ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

Spread the love

ഈ ഡിജിറ്റൽ യുഗത്തിൽ സ്വന്തമായൊരു ലാപ്ടോപ്പ്  സ്വന്തമാക്കണം എന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക സ്ഥിതി എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. വളരെ കുറഞ്ഞ വിലയിൽ സെക്കന്റ്‌ ഹാന്റ്ലാപ്ടോപ്പുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

ഈ സ്ഥലത്ത് നിന്നും ലാപ്ടോപ് ലഭിക്കുന്ന വില കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. 5000  രൂപ ( 250 AED )മുതലാണ് ഇവിടെ ലാപ്ടോപ്പുകളുടെ വില തുടങ്ങുന്നത് തന്നെ.ഇത്തരത്തിൽ ഒരു ഷോപ്പ് മാത്രമല്ല ഒരു ഷോപ്പുകളുടെ ചന്ത തന്നെ കാണാവുന്നതാണ്.

എത്തരത്തിലുള്ള ലാപ്ടോപ്പുകൾ ആണ് നമുക്ക് ഇവിടെ നിന്നും വാങ്ങാൻ ആവുക?

പ്രധാനമായും യൂസ്ഡ് ലാപ്ടോപ്പുകൾ ആണ് ഇവിടെ വിൽക്കപ്പെടുന്നത്. ഹോൾ സെയിൽ ആയാണ് ഇവിടെ വില്പന നടക്കുന്നത്. ഇവിടെ നിന്ന് വാങ്ങുന്ന ഏതൊരു സെക്കൻഡ് ഹാൻഡ് കമ്പ്യൂട്ടറിനും അല്ലെങ്കിൽ ലാപ്ടോപ്പിനും ഒരു മാസം വരെ ഗ്യാരണ്ടി ഇവർ ഉറപ്പുവരുത്തുന്നു.

Also Read  കേരളത്തിൽ ലഭ്യമായ 1887 ഫ്രീ വൈഫൈ എങ്ങനെ ഉപയോഗിക്കാം

ഈ ഒരു മാസത്തിനിടയിൽ എന്തെങ്കിലും ഒരു കംപ്ലയിന്റ് വരികയാണെങ്കിൽ ഇവിടെ തിരിച്ചു കൊണ്ടു വന്നാൽ അവർ അത് റിപ്പയർ ചെയ്യുകയോ അല്ലെങ്കിൽ റീപ്ലേസ് ചെയ്തോ തരും. വലിയ കമ്പനികളിൽ നിന്ന് ലാപ്ടോപ്പുകൾ ഇവിടെ കൊണ്ടുവന്ന ശേഷം ഇവർ റിപ്പയർ ചെയ്താണ് ഇവിടെ വിൽക്കുന്നത് .

എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ലാപ്ടോപ്പുകൾ ഇവിടെനിന്നും വാങ്ങാവുന്നതാണ്.Apple ,HP, Dell , ലെനോവോ എന്നിങ്ങനെ എല്ലാം ബ്രാൻഡുകളുടെയും ഒരു കൂട്ടം ലാപ്ടോപ്പുകൾ ഇവിടെ ഒരുമിച്ച് വിൽക്കപ്പെടുന്നു.കീബോർഡ് പോലെയുള്ളവ Complaint ആകുന്നത് ഇവർ വാങ്ങിച്ച് കീബോർഡ് ചേഞ്ച് ചെയ്തതിനു ശേഷമാണ് ഇത് വിൽക്കാനായി വയ്ക്കുന്നത്.

Also Read  വെറും 2000 രൂപയ്ക്ക് വീട്ടിലേക്ക് ഒരു കുഞ്ഞു ഇൻവെർട്ടർ | വീഡിയോ കാണാം

ആപ്പിൾ, i7, i6 ഇവയെല്ലാം 600 ദിർഹം 700 ദിർഹം എന്നീ വിലയിലാണ് വാങ്ങാൻ ആവുക.ഓരോ ലാപ്ടോപ്പിലും അതിന്റെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ നോട്ട് വെച്ച് ഒട്ടിച്ചിട്ട്
ഉണ്ടായിരിക്കും.

പാക്ക് ചെയ്യുന്ന ലാപ്ടോപ്പുകൾ ഇവർ കണ്ടെയ്നർ വഴിയാണ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്.ഇത്തരത്തിലുള്ള എല്ലാ ഷോപ്പുകളിലും ക്വാളിറ്റി ചെക്കുകൾ ചെയ്തതിനുശേഷം മാത്രമാണ് അവർ ഇത് എക്സ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ, പാകിസ്ഥാൻ,ഇസ്രായേൽ എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേക്കും ഇവിടെനിന്നും ലാപ്ടോപ്പുകൾ എക്സ്പോർട്ട് ചെയ്യുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. ലാപ്ടോപ്പുകളുടെ എല്ലാവിധ റിപ്പയർ കളും ഇതിനകത്ത് തന്നെയാണ് നടക്കുന്നത്. അതിനുശേഷം ഇവർ ഇത് പുറത്തേക്കുള്ള എല്ലാ രാജ്യങ്ങളിലേക്കും അത് പോലെ ഇത്തരത്തിൽ വലിയ കമ്പനികളിലേക്ക് എല്ലാം എക്സ്പോർട്ട് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്.

Also Read  വെറും 1300 രൂപ മുതൽ പോർട്ടബിൾ സ്വിമ്മിങ് പൂൾ

അപ്പോൾ സെക്കൻഡ് ഹാൻഡ് ലാപ്ടോപ്പുകളുടെ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെയുള്ള ഷോപ്പുകളിൽ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകൾ പർച്ചേസ് ചെയ്യാവുന്നതാണ്.

ദുബായിൽ ആണ് ഇത്തരത്തിൽ ലാപ്ടോപ്പുകൾ വിൽക്കുന്ന ഷോപ്പുകൾ ഉള്ളത്.
JNP signal,ഷാർജയിൽ ആണ് ഇത്തരത്തിലുള്ള ഷോപ്പുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുക. ഷോപ്പുകളെ കുറിച്ചും ലൊക്കേഷനെ കുറിച്ചും കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

2 thoughts on “ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം”

Leave a Comment