ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം

Spread the love

ഇനി ആർക്ക് വേണമെങ്കിലും പണം അയക്കാം… അതും ഞൊടി ഇടയിൽ….
അതിനായി നമ്മൾ ഇന്ന് പരിചയ പെടാൻ പോവുന്നത് GOOGLE PAY ആണ്… പലർക്കും പേര് സുപരിചിതം ആണെങ്കിലും ഇത് എങ്ങിനെ ഉപയോഗ പെടുത്തണം എന്നു പലർക്കും അറിയില്ല… വളരെ എളുപ്പത്തിൽ GOOGLE PAY ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങിനെ എന്ന് നോക്കാം.

ചെയ്യേണ്ട രീതി

Step 1: ആദ്യം play store പോവുക, ശേഷം അവിടെ google pay എന്ന് അടിച്ച് കൊടുക്കുക ഇനി ഇൻസ്റ്റാൾ എന്ന ഓപ്ഷൻ click ചെയ്യുക.

Step 2: app ഓപ്പൺ ചെയ്യുക, ഇവിടെ നിങ്ങൾക്ക് ബാങ്കുമായി നിങ്ങൾ ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് കൊടുക്കാവുന്നതാണ് ഇനി next അടിക്കുക.

Also Read  കയ്യിൽ കാർഡ് ഇല്ലെങ്കിലും ATM മിൽ നിന്ന് പണം വിഡ്രോ ചെയ്യാം | ഇത് എത്ര പേർക്ക് അറിയാം

Step 3: ഇപ്പോൾ കാണുന്ന പേജിൽ നിങ്ങളുടെ email id ഉണ്ടാവും നിങ്ങൾക്ക് അത് തന്നെ മതി എങ്കിൽ അത് യൂസ് ചെയ്യാം അല്ലെങ്കിൽ എഡിറ്റ്‌ ഓപ്ഷൻ കൊടുത്ത് add അക്കൗണ്ടിൽ പുതിയ id കൊടുക്കാം, ഇനി new യൂസർ ആണ് എങ്കിൽ പുതിയതായി create ചെയ്യാനും ഓപ്ഷൻ ഉണ്ട്.

Step 4:ഇവിടെ നിങ്ങൾ കൊടുക്കുന്ന മെയിൽ ഐഡിയുടെ ആദ്യ ഭാഗം ആയിരിക്കും നിങ്ങളുടെ upi id ശേഷം നെക്സ്റ്റ് കൊടുക്കുക.

Step 5:ഇപ്പോൾ നിങ്ങൾ നൽകിയ നമ്പറിൽ ഒരു OTP വരും, അത് എന്റർ ചെയ്യുക, ഇനി നിങ്ങളുടെ സ്ക്രീൻ pin അല്ലെങ്കിൽ പുതിയ pin നിങ്ങൾക്ക് കൊടുക്കാവുന്നതാണ്.
continue കൊടുക്കുക.

Also Read  പേജ് ലൈക് ചെയ്യൂ സമാനം നേടൂ

Step 6: ഇത്രയും ആയാൽ അക്കൗണ്ട് ഓപ്പൺ ആയി.
ഇനി ബാങ്ക് അക്കൗണ്ട് add ചെയ്യാൻ മുകളിൽ പോയി add ബാങ്ക് അക്കൗണ്ട് സെലക്ട്‌ ചെയ്യുക.മൊബൈൽ നമ്പർ അറ്റാച്ച് ചെയ്ത ബാങ്ക് അക്കൗണ്ടിൽ send sms കൊടുത്താൽ ബാങ്കിലേക്ക് മെസ്സേജ് പോവുന്നതാണ്.verify ചെയ്താൽ SMS ഫോണിൽ ലഭിക്കുന്നതാണ്.ഇപ്പോൾ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

പണം എങ്ങിനെ ട്രാൻസ്ഫർ ചെയ്യാം??

താഴെ new payment എന്ന് സെലക്ട്‌ ചെയ്യുക,ഇനി ബാങ്ക് ട്രാൻസ്ഫർ ആണെങ്കിൽ അത് സെലക്ട്‌ ചെയ്താൽ അവിടെ അക്കൗണ്ട് നമ്പർ അടിച്ചു കൊടുക്കാവുന്നതാണ്.ശേഷം അത് ഒന്ന് റീ എന്റർ ചെയ്യുക, താഴെ IFC code name എന്നിവ അടിച്ച് കൊടുക്കുക.continue കൊടുക്കുക,ഇനി കാണുന്നുന്ന പേജിൽ amount അടിച്ച് കൊടുക്കുക,arrow ക്ലിക്ക് ചെയ്യുക, ഇപ്പോൾ പണം send ആവുന്നതാണ്.ഇനി ഇതേ പോലെ മൊബൈൽ നമ്പറിലേക്കും പണം അയക്കാവുന്നതാണ്, upi id ഉപയോഗിച്ചാണ് പണം സ്വീകരിക്കുന്നത് എങ്കിൽ upi id സെലക്ട്‌ ചെയ്ത് പേര് അടിച്ച് കൊടുക്കാവുന്നതാണ്.ഇ പോലെ മൊബൈൽ റീചാർജ്, bill payment എന്നിവയെല്ലാം ചെയ്യാവുന്നതാണ്.ഏത് ബില്ലാണോ അടക്കേണ്ടത് അത് സെലക്ട്‌ ചെയ്ത് pay ചെയ്യുക.

Also Read  പകുതിയിൽ കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പുകൾ

പണം തട്ടിപ്പുകളിൽ നിന്നും എങ്ങിനെ രക്ഷ നേടം???

നിങ്ങൾ google play പോലുള്ള സ്ഥലങ്ങളിൽ കൊടുക്കുന്ന മെയിൽ id മാക്സിമം പേയ്‌മെന്റ് അക്കൗണ്ടകളിൽ ലിങ്ക് ചെയ്യാതെ ഇരിക്കാൻ ശ്രമിക്കുക.

അപ്പോൾ ഇനി GOOGLE PAY ഉപയോഗിച്ച് പണം കൈ മാറി തുടങ്ങിക്കോളൂ…ഈ അറിവ് മാക്സിമം ഷെയർ ചെയ്യൂ


Spread the love

Leave a Comment