ഒന്ന് മുതൽ പിജി വരെയുള്ള വിദ്യർത്ഥികൾക്ക് 30000 രൂപ മുതൽ 50000 രൂപ വരെ ലഭിക്കുന്നു

Spread the love

നിങ്ങൾ ഒരു വിദ്യാർത്ഥി ആണോ. എന്നാൽ പുതിയതായി വന്ന സ്കോളർഷിപ്പുകൾ എന്തെല്ലാം ആണ് എന്ന് നിങ്ങൾ ക്ക് അറിയാമോ ?  ഒന്നാം ക്ലാസ് മുതൽ PG വരെയുള്ള വിദ്യാർത്ഥികൾക്ക് കേരള ഗവൺമെന്റ് നൽകുന്ന പുതിയ സ്കോളർഷിപ്പുകളെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ഡിസംബർ മാസത്തിലാണ് ഇത്തരം സ്കോളർഷിപ്പുകൾക്ക് അപ്ലൈ ചെയ്യേണ്ടത് എന്നുള്ളതിനാൽ തീർച്ചയായും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം.

ആർക്കെല്ലാമാണ് ഇത്തരത്തിലുള്ള സ്കോളർഷിപ്പുകൾക്ക് അർഹത?

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് എന്ന സംസ്ഥാന ഗവൺമെന്റിന്റെ സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. അതുപോലെ പത്താം ക്ലാസ് മുതൽ കോളേജ് തരം വരെയുള്ള കുട്ടികൾക്ക് പോസ്റ്റ് മെട്രിക് എന്ന സ്കോളർഷിപ്പിനും അപേക്ഷിക്കാവുന്നതാണ്.

Also Read  തുടർ പഠനത്തിനായി വായ്‌പ്പാ CSIS സബ്സിഡി സ്കീം | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

30000 രൂപ മുതൽ 50000 രൂപവരെയാണ് സ്കോളർഷിപ്പുകൾ നൽകപ്പെടുന്നത്.ഡിസംബർ മാസത്തിലാണ് ഇതിനെല്ലാം അപേക്ഷ നൽകേണ്ടത്.ഇനി ബിരുദത്തിനു മുകളിലാണ് പഠിക്കുന്നത് എങ്കിൽ അതായത് ബിരുദാനന്തര ബിരുദത്തിന് ആണ് സ്കോളർഷിപ് അപേക്ഷിക്കുന്നത് എങ്കിൽ merit cum means സ്കോളർഷിപ്പ് എന്ന പദ്ധതിയിലൂടെയാണ് അപേക്ഷിക്കാൻ സാധിക്കുക.

ഇതുകൂടാതെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഡിപ്ലോമ കോഴ്സുകൾക്കു വേണ്ടി എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് നേടാവുന്നതാണ്.അതുപോലെ എസ് സി എസ് ടി വിദ്യാർഥികൾക്ക് യുജിസിയുടെ കീഴിലും ഒറ്റ മകൾ ആയിട്ടുള്ള വിദ്യാർത്ഥിനികൾക്ക് പ്രത്യേക സ്കോളർഷിപ്പും ലഭിക്കുന്നതാണ്. ഇതെല്ലാം ഡിസംബർ മാസത്തിലാണ് അപ്ലൈ ചെയ്യേണ്ടത്. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇതിനെല്ലാം അപേക്ഷിക്കാൻ സാധിക്കുക.എല്ലാ വിദ്യാർഥി കളിലേക്കും ഈ വിവരം ഷെയർ ചെയ്യുക. എല്ലാവർക്കും ഉപകാരപ്രദം ആവട്ടെ


Spread the love

1 thought on “ഒന്ന് മുതൽ പിജി വരെയുള്ള വിദ്യർത്ഥികൾക്ക് 30000 രൂപ മുതൽ 50000 രൂപ വരെ ലഭിക്കുന്നു”

Leave a Comment