറ്റ്, മൂന്ന് മാസ്ക്കുകൾ, ഒരു സാനിറ്റൈസർ ബോട്ടിൽ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. അർഹരായവർക്ക് ജൂൺ എട്ടാം തീയതി മുതൽ റേഷൻ കടകൾ വഴി കിറ്റ് ലഭ്യമാകുന്നതാണ്.