ഏതൊരു വീടിന്റെയും ഹൃദയഭാഗമാണ് അടുക്കള. അതുകൊണ്ടുതന്നെ എല്ലാ രീതിയിലുള്ള സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെ വളരെ അത്യാധുനിക രീതിയിൽ ഉള്ള ഒരു അടുക്കളയാണ് മിക്ക വീട്ടമ്മമാരുടേയും സ്വപ്നം.
പഴയ അടുക്കള സങ്കൽപങ്ങളെ പൊളിച്ചടുക്കി കൊണ്ട് ഇന്ന് മിക്ക വീടുകളിലും ഫ്ലാറ്റുകളിലും മോഡ്യൂലർ കിച്ചൺ ആണ് എല്ലാവരും ചെയ്യാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ പലരും വിചാരിക്കുന്നത് ഇത്തരത്തിൽ മോഡുലാർ കിച്ചൻ സെറ്റ് ചെയ്യുമ്പോൾ അത് അടുക്കളയുടെ സ്ഥലം കുറയുന്നതിന് കാരണമാകും എന്നതാണ്. എന്നാൽ ഈ സംശയങ്ങൾക്കെല്ലാം ഉള്ള ഒരു മറുപടിയായി വളരെ നല്ല രീതിയിൽ ഒരു മോഡുലാർ കിച്ചൻ എങ്ങിനെ സെറ്റ് ചെയ്യാം എന്ന് നോക്കാം.
മോഡുലാർ കിച്ചൻ ചെയ്യുന്നതിലൂടെ അടുക്കളയുടെ ഓരോ ഭാഗവും കൃത്യമായി അടുക്കും ചിട്ടയിലും സജ്ജീകരിക്കാൻ ആവുന്നതാണ്. അതുകൊണ്ടുതന്നെ യാതൊരുവിധ നഷ്ടവും ഉണ്ടാകുന്നില്ല.
കുറച്ചു സ്ഥലം ഉപയോഗിച്ചുകൊണ്ട് കൂടുതൽ ഭംഗിയിൽ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും അടുക്കി വയ്ക്കാം എന്നതുതന്നെയാണ് മോഡുലാർ കിച്ചണെ സാധാരണ അടുക്കളകളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 3 മീറ്റർ നീളം 2.40 മീറ്റർ വീതി എന്നീ അളവിലുള്ള ഒരു അടുക്കളയിൽ വളരെ കുറഞ്ഞ ചിലവിൽ ഒരു മോഡ്യൂലർ കിച്ചൻ എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം.
ഇതിനായി ആവശ്യമായിട്ടുള്ളത് വ്യത്യസ്ത നിറങ്ങളിൽ ലഭിക്കുന്ന എം ഡിഎഫ് ഷീറ്റുകളാണ്. ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഇത്തരം എംഡിഎഫ് ഷീറ്റുകൾ വിപണിയിൽ നിന്നും വാങ്ങാവുന്നതാണ്.പ്ലാസ്റ്റിക് ഉപയോഗിച്ച് ലാമിനേറ്റ് ചെയ്ത ഇത്തരം ഷീറ്റുകൾക്ക് 1800 രൂപയാണ് നൽകേണ്ടിവരുന്നുള്ളൂ.
നീളം 240 സെന്റീമീറ്റർ, വീതി 120 സെന്റീമീറ്റർ എന്ന കണക്കിലാണ് ഇത്തരത്തിലുള്ള ഷീറ്റുകൾ വിപണയിൽ ലഭിക്കുന്നത്. ഇത്തരം ഷീറ്റുകൾ മാർക്കറ്റിൽ നിന്നും വാങ്ങുമ്പോൾ പ്ലാസ്റ്റിക് കോട്ടിംഗ് ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ഷീറ്റുകളിൽ ഈർപ്പം നിന്ന് അത് പെട്ടെന്ന് നശിച്ചു പോകുന്നതിന് കാരണമായേക്കാം. ശേഷം ഷീറ്റുകളുടെ എഡ്ജ് ബാൻഡുകൾ യാതൊരുവിധ അകലവും ഇല്ലാത്ത രീതിയിൽ ഒട്ടിക്കേണ്ട താണ്.
എം ഡി എഫിന്റെ ഇത്തരത്തിലുള്ള അഞ്ചു ഷീറ്റുകൾ ഉപയോഗിച്ചുകൊണ്ട് നാല് പണിക്കാരുടെ സഹായത്തോടുകൂടി ഒരു ദിവസം കൊണ്ട് തന്നെ 3 മീറ്റർ നീളം 2.40 മീറ്റർ വീതിയുള്ള ഒരു മോഡുലാർ കിച്ചൻ സെറ്റ് ചെയ്യാവുന്നതാണ്. വെറും 15,000 രൂപ ചിലവഴിക്കുക യാണെങ്കിൽ ഇത്തരത്തിൽ നിങ്ങൾക്കും ഒരു മോഡുലാർ കിച്ചൻ സെറ്റ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.