പഴയ വാഹനങ്ങൾക്ക് ഇനി പുതിയ ഹരിത നികുതി green tax in india

Spread the love

ഇന്ന് സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ പലപ്പോഴും വാഹനങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയിരിക്കുന്ന പുതിയ നിയമത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

നിലവിൽ എട്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾക്കായി ഗവൺമെന്റ് ഒരു പുതിയ നികുതി ഏർപ്പെടുത്താൻ പോവുകയാണ്. ഗ്രീൻ ടാക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഹരിത നികുതി പ്രകാരം എട്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള എല്ലാ യാത്രാ വാഹനങ്ങളും ബസ്സുകൾ ഉൾപ്പെടെയുള്ളവക്ക് ഒരു പ്രത്യേക നികുതി ഏർപ്പെടുത്താൻ പോവുകയാണ്.

Also Read  ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി പുതിയ സംവിധാനം 3 പ്രധാന അറീപ്പുകൾ ശ്രദ്ധിക്കുക

ഗ്രീൻ ടാക്സ് ഏർപ്പെടുത്തുന്നത്തിലൂടെ എട്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള എല്ലാ യാത്രാ വാഹനങ്ങളും ഗ്രീൻ ടാക്സ് ഇനത്തിൽ നിശ്ചിത തുക നൽകേണ്ടതായി വരും. എല്ലാ സംസ്ഥാനങ്ങളും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം മാത്രമായിരിക്കും പുതിയ നികുതി പ്രാബല്യത്തിൽ വരിക.

സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് 15 വർഷം കഴിഞ്ഞാൽ ആയിരിക്കും ഹരിത നികുതി നൽകേണ്ടി വരിക. പേരുപോലെ തന്നെ ഹരിത നികുതി കൊണ്ട് കേന്ദ്ര ഗവൺമെന്റ് ഉദ്ദേശിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതിനായി മലിനീകരണം ഒഴിവാക്കുക, പഴയ വാഹനങ്ങളെ ഒഴിവാക്കി കൊണ്ട് പുതിയ വാഹനങ്ങൾ നിരത്തിൽ ഇറക്കുക എന്നിവയെല്ലാമാണ്.

Also Read  ഒന്നര വര്ഷം കൊണ്ട് പാഴ് വസ്തുക്കൾ കൊണ്ട് ലംബോർഗിനി നിർമിച്ചു ലോകത്തെ ഞെട്ടിച്ചു മലയാളി യുവാവ്

കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളായ ട്രാക്ടർ, പ്രകൃതിക്ക് അനുയോജ്യമായ മറ്റ് വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെല്ലാം ഹരിത നികുതിയിൽ നിന്ന് ഒഴിവാക്കും എന്നാണ് പ്രതീക്ഷിക്കുന്നത് അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങൾക്ക് ഇളവുകൾ ലഭിക്കുന്നതായിരിക്കും.

എട്ടു വർഷത്തിനു മുകളിൽ ഉപയോഗിച്ച വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നൽകുമ്പോഴാണ് അധികനികുതി ആയ ഹരിത നികുതി ഏർപ്പെടുത്തുക. ഇത്തരത്തിൽ നിങ്ങൾ എട്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പുതിയ നിയമത്തെക്കുറിച്ച് അറിയാതെ പോകരുത്.മറ്റുള്ളവരുടെഅറിവിലേക്കായി ഷെയർചെയ്യുക ..


Spread the love

Leave a Comment