സാധാരണയായി വളരെ കുറഞ്ഞ വിലയിൽ പവർ ടൂളുകൾ ലഭിക്കുക എന്നത് വളരെയേറെ കഷ്ടം ഉള്ള ഒരു കാര്യമാണ്. കാരണം കുറഞ്ഞവിലയിൽ പവർ ടൂളുകൾ ലഭിച്ചാൽ തന്നെ അതിനു ചിലപ്പോൾ ക്വാളിറ്റി ഉണ്ടായിരിക്കണമെന്നില്ല. ഇനി ക്വാളിറ്റി കൂടിയ ഉപകരണങ്ങൾ ആണെങ്കിലോ? അതിനായി വലിയ വില കൊടുക്കേണ്ടതായി വരുന്നു. എന്നാൽ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയോടെ എക്സ്ചേഞ്ച്, വാറണ്ടി എന്നീ സൗകര്യങ്ങളോടുകൂടി പവർ ടൂളുകൾ ലഭിക്കുന്ന കോയമ്പത്തൂർ ഉള്ള ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
പ്രധാനമായും എന്തെല്ലാം പവർ ടൂളുകളാണ് ഈ ഷോപ്പിൽ നിന്നും ലഭിക്കുക?
ഏറ്റവും കുറഞ്ഞ വിലയിൽ തുടങ്ങി ഏറ്റവും ഹൈക്വാളിറ്റിയിൽ ഉള്ള ബ്രാൻഡഡ് ഐറ്റംസ് വരെ നിങ്ങളുടെ ആവശ്യാനുസരണം ഷോപ്പിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. ടൂളുകൾ ലഭ്യമാക്കുന്നതിന് പുറമേ അതിന് ആവശ്യമായ എല്ലാവിധ സർവീസുകളും ഇവർ ചെയ്തു തരുന്നതാണ്. ഇതിനായി നിങ്ങൾ നേരിട്ട് ഷോപ്പിൽ വരേണ്ടത് കൂടി ഇല്ല. ഏതെങ്കിലും ട്രാൻസ്പോർട്ട് വഴി സാധനം ഷോപ്പിൽ എത്തിക്കുകയാണെങ്കിൽ സർവീസ് ചെയ്തശേഷം അവർ തിരികെ ട്രാൻസ്പോർട്ട് ചെയ്തു നൽകുന്നതാണ്.ഓൺലൈൻ ട്രാൻസ്ഫർ വഴിയാണ് പണം അടക്കേണ്ടത്.
1000 രൂപയ്ക്ക് ഡ്രില്ലിങ് മെഷീനുകൾ എല്ലാം അത്യാവശ്യം നല്ല ക്വാളിറ്റിയിൽ തന്നെ ഇവിടെ നിന്നും ലഭിക്കുന്നതാണ്.ഇങ്ങനെ വാങ്ങുന്ന മെഷീനുകൾക്ക് ആറുമാസം വാറണ്ടിയും പ്രൊവൈഡ് ചെയ്യുന്നതാണ്.ഇതുപോലെ മെറ്റലുകളിൽ എല്ലാം ഉപയോഗിക്കുന്ന ഡ്രില്ലിങ് മെഷീൻ10mm കപ്പാസിറ്റിയിൽ 1700 രൂപ നിരക്കിലാണ് വാങ്ങാൻ ആവുക.BOSCH പോലുള്ള ബ്രാൻഡുകളിലും ഇത്തരം ഡ്രില്ലിങ് മെഷീനുകൾ എല്ലാം വാങ്ങാവുന്നതാണ്.
സിംഗിൾ പീസ് അല്ലാതെ ബൾക്കുകയും ഉപകരണങ്ങൾ എത്തിച്ചു തരുന്നതാണ്.മാർബിൾ കട്ടർ എല്ലാം 1300 രൂപ നിരക്കിൽ ആണ് വിൽക്കപ്പെടുന്നത്.എന്നാൽ ഇതേ സാധനം തന്നെ ബ്രാൻഡഡ് ഐറ്റം ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ 2750 രൂപക്ക് JCB എന്ന ബ്രാൻഡിൽ ലഭിക്കുന്നതാണ്.ഡെമോളിഷൻ ബ്രേക്കറുകൾ എല്ലാം പല ബ്രാൻഡിന്റെ പല വിലയിൽ നിങ്ങൾക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടൂൾ ഹോൾഡറുകൾ എല്ലാം സ്പീഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലുള്ള മെഷീനുകൾ എല്ലാം 3500 രൂപ റേഞ്ചിലാണ് വരുന്നത്. കാർ വാഷിംഗ് മെഷീനുകൾ എല്ലാം നല്ല ക്വാളിറ്റിയിൽ 3800 രൂപ നിരക്കിലാണ് വാങ്ങാൻ സാധിക്കുക.കംപ്രസ്സർ മെഷീനുകൾ എല്ലാം ഡെമോ ചെയ്ത് കണ്ട ശേഷം മാത്രം വാങ്ങാവുന്നതാണ്.
അത് പോലെ ബൈക്ക് പോലുള്ള വാഹനങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ഹെവി വാട്ടർ മെഷീനുകൾ എല്ലാം വളരെ കുറഞ്ഞ നിരക്കിൽ ആണ് ഷോപ്പിൽ വിൽക്കപ്പെടുന്നത്.4800 രൂപയ്ക്ക് MAX എന്ന ബ്രാൻഡിന്റെ ഹെവി കട്ടർ മെഷീനുകൾ എല്ലാം പർച്ചേസ് ചെയ്യാവുന്നതാണ്. ഇതേ സാധനം തന്നെ കുറഞ്ഞ വിലയ്ക്ക് വ്യത്യസ്ത ബ്രാൻഡിൽ വാങ്ങാവുന്നതാണ്.അതുകൂടാതെ HITTCHI പോലുള്ള ഉപകരണങ്ങളുടെ സ്പെയർപാർട്സുകളും ഇവിടെ ലഭ്യമാണ്.
നിങ്ങളുടെ ആവശ്യാനുസരണം ഏതു പവർടൂൾ വേണമെങ്കിലും തിരഞ്ഞെടുത്തു ഫോൺ വഴി ഓർഡർ ചെയ്യുകയാണെങ്കിൽ മെഷീനുകൾ കൊറിയർ ചെയ്തു നൽകുന്നതാണ്. ഇത്തരത്തിൽ കുറഞ്ഞവിലയിൽ പവർ ടൂളുകൾ ലഭിക്കുന്ന UNITY POWER TOOLS എന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് കോയമ്പത്തൂർ നജപ്പാ റോഡിലുള്ള അണ്ണൈ കോംപ്ലക്സിലാണ്.
ടൂളുകൾ കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിന് താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.ഷോപ്പുമായി കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ നൽകുന്നു.
Ph:9843970470/9843869197