റിമോർട്ട് കേടായാൽ കളയല്ലേ ! വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നന്നാക്കാം

Spread the love

നമ്മുടെയെല്ലാം വീടുകളിൽ പലതരത്തിലുള്ള റിമോട്ട് കൾ ഉപയോഗിക്കുന്നുണ്ടായിരിക്കും, അതായത് ടിവി സെറ്റ് ടോപ് ബോക്സിനോ, സൗണ്ട് ബോക്സിനോ ഒക്കെയായി ഇത്തരം റിമോട്ട് കൾ ആവശ്യമായി വരാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ കയ്യിൽ നിന്നും റിമോട്ട് വീണോ, മറ്റ് സാങ്കേതിക തകരാറുകൾ മൂലമോ റിമോട്ട് കൾ പ്രവർത്തിക്കാത്ത അവസ്ഥ വരാറുണ്ട്. എന്നാൽ കേടായ റിമോട്ട് ഇനി നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ ശരിയാക്കാവുന്നതാണ്. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

 

ആദ്യമായി നിങ്ങളുടെ കൈവശമുള്ള റിമോട്ടിന്റെ ഐ ആർ എൽ ഇ ഡി വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിനായി നിങ്ങളുടെ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിക്കാവുന്നതാണ്. മൊബൈൽ ഫോണിന്റെ ക്യാമറ ഓപ്പൺ ചെയ്ത് റിമോട്ട് ഓൺ ബട്ടൺ പ്രസ് ചെയ്യുമ്പോൾ ഇൻഫ്രാറെഡ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് കാണാവുന്നതാണ്.IR എൽഇഡി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് റെഡ് കളറിൽ ബ്ലിങ്ക് ചെയ്യുന്നതായിരിക്കും. അടുത്തതായി റിമോട്ടിൽ ഉപയോഗിച്ചിട്ടുള്ള ബാറ്ററിയുടെ വോൾട്ടേജ് മൾട്ടി മീറ്റർ ഉപയോഗിച്ച് പരിശോധിച്ചു നോക്കാവുന്നതാണ്. ഇതിനായി മൾട്ടിമീറ്റർ ഡിസി വോൾട്ടേജ് ലേക്ക് മാറ്റി വോൾട്ടേജ് ചെക്ക് ചെയ്യുകയാണ് വേണ്ടത്.

Also Read  ഇനി വൈ-ഫൈ കോളിംഗ് നിങ്ങളുടെ മൊബൈലിൽ എങ്ങനെ ആക്റ്റീവ് ചെയ്യാം

അടുത്തതായി റിമോട്ട് ഒരു ടെസ്റ്റർ ഉപയോഗിച്ച് അഴിച്ച ശേഷം അതിനകത്തുള്ള അഴുക്കെല്ലാം ക്ലീൻ ചെയ്യുക. പി സി ബി ബോർഡ് ക്ലീൻ ചെയ്യുന്നതിനായി ഏതെങ്കിലും ഒരു സ്പ്രേ അല്ലെങ്കിൽ മണ്ണണ്ണ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഒരു തുണി ഉപയോഗിച്ച് ബോർഡ് നല്ലപോലെ ക്ലീൻ ചെയ്ത ശേഷം, അതിന്റെ റബ്ബർ പാഡ് കൂടി ഒരു തുണി ഉപയോഗിച്ച് മുകളിൽ പറഞ്ഞ രീതിയിൽ ക്ലീൻ ചെയ്യാവുന്നതാണ്. ബോഡിനകത്ത് പ്രധാനമായും ഒരു ഇൻഫ്രാറെഡ് എൽഇഡി, IC ചിപ്പുകൾ, റെസിസ്റ്റർ,കപ്പാസിറ്റർ, എന്നിവയാണ് ഉണ്ടാവുക.

Also Read  നാളെ മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല


ഇതിൽ ഐസി, റെസിസ്റ്ററുകൾ എന്നിവയ്ക്ക് സാധാരണ കംപ്ലൈന്റ് കൾ വരുന്നതിനുള്ള ചാൻസ് കുറവാണ്. മൾട്ടിമീറ്റർ കണ്ടിന്യൂയിറ്റി മോഡിൽ ഇട്ട് ഇൻഫ്രാറെഡ് എൽഇഡി ടെസ്റ്റ് ചെയ്ത് നോക്കുക. പ്രോബ് മാറ്റി ചെക്ക് ചെയ്യുമ്പോൾ മീറ്ററിൽ റീഡിങ് വരാൻ പാടുള്ളതല്ല. ഈ രീതിയിൽ വർക്ക് ചെയ്യുന്നില്ല എങ്കിൽ മറ്റൊരു സൊലൂഷൻ കണ്ടെത്താവുന്നതാണ്. അതിനായി ബോർഡിൽ ട്രാക്കുകളിൽ ഏതെങ്കിലും തരത്തിലുള്ള കട്ടുകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇതിനായി ട്രാക്ക് മൾട്ടി മീറ്ററിൽ ബസർ മോഡിൽ ഇട്ട് ശേഷം കണ്ടിന്യൂയിറ്റി ചെക്ക് ചെയ്യാവുന്നതാണ്.

കണ്ടിന്യൂയിറ്റി കാണിക്കാത്ത ഭാഗത്ത് ട്രാക്ക് കട്ട് ആയിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ഇത് ഡബിൾ ചെക്ക് ചെയ്ത് ഉറപ്പുവരുത്തിയശേഷം, ആ ട്രാക്ക് ഒരു കത്തി ഉപയോഗിച്ച് ക്ലീൻ ചെയ്ത ശേഷം സോൾഡറിങ് അയൺ ഉപയോഗിച്ച് ജോയിൻ ചെയ്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം വീണ്ടും സർക്യൂട്ടിൽ ഉള്ള കണ്ടിന്യൂയിറ്റി ചെക്ക് ചെയ്യുക. ഇപ്പോൾ പ്രോപ്പർ ആയി കണ്ടിന്യൂയിറ്റി ലഭിക്കുന്നുണ്ടെങ്കിൽ ബോർഡ് ശരിയായിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അതിനു ശേഷം റിമോട്ട് പഴയ രീതിയിലേക്ക് ആക്കി ഐ ആർ എൽഇഡി വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇപ്പോൾ റിമോട്ട് വർക്ക് ചെയ്യുന്നതായി കാണാവുന്നതാണ്. ഇത് രീതിയിൽ നിങ്ങളുടെ വീട്ടിലെ കേടായ റിമോട്ട് വളരെ എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി ഈ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment