പെട്ടന്ന് കണ്ടാൽ ഉപയോഗം മനസ്സിലാവാത്ത ചില വസ്തുക്കൾ

Spread the love

നമ്മളെല്ലാവരും നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറെ ചോദ്യങ്ങൾ ഉണ്ടായിരിക്കും. എന്നാൽ പലപ്പോഴും അതിനൊന്നും ഉള്ള വ്യക്തമായ ഉത്തരം നമുക്ക് ലഭിക്കാറില്ല. ഇന്നു നമ്മൾ ഇവിടെ പരിചയ പെടാൻ പോകുന്നത് അത്തരത്തിൽ നമ്മളെ എല്ലാം അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന 10 കാര്യങ്ങളെക്കുറിച്ചാണ്.

1) എന്തിനാണ് ട്രെയിനിന് steering wheel കൊടുത്തിരിക്കുന്നത്???

ഇതിനുള്ള ഉത്തരം വളരെ എളുപ്പമാണ്.കാരണം നമുക്ക് എല്ലാവർക്കും അറിയുന്നതാണ് കാർ പോലുള്ള മറ്റു വാഹനങ്ങളിൽ എല്ലാം സ്റ്റീയറിംഗ് ഉപയോഗിക്കുന്നത് വണ്ടി തിരിക്കാനും, വളക്കാനും ആണ് എന്നുള്ളത്. എന്നാൽ ട്രെയിനിൽ ഇതിൻറെ ഉപയോഗം അതല്ല മറിച്ച് ട്രെയിനിന്റെ സ്പീഡ് കൂട്ടാനും കുറയ്ക്കാനും ആണ്ഇത്തരം സ്റ്റീയറിങ് വീലുകൾ ഉപയോഗിക്കുന്നത്.എന്നാൽ ഇന്നത്തെ പുതിയ ടെക്നോളജിയിൽ ഇതിന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നതാണ് വസ്തുത.

2)എന്തിനാണ് കിച്ചൻ അപ്ലൈൻസ് ഉപയോഗിക്കുന്നത്??

പലർക്കും അറിയാത്ത ഒരു കാര്യമാണ് എന്താണ് കിച്ചൻ അപ്ലൈൻസ് ഉപയോഗിച്ച് ചെയ്യുന്നത് എന്ന്. എന്നാൽ പണ്ടുമുതലേ ആൾക്കാർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് കിച്ചൻ അപ്ലേൻസ്. ഇതിൻറെ യഥാർത്ഥ ഉപയോഗം ജാം,അതുപോലെ മറ്റു ബോട്ടിലുകൾ എന്നിവയുടെ അടപ്പുകൾ തുറക്കുക എന്നതാണ്. പണ്ടുള്ളവരുടെ ഒരു കിടിലൻ ടെക്നോളജി ആയി ഇതിനെ കണക്കാക്കാം.

3) എന്താണ് മിൽക്ക് ഡോർ??

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കകാലത്ത് അമേരിക്ക, യൂറോപ്പ് എന്നീ സ്ഥലങ്ങളിൽ വീടിൻറെ പുറക് ഭാഗത്ത് ഡോറിനോട് ചേർന്ന നിർമ്മിച്ചിരുന്ന ഒരു ചെറിയ ഷെൽഫനെയാണ് മിൽക്ക് ഡോർ എന്നുപറയുന്നത്.ഇതിൻറെ യഥാർത്ഥ ഉപയോഗം എന്താണെന്ന് വെച്ചാൽ പണ്ടുകാലത്ത് പാൽ എല്ലാം കൊണ്ടുവന്നിരുന്നത് നേരം പുലരുമ്പോൾ ആയിരിക്കും. ഈ സമയത്ത് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ മിൽക്ക് ഡോർ സ്ഥാപിക്കുന്നതിലൂടെ പാൽക്കാരൻ പാൽ അവിടെ വച്ചിട്ട് പോകും. ഇതാണ് മിൽക്ക് ഡോറുകളുടെ യഥാർത്ഥ ഉപയോഗം.

Also Read  റേഷൻ കാർഡുള്ളവർ ശ്രദ്ധിക്കുക അനർഹമായി റേഷൻ റേഷൻ വിഹിതം വാങ്ങുന്നവർ ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ

4) എന്താണ് എയ്റോപ്ലെയിനിൽ കാണുന്ന bleedhole??

നിങ്ങളെല്ലാവരും ഏറോപ്ലെയിനിൽ സഞ്ചരിക്കുമ്പോൾ വിൻഡോയുടെ ഗ്ലാസിൽ ഒരു ചെറിയ ഹോൾ കാണുന്നതായിരിക്കും എന്നാൽ പലപ്പോഴും ഇതിൻറെ ഉപയോഗം നമ്മൾക്ക് മനസ്സിലാകാറില്ല അതായത് ഏറോ പ്ലെയിൻ ഉയർന്ന് പൊന്തുമ്പോൾ മർദ്ദം കൂടുകയും ഇത് ഗ്ലാസുകൾ പൊട്ടുന്നതിന് ഇടയാക്കുകയും ചെയ്യും.എന്നാൽ ഇത്തരത്തിലുള്ള ഹോളുകൾ പുറത്തുനിന്നുമുള്ള മർദ്ദം ഒരു നിശ്ചിത അളവിൽ കണ്ട്രോൾ ചെയ്യുന്നതിന് സഹായകമാകും. അങ്ങിനെ ഗ്ലാസുകൾ പൊട്ടാതെ ഇരിക്കുന്നതിന് അതുപോലെ എയറോ പ്ലെയിൻ ക്രാഷ് ഉണ്ടാ വാ തിരിക്കാൻ ഒക്കെ ഇത് ഒരുപരിധിവരെ സഹായിക്കും.

5) റെയിൽവേ ട്രാക്കുകളിൽ കല്ലുകളുടെ ഉപയോഗം എന്താണ്??

ലോകത്ത് ഏതു രാജ്യത്ത് പോയാലും റെയിൽവേ ട്രാക്കുകളിൽ കല്ലുകൾ നിങ്ങൾക്ക് കാണാവുന്നതാണ്. ഇത്തരത്തിൽ കല്ലുകൾ ഇടുന്നതിനുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് സാധാരണ എല്ലാ എഞ്ചി നുകൾൾക്കും വളരെയധികം ഭാരം ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള എൻജിനുകൾ ഒരുപാടുതവണ പാസ് ചെയ്യുമ്പോൾ അത് ട്രാക്കുകളിൽ മർദ്ദത്തെ കൂട്ടുകയും ട്രാക്കുകൾ പെട്ടെന്ന് നശിക്കാൻ കാരണമാവുകയും ചെയ്യും എന്നാൽ ഇത്തരത്തിൽ കല്ലുകൾ ഇടുമ്പോൾ ഇത് മർദ്ദത്തിന്റെ അളവ്കുറക്കുന്നതിനു ഒരു കാരണമാകാം. ഇതുകൂടാതെ ട്രാക്കുകൾക്ക് വലിയ കേടുപാടുകൾ ഉണ്ടാക്കുന്നതിൽ നിന്നും ഒരുപരിധിവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

Also Read  വൻ വിലക്കുറവിൽ ഫർണിച്ചറുകൾ ലഭിക്കുന്ന സ്ഥലം | അതും നമ്മുടെ കേരളത്തിൽ

6) എന്താണ് കാറുകളുടെ സ്പിന്നർ വീൽ??

പഴയകാല യൂറോപ്പ്യൻ വാഹനങ്ങൾ തിരിക്കാൻ ഉപയോഗിക്കുന്ന വീലുകൾ ആണ് സ്പിന്നർ വീലു കൾ എന്ന് പറയുന്നത്. എന്നാൽ ഇന്ന് ഇത് പല ആഡംബര കാറുകളുടെയും ഒരു ഭാഗമായിത്തന്നെ മാറിയിരിക്കുന്നു. ഗ്യാരേജിൽ നിന്ന് റിവേഴ്‌സ് ഗിയർ ഇടാതെ തന്നെ കാർ തിരിച്ചു വെക്കുക. അതുപോലെ സ്‌പോർട്ട് കാറുകളും മറ്റും തിരിച്ചു കാണിക്കുക ഇതെല്ലാമാണ് ഇന്ന് ഇതിൻറെ പ്രധാന ഉപയോഗങ്ങൾ.

7)എന്താണ് സെർവിങ് ടൂൾ സെറ്റ്??

പണ്ടുകാലത്ത് പ്രത്യേകതരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്ത സ്പൂ ണുകളാണ് സർവീങ് ടൂൾസ് എന്ന് പറയുന്നത്. ഇതിൽ പാസ്ത പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകതരത്തിലുള്ള സ്പൂണുകൾ ഉണ്ട് എന്നതാണ് പ്രത്യേകത.

Also Read  പെട്രോൾ ഡീസൽ വിലവർധനയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം ഇതാണ്| വീഡിയോ കണാം

എന്താണ് സ്ലീവ് ഗെറ്റേഴ്സ്??

പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കകാലത്ത് അമേരിക്കയിലാണ് ഇത് ഉപയോഗിച്ചിരുന്നത്. അന്നത്തെ കാലത്തെ എല്ലാ ഷർട്ടുകളും ഒരേ അളവിലാണ് നിർമ്മിച്ചിരുന്നത്. അതുകൊണ്ട് തന്നെ പല ശരീര പ്രകൃതി ഉള്ള ആൾക്കാർക്ക് ഇത് അഡ്ജസ്റ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അത്തരത്തിൽ ഷർട്ട്കൾ അഡ്ജസ്റ്റ് ചെയ്യുന്നതിന് ഉപയോഗിച്ചിരുന്നത് ആയിരുന്നുസ്ലീവ് ഗെറ്റേഴ്സ്. എന്നാൽ ഇപ്പോഴത്തെ ട്രെൻഡിന്റെ ഭാഗമായി ഇത് പലരും തുടരുന്നു.

9) എന്താണ് സ്പ്രിംങ് ഓൺ എ സ്പൂൺ??

ഇതിൻറെ യഥാർത്ഥ പേര് സ്റ്റെയ്നർ എന്നുതന്നെയാണ്. ബാറുകളിൽ ആണ് ഇത് പ്രധാനമായും ഉപയോഗിച്ചു കൊണ്ടിരുന്നത്. മദ്യം ഒഴിക്കുമ്പോൾ വലിയ ഐസ് കട്ട മാറ്റുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നത്.യുഎസിൽ ആണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്.

10) എന്താണ് പവർലൈൻസ്‌??

ചൂടുകാലത്ത് ഇലക്ട്രിക്ക് കമ്പികൾ പെട്ടെന്ന് ചൂടായി പഴുക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം പവർ ലൈനുകളിൽ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് കവർ ചെയ്താണ് ഉപയോഗിക്കുന്നത്. ഇത് പവർ ലെനുകളെ പ്രൊട്ടക്ട് ചെയ്യുന്നതിന് കാരണമാകുന്നു.ഈ പത്ത് കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. തീർച്ചയായും കണ്ടു മനസ്സിലാക്കുക.


Spread the love

Leave a Comment