മണിക്കൂറുക്കുള്ളിൽ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം . തെറ്റുകൾ തിരുത്താം ഓൺലൈനിലൂടെ

Spread the love

ഇനി നിങ്ങൾക്ക് തന്നെ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം !!!അതും വളരെ കുറച്ച് സമയം കൊണ്ട്, പലപ്പോഴും നമ്മൾ വളരെയധികം കഷ്ടപ്പെട്ടാണ് നമ്മുടെ ലൈസൻസ് ആർടിഒ ഓഫീസിൽ പോയി പുതുക്കാറ്.

എന്നാൽ ഇനി നിങ്ങൾ ക്യൂ നിന്ന് വിഷമിക്കേണ്ട. നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ ചെയ്യാവുന്നതാണ്.

ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം.

Step 1: നിങ്ങളുടെ ഫോണിലോ അല്ലെങ്കിൽ ലാപ്ടോപ്പിലോ ബ്രൗസർ ഓപ്പൺ ചെയ്യുക.

Step 2: അഡ്രസ്സ് ബാറിൽ keralanvd.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.

Also Read  FSSAI രെജിസ്ട്രേഷൻ എങ്ങനെ ഓൺലൈനിലൂടെ സ്വന്തമായി ചെയ്യാം

Step 3: ഇപ്പോൾ നിങ്ങൾക്ക് വെബ്സൈറ്റിൽ അപ്ലൈ ഓൺലൈൻ എന്നുകാണാം അതിൻറെ താഴെയായി ലൈസൻസ് എന്നും കാണാവുന്നതാണ്, അതിൽ ലൈസൻസ് റിന്യൂവൽ സെലക്ട് ചെയ്ത് അപ്ലൈ ഓൺലൈൻ എന്ന് എടുക്കുക.

Step 4:ഇപ്പോൾ വരുന്ന ഫോമിൽ അപ്ലിക്കേഷൻ സബ്മിറ്റ് ഓഫീസ് എന്ന ഭാഗത്ത് നിങ്ങളുടെ ആർടിഒ ഓഫീസ് ഏതാണ് അത് സെലക്ട് ചെയ്തു കൊടുക്കുക,അതിനു താഴെയായി നിങ്ങളുടെ ലൈസൻസ് നമ്പർ കൊടുക്കുക ശേഷം ഡേറ്റ് ഓഫ് ബർത്ത് കൊടുത്ത് go എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.

Step 5:ഇപ്പോൾ വരുന്ന പേജിൽ ലൈസൻസ് ഡീറ്റെയിൽസ് വരുന്നതാണ് അത് കറക്റ്റ് ആണ് എങ്കിൽ നിങ്ങൾക്ക് നെക്സ്റ്റ് അടിക്കാം. ഇപ്പോൾ വരുന്ന പേജിൽ do you wish to correct ഒരു edit address എന്ന ഒരു ഓപ്ഷൻ കാണാം അവിടെ തന്നെ YES / NO  എന്നും കാണാവുന്നതാണ്.

Also Read  ഇനി KSEB വൈദുതി ഫ്രീ ആയി തരും | ഈ ഒരു സിസ്റ്റം ഉണ്ടങ്കിൽ

നിങ്ങളുടെ അഡ്രസ്സ് നിങ്ങൾക്ക് ചേഞ്ച് ചെയ്യണം എങ്കിൽ എസ് എന്ന് കൊടുക്കാം അല്ലെങ്കിൽ നോ എന്ന് കൊടുത്തതിനു ശേഷം NEXT അടിക്കുക ചേഞ്ച് യുവർ അഡ്രസ്സ് ആണ് നിങ്ങൾ കൊടുത്തിട്ടുള്ളത് എങ്കിൽ ഇനി കാണുന്ന ഫോമിൽ ഹൗസ്,പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം കൊടുത്തു നിങ്ങൾക്ക് ടെംപററി അഡ്രസ്സും കൊടുത്തശേഷം അപ്ലൈ എന്ന ബട്ടൺ കൊടുക്കാവുന്നതാണ്.

ഇവിടെ തന്നെ നിങ്ങൾക്ക് അടക്കേണ്ട ഫീസ് അതായത് അഡ്രസ് ചേഞ്ച് ചെയ്യുകയാണെങ്കിൽ ഏകദേശം 460 രൂപവരെയാണ് വരുന്നത് അത് നിങ്ങൾക്ക് ഓൺലൈനായി PAY ചെയ്യാവുന്നതാണ്.

Also Read  വാഹനാപകടമുണ്ടായാൽ ക്ളെയിംസ് , കേസുകളും , നിയമങ്ങളും അറിയാം

ശേഷം താഴെ പ്രിൻറ് എന്ന ബട്ടൺ കാണാം അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഡീറ്റെയിൽസ് ലഭിക്കുന്നതാണ്. ഇനി നിങ്ങൾ ഇപ്പോൾ കൊടുത്ത പിഡിഎഫ് പ്രിൻറ് ഔട്ടും നിങ്ങളുടെ ഒറിജിനൽ ലൈസൻസ്, Address ആണ് ചേഞ്ച് ചെയ്തു എങ്കിൽ അഡ്രസ്സ് പ്രൂഫ് എന്നിവ വച്ച് RTO ഓഫീസിന് സമീപിച്ചാൽ നിങ്ങളുടെ ലൈസൻസ് എളുപ്പത്തിൽ Renewal ചെയ്യാവുന്നതാണ്…
ഈ ഒരു അറിവ് പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യുക …


Spread the love

Leave a Comment

You cannot copy content of this page