ഭവന വായ്പ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Spread the love

സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ പലപ്പോഴും ഒരു വീട് പണിയുന്നതിന് ആവശ്യമായ മുഴുവൻ തുകയും നമ്മുടെ കൈവശം ഉണ്ടായിരിക്കണമെന്നില്ല. ഇത്തരം ഒരു സാഹചര്യത്തിൽ പലപ്പോഴും പ്രൈവറ്റ് ഫിനാൻഷ്യൽ സ്ഥാപനങ്ങളെയും, പൊതുമേഖലാ ബാങ്കുകളെയും ഭവന വായ്പ ലഭിക്കുന്നതിനായി സമീപിക്കാറുണ്ട് എങ്കിലും അത്ര എളുപ്പത്തിൽ ഭവന വായ്പ നേടാൻ സാധിക്കണമെന്നില്ല. എന്നുമാത്രമല്ല വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിലാണ് ഭവനവായ്പയ്ക്ക് ആയി പണം ഈടാക്കുന്നത്. നിങ്ങൾ ഒരു ഭവന വായ്പ എടുക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്നും, കുറഞ്ഞ ഭവന വായ്പ ലഭ്യമാക്കുന്ന ബാങ്കുകൾ ഏതെല്ലാം ആണെന്നും പരിശോധിക്കാം.

മെയ് മാസം 2021 പ്രകാരം നിലവിൽ 4% റിപ്പോ റേറ്റ് ആണ് ബാങ്കുകൾ ഈടാക്കി കൊണ്ടിരിക്കുന്നത്. അതായത് നിലവിൽ ഏറ്റവും കുറവ് ഭവന വായ്പ നൽകുന്ന ബാങ്കുകളായി ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവരാണ്. അതോടൊപ്പം തന്നെ കനറാ ബാങ്ക്, എസ് ബി ഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകളും 7 ശതമാനത്തിന് അടുത്തുതന്നെയാണ് ഭവന വായ്പ ആയി പലിശ ഈടാക്കുന്നത്. മുൻകാലങ്ങളെ വെച്ച് കംപയർ ചെയ്യുമ്പോൾ നിലവിൽ വളരെ കുറഞ്ഞ ഭവന വായ്പയാണ് ഇപ്പോൾ ബാങ്കുകൾ ഈടാക്കി കൊണ്ടിരിക്കുന്നത്.

Also Read  കേരള പിന്നോക്ക വികസന കോർപ്പറേഷൻ വഴി 1 ലക്ഷം രൂപ വായ്പസഹായം

എന്നാൽ എല്ലാ ബാങ്കുകളും ഭവന വായ്പ ഈടാക്കുന്നത് അവരുടെ ഇപ്പോഴത്തെ റിപ്പോ റേറ്റ് അടിസ്ഥാന പ്പെടുത്തി ആണ്. അതായത് റിപ്പോ റേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റിസർവ്ബാങ്ക് ഓരോ കൃത്യമായ ഇടവേളകളിലും അവരുടെ കണക്കുകളെ അവലംബിച്ച് ഒരു റിപ്പോ റേറ്റ് ബാങ്കുകൾക്ക് നൽകും. ഇത് അനുസരിച്ചുകൊണ്ട് മാത്രമാണ് ബാങ്കുകൾക്ക് വായ്പ നൽകാൻ സാധിക്കുകയുള്ളൂ. അതായത് വായ്പക്കായി അപേക്ഷിക്കുന്നയാൾക്ക് തീർച്ചയായും ആവശ്യമായ ഗുണങ്ങൾ ഇതിൽ നിന്നും ലഭിക്കണം.RRLR /RRBR/EBLR എന്നീ നിരക്കുകളെ അടിസ്ഥാനമാക്കിയാണ് മിക്ക ബാങ്കുകളും പലിശ നിരക്ക് നിശ്ചയിക്കുന്നത്.

എന്നാൽ ഒരു ഭവനവായ്പ എടുക്കുമ്പോൾ പലിശനിരക്ക് മാത്രമല്ല നിങ്ങൾ നോക്കേണ്ടത്. അതായത് നിങ്ങൾ 7 ശതമാനം പലിശ നിരക്കിൽ അഞ്ചുവർഷത്തേക്ക് 1980 രൂപ നിരക്കിൽ ആണ് ഒരു മാസം ഇഎംഐ അടയ്ക്കേണ്ടി വരിക. ഇതു തന്നെ നിങ്ങൾ പത്ത് വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ തുകയിൽ വ്യത്യാസം വരുന്നതാണ്. എന്നാൽ എട്ട് ശതമാനം പലിശ നിരക്കിലാണ് പലിശ ഈടാക്കുന്നത് എങ്കിൽ പത്തുവർഷത്തേക്ക് 2028 രൂപ നിരക്കിലാണ് പ്രതിമാസം ഇഎംഐ അടയ്ക്കേണ്ടി വരിക. ഇതേ രീതിയിൽ നിങ്ങൾ എത്ര വർഷത്തേക്കാണ് EMI തിരഞ്ഞെടുക്കുന്നത് എങ്കിൽ ആ സംഖ്യയെ ആകെ വർഷംകൊണ്ട് ഗുണിക്കുക യാണെങ്കിൽ നിങ്ങൾക്ക് ആകെ അടയ്ക്കേണ്ട തുക എത്രയാണെന്ന് കണ്ടെത്താൻ സാധിക്കും.

Also Read  കട ബാധ്യത ഉണ്ടോ ഇതാ രക്ഷപെടനുള്ള മാർഗങ്ങൾ

ഒരു ഭവനവായ്പ എടുക്കുകയാണെങ്കിൽ എത്ര രൂപ നിങ്ങളെ കൊണ്ട് അടയ്ക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കി എത്രയും കുറഞ്ഞ കാലയളവിലേക്കുള്ള ഇഎംഐ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. കൂടാതെ ഭവന വായ്പക്കായി ഈടാക്കുന്ന പ്രോസസിംഗ് ഫീ, ഡോക്യൂമെന്റഷൻ ഫീ എന്നിവകൂടി എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കണം. നിങ്ങൾക്ക് എത്ര രൂപ വരെ വായ്പയായി ലഭിക്കും എന്ന് ആദ്യമേ തന്നെ മനസ്സിലാക്കുക.അതായത് നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിന് എത്ര രൂപ വരെ ലോൺ ലഭിക്കും എന്നതിനെപ്പറ്റി ബാങ്കിൽ നിന്നും അറിയാവുന്നതാണ്. ഇതിൽ നിന്നും നിങ്ങൾ എത്ര തുക കയ്യിൽ നിന്നും എടുക്കേണ്ടിവരും എന്ന് കൃത്യമായി മനസ്സിലാക്കാം.

Also Read  പേ ടി എം ൽ നിന്നും 2 മിനിറ്റിൽ ലോൺ 2 ലക്ഷം വരെ കിട്ടും എങ്ങനെ അപേക്ഷിക്കാം

എന്നാൽ ഓരോ ബാങ്കുകളും എല്ലാമാസവും പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തുന്നതാണ്. അതുപോലെ ഒരു ബാങ്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ സാലറി അക്കൗണ്ട് എവിടെയാണുള്ളത് ആ ബാങ്ക് തന്നെ തിരഞ്ഞെടുക്കുകയാണ് നല്ലത്. എന്നാൽ നിങ്ങൾ വീട് വാങ്ങുന്നത് മറ്റൊരു സ്ഥലത്താണ് എങ്കിൽ ഇതേ ബാങ്കിന്റെ അവിടെയുള്ള ബ്രാഞ്ച് മായി ബന്ധപ്പെടുക യാണെങ്കിൽ അവർ അതിനാവശ്യമായ കാര്യങ്ങൾ ചെയ്ത് തരുന്നതാണ്. വിശ്വസ്തരായ ആളുകളിൽ നിന്നും ഉപദേശം സ്വീകരിച്ച് ഒരു ബാങ്ക് തിരഞ്ഞെടുക്കുന്നതും ഉചിതമാണ്. ജോലി ചെയ്യുന്ന കമ്പനിക്ക് ഏതെങ്കിലും ബാങ്കുമായി ടൈ അപ്പ്‌ ഉണ്ടെങ്കിൽ അത്തരമൊരു ബാങ്ക് തിരഞ്ഞെടുക്കുന്നതും നല്ലതാണ്. നിങ്ങൾ വായ്പയായി എടുക്കാൻ ഉദ്ദേശിക്കുന്ന തുകയെ അടിസ്ഥാനമാക്കിയായിരിക്കും മാർജിൻ മണി കണക്കാക്കുക. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം മാത്രം ഒരു ഭവനവായ്പയ്ക്ക് ആയി ബാങ്കിനെ സമീപിക്കുക.


Spread the love

Leave a Comment