നമ്മളെല്ലാവരും ബാങ്കിംഗ് ഇടപാടുകൾക്ക് ഇപ്പോൾ ATM ആയിരിക്കും കൂടുതൽ ഉപയോഗിക്കുന്നത്. എന്നിരുന്നാൽ കൂടി എടിഎമ്മിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ടെക്നോളജി യെ കുറിച്ച് പലരും അറിഞ്ഞിട്ട് ഉണ്ടായിരിക്കുകയില്ല. എന്താണ് ഈ ടെക്നോളജി എന്നാണ് നമ്മൾ ഇന്ന് മനസ്സിലാക്കുന്നത്.
ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തോടെ ഇന്ത്യയിൽ പ്രധാനമായും എല്ലാ മേഖലകളും ഡിജിറ്റലായി കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയ ഒരു ആശയമായ കോണ്ടാക്ട് ലെസ്സ് പെയ്മെന്റ് കൂടി ഇതിൽ ഉൾപ്പെടുത്തുകയാണ് ഇന്ത്യയിലെ മിക്ക നാഷണലൈസ്ഡ് ബാങ്കുകളും. ഇത്തരത്തിലൊരു കോൺടാക്ട് ലെസ്സ് പെയ്മെന്റ് മറ്റെല്ലാ രാജ്യങ്ങളിലും മുൻപുതന്നെ നിലവിലുണ്ട്.
എന്താണ് കോൺടാക്ട് ലെസ്സ് പെയ്മെന്റ്?
അതായത് നിങ്ങൾ പുതിയതായി എടുക്കുന്ന എല്ലാ എടിഎം കാർഡുകളിലും’)))’ ഈ രൂപത്തിൽ ഒരു ചിഹ്നം കാണുകയാണെങ്കിൽ അതിന്റെ അർത്ഥം ആ കാർഡ് കോൺടാക്ട് ലെസ്സ് പെയ്മെന്റ് ഉപയോഗിക്കാമെന്നതാണ്. കോൺടാക്ട് ലെസ്സ് പെയ്മെന്റ് വഴി 2000 രൂപ വരെയുള്ള ട്രാൻസാക്ഷൻ ആണ് നടത്താൻ സാധിക്കുക.
ഇതിനായി നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ NFD എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെക്നോളജിയാണ് ഉപയോഗപ്പെടുത്തുന്നത് ഇതിനായി പ്രത്യേകിച്ച് പിൻനമ്പർ അതുപോലെ മെഷീനിൽ കാർഡ് ഇൻസൾട്ട് ചെയ്യേണ്ടതായി വരുന്നില്ല.
പകരം ആർ എഫ് ഐഡി ഉപയോഗിച്ച് വയർലെസ്സ് കമ്യൂണിക്കേഷൻ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്.നിങ്ങൾ കാർഡ് മെഷീൻ അടുത്ത് കൊണ്ടുപോകുമ്പോൾ തന്നെ RFID റീഡ് ചെയ്യുകയും പെയ്മെന്റ് നടക്കുകയും ചെയ്യുന്നു.എന്നാൽ കാർഡും മെഷീനും തമ്മിൽ കൃത്യമായ കോൺടാക്ട് വന്നാൽ മാത്രമേ പെയ്മെന്റ് കൾ നടത്താൻ സാധിക്കുകയുള്ളൂ. അങ്ങനെ പെയ്മെന്റ് നടന്നാൽ അപ്പോൾ തന്നെ നിങ്ങൾ കണക്ട് ചെയ്തിട്ടുള്ള ഫോൺ നമ്പറിലേക്ക് മെസ്സേജ് ലഭിക്കുന്നതുമാണ്.
അതുകൊണ്ട് ഇത് പുതിയൊരു വിപ്ലവത്തിനു തുടക്കം ആകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ പേരിലേക്ക് ഈ അറിവ് ഷെയർ ചെയ്യുക.
പെന്ഷന് പദ്ധതി എങ്ങനെ .please more information.