പ്രവാസികൾക്ക് നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ 3 ലക്ഷം രൂപ സബ്സീഡിയോട് കൂടെ ലോൺ നൽകുന്നു

Spread the love

നിങ്ങൾ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാൻ ഉദ്ദേശിക്കുന്ന ഒരാൾ ആണോ. നാട്ടിൽ വന്ന ശേഷം ഒരു സംരംഭം തുടങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് എങ്കിൽ സംസ്ഥാന  ഗവൺമെന്റ്കളും NORKA യും ചേർന്നുകൊണ്ട് നൽകുന്ന ഈ വായ്പയെ പറ്റി അറിയാതെ പോകരുത്.

ആർക്കെല്ലാമാണ് ഇത്തരത്തിലൊരു ലോണിന് അപേക്ഷിക്കാൻ സാധിക്കുക?

കൊറോണയുടെ പശ്ചതലത്തിൽ ഒരുപാട് പ്രവാസികളാണ് ജോലി നഷ്ടപ്പെട്ട് വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിൽ എത്തിച്ചേരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പ്രവാസികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ പുതിയതായി ബിസിനസുകൾ ആരംഭിക്കുന്നതിനു വേണ്ടി നോർക്കയും ഗവൺമെന്റും ചേർന്ന് നടത്തുന്ന ഈ പദ്ധതി വഴി ഏകദേശം മൂന്നു ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കുന്നതാണ്.ഇത്തരത്തിൽ സബ്സിഡിയായി ലഭിക്കുന്ന തുക എടുക്കുന്ന വായ്പയിൽ നിങ്ങൾ തിരിച്ചടയ്ക്കേണ്ടതായി വരുന്നില്ല.

Also Read  കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ സർക്കാർ സഹായം

എന്തെല്ലാം ആണ് ലോൺ ലഭിക്കുന്നതിന് ഉള്ള യോഗ്യതകൾ?

കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ച് നാട്ടിലെത്തി ഒരു വ്യവസായ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആണ് ഇത്തരത്തിൽ. ലോണിന് അപേക്ഷിക്കാൻ സാധിക്കുക.

വായ്പയായി 30 ലക്ഷം രൂപ ബാങ്കിൽ നിന്നും എടുത്ത് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കാണ് ഇത്തരത്തിൽ 3 ലക്ഷം രൂപ സബ്സിഡിയായി നൽകുക.നിങ്ങൾ കൃത്യമായി ഇഎംഐ അടയ്ക്കുകയാണ് എങ്കിൽ പലിശയുടെ മൂന്ന് മുതൽ നാല് ശതമാനം വരെ നിങ്ങൾക്ക് കുറച്ചു ലഭിക്കുന്നതാണ്.

Also Read  2 ലക്ഷം രൂപ വരെ ലോൺ | കേരളത്തിൽ ഉള്ളവർക്കു അപേക്ഷ കൊടുക്കാം

കൃഷി പോലുള്ള ചെറുകിട സംരംഭങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആണ് ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നത് എങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ ലോൺ ലഭിക്കാനുള്ള സാധ്യതയും ഉണ്ട് എന്നാണ് അറിയപ്പെടുന്നത്.അതുപോലെ നിങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഏത് നാഷണലൈസ്ഡ് ബാങ്ക് വഴിയും വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇതിനായുള്ള സബ്സിഡി തുക നൽകുന്നത് നോർക്ക വഴിയായിരിക്കും.

എന്തെല്ലാം രേഖകളാണ് ഇത്തരമൊരു വായ്പ അപേക്ഷിക്കുന്നതിന് ആവശ്യമായിട്ടുള്ളത്?

നിങ്ങൾ രണ്ടുവർഷം പ്രവാസ ജീവിതം നയിച്ചു എന്നതിനുള്ള തെളിവായി ഒറിജിനൽ പാസ്പോർട്ട് അതിന്റെ കോപ്പി,ആധാർ കാർഡ്,പാൻ കാർഡ്, റേഷൻ കാർഡ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ ഒരു വിവരണം എന്നിവയെല്ലാം സഹിതമാണ് ബാങ്കുമായി ബന്ധപ്പെടേണ്ടത്.

Also Read  സുകന്യ സമൃദ്ധി യോജന : പഠനത്തിനും വിവാഹത്തിനും 50 ലക്ഷത്തിനു മുകളിൽ സഹായം

ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സംശയ നിവാരണങ്ങൾക്കും താഴെക്കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. അതുപോലെ അപ്ലൈ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

Link:https://norkaroots.org/ndprem

Ph:0471-2710500
Tollfree no:04712710500


Spread the love

2 thoughts on “പ്രവാസികൾക്ക് നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ 3 ലക്ഷം രൂപ സബ്സീഡിയോട് കൂടെ ലോൺ നൽകുന്നു”

Leave a Comment