ദിനംപ്രതി വർദ്ധിച്ചു വരുന്ന കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയാത്തതും സംസ്ഥാനത്തെ ഒരു സമ്പൂർണ്ണ അടച്ചിടൽ എന്ന രീതിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കുന്നത്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും കർശന നിയന്ത്രണങ്ങളുണ്ട് എങ്കിലും അവയെല്ലാം കൃത്യമായി പാലിക്കാത്ത തു കൊണ്ടുതന്നെ സർക്കാർ സമ്പൂർണ്ണ അടച്ചിടൽ എന്ന മാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. ജൂൺ 5 ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ അടച്ചിടലിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരികയും അതുവഴി സത്യവാങ്ങ്മൂലം ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും വലിയ ഒരു തുക പിഴ ഈടാക്കുന്നതിനും ഉള്ള നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു. അടുത്ത അഞ്ചു ദിവസത്തേക്ക് അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. അതുകൊണ്ടുതന്നെ റെയിൽ, വ്യോമയാന ഗതാഗത മാർഗ്ഗത്തിലൂടെ നാട്ടിൽ എത്തുന്നവർ ടിക്കറ്റ് കയ്യിൽ കരുതേണ്ടതുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈയിൽ കരുതേണ്ടത് ഉണ്ട്.
എന്നാൽ പഴം, പച്ചക്കറികൾ, മത്സ്യ മാംസ വിപണന കടകൾ എന്നിവയ്ക്ക് നൽകിയിരിക്കുന്ന സമയത്ത് തുറന്ന് പ്രവർത്തിക്കുന്നതാണ്. എന്നാൽ ഇത്തരം സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി കടയിൽ എത്തുന്നവരുടെ കയ്യിൽ നിർബന്ധമായും സത്യവാങ്മൂലം ഉണ്ടായിരിക്കേണ്ടതാണ്. മരുന്ന് വാങ്ങുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മെഡിക്കൽ ഷോപ്പുകൾ, റബ്ബർ മരങ്ങൾ വെട്ടി മാറ്റുന്നതിനുള്ള അനുമതി, മറ്റ് നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള അനുമതി, അസംസ്കൃതവസ്തുക്കൾ നിർമ്മിക്കുന്ന വ്യവസായങ്ങൾ, ഇവയുടെ പാക്കേജിങ് സ്ഥാപനങ്ങൾ, മാലിന്യനീക്കം എന്നിവയ്ക്കും ഇളവുകൾ ലഭിക്കുന്നതാണ്. കൂടാതെ കേരളത്തിന് അകത്തുള്ള ഡെലിവറി ഏജന്റ് മാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യം ഇല്ല എങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഡെലിവറി ഏജന്റ് മാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
സംസ്ഥാനം അടുത്ത അഞ്ചു ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ യുള്ള നിരീക്ഷണത്തിലായിരിക്കും. ഇതിന്റെ എല്ലാം ഭാഗമായി നിരവധി പേരാണ് മുന്നോട്ടുള്ള ഉപജീവന മാർഗ്ഗത്തിൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നത്. ഇവർക്ക് ഒരു സഹായം എന്നോണം പത്തായിരം രൂപ സഹായമായി നൽകണമെന്ന ഒരു കാര്യം പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമ സഭയിൽ ഉന്നയിച്ചിരുന്നു. ഇപ്പോൾ നൽകുന്ന പണം പിന്നീട് കമ്പോള വ്യവസായങ്ങൾ വഴി തിരിച്ചുപിടിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവഴി ഗവൺമെന്റിന് ടാക്സിൽ വലിയൊരു ലാഭം നേടാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഉള്ളവരെ ഒഴിവാക്കിക്കൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയാൽ തീർച്ചയായും സാധാരണ ജനങ്ങൾക്ക് ഇതൊരു വലിയ മുതൽക്കൂട്ട് തന്നെയായിരിക്കും. വീഡിയോ കാണാം