ഫോട്ടോസ്റ്റാറ്റ് എടുക്കാൻ നിങ്ങൾ കടയിൽ പോയി ക്യൂ നിന്ന് വിഷമിക്കേണ്ടതില്ല…. നമ്മുടെ നിത്യജീവിതത്തിൽ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നത് എപ്പോഴും ആവശ്യമായി വരുന്നതാണ്. എന്നാൽ ഇതിനായി പലപ്പോഴും നമുക്ക് ഷോപ്പുകളിൽ പോയി ഒരുപാട് സമയം ചെലവഴിക്കേണ്ടതായി വരും.
ഒരു അത്യാവശ്യത്തിന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ചെന്നാൽ ചിലപ്പോൾ നിങ്ങൾക്ക് കറണ്ട് ഇല്ല എന്നും കേൾക്കേണ്ടിവരും. ഈ ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഫോട്ടോസ്റ്റാറ്റ് എടുക്കാവുന്നതാണ് അതും വളരെ എളുപ്പത്തിൽ, വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച്…
ഇതിന് എന്തല്ലാം ആണ് ആവശ്യമായിട്ടുള്ളത്???
- പ്രിന്റ് എടുക്കുന്നതിന് ആവശ്യമായ പേപ്പർ
- ഒരു മെഴുകുതിരി.
- ഒരു കോയിൻ
- ചെയ്യേണ്ട രീതി എപ്രകാരമാണ്???
ആദ്യമായി നിങ്ങൾക്ക് പ്രിൻറ് എടുക്കാൻ ഉള്ള പേപ്പറിൽ മെഴുകുതിരി നല്ലപോലെ മേൽട് ചെയ്തത് തേച്ചുപിടിപ്പിക്കുക. ശേഷം ആ പേപ്പർ നിങ്ങൾക്ക് ഏത് പേപ്പറിന്റെ ആണോ ഫോട്ടോകോപ്പി വേണ്ടത് ആ പേപ്പറിനു മുകളിൽ നല്ലപോലെ അമർത്തി വെച്ചശേഷം കോയിൻ ഉപയോഗിച്ച് ഉരക്കുക.
നിങ്ങൾ എത്രമാത്രം ശക്തിയായി സ്ക്രബ് ചെയ്യുന്നുവോ അത്രയും ക്ലിയറായി നിങ്ങൾക്ക് കോപ്പി ലഭിക്കുന്നതാണ്. നിങ്ങൾക്ക് എഴുത്തു ഭാഗമാണ് ആവശ്യമെങ്കിൽ, നിങ്ങൾ എടുക്കുമ്പോൾ അത് തലതിരിഞ്ഞ ആണ് കാണുക .
അതുകൊണ്ട് നിങ്ങളുടെ പേപ്പറിനെ രണ്ടായി മടക്കിയ ശേഷം വീണ്ടും അത് പ്രിൻറ് പ്രിൻറിംഗ് ഭാഗത്ത് വച്ചു സ്ക്രബ് ചെയ്യുക, ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോ കോപ്പി ലഭിക്കുന്നതാണ്.അപ്പോൾ ഇനി അത്യാവശ്യ ഘട്ടങ്ങളിൽ ഫോട്ടോസ്റ്റാറ് എടുക്കാൻ കടയില്ലേക്ക് ഓടേണ്ടതില്ല..