നിങ്ങൾ പ്രവാസിയാണോ ഇതാ ഒരു സന്തോഷ വാർത്ത 30 ലക്ഷം വരെ ലോൺ

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളാണ് ജോലി നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പ്രവാസികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഗവൺമെന്റ് നൽകുന്ന ഒരു പുതിയ വായ്പയെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന നിശ്ചിതകാലം പ്രവാസം അനുഭവിച്ച ഏതൊരു പ്രവാസിക്കും ഈ വായ്പ സ്വന്തമാക്കാവുന്നതാണ്.

എന്തെല്ലാമാണ് ഈ വായ്പയുടെ പ്രത്യേകതകൾ?

പ്രവാസ ലോകത്തിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്തു നാട്ടിലോട്ട് തിരിച്ചുവന്ന് സ്ഥിരമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആണ് ഇത്തരത്തിലുള്ള വായ്പകൾക്ക് യോഗ്യത.

Also Read  കേരളത്തിലെ അമ്മമാർക്ക് 2000 രൂപവീതം 2 വര്ഷം സർക്കാർ സഹായം

പ്രധാനമായും പച്ചക്കറി കൃഷി, ആടുവളർത്തൽ, കോഴി വളർത്തൽ, മത്സ്യ കൃഷി, തേനീച്ച വളർത്തൽ, വർക്ക്‌ ഷോപ്പ്,റസ്റ്റോറന്റ്, പേപ്പർ റീസൈക്ലിങ്,ഹോം സ്റ്റേ, ടൂറിസം പദ്ധതികൾ എന്നീ സംരംഭങ്ങൾക്കാണ് മുൻഗണന ലഭിക്കുക.

എത്ര രൂപയാണ് വായ്പയായി ലഭിക്കുക?

30 ലക്ഷം രൂപ വരെയാണ് ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് വായ്പ ലഭിക്കുക. ഈ തുകയുടെ 15% അതായത് മൂന്നുലക്ഷം രൂപ ഗവൺമെന്റ് നിന്നും നിങ്ങൾക്ക് സബ്സിഡിയായി ലഭിക്കുന്നതാണ്.കൃത്യമായി ഗഡുക്കൾ തിരിച്ചടയ്ക്കുന്നവർക്ക് നാലുവർഷത്തിനുള്ളിൽ 3 ശതമാനം പലിശ നിരക്കിൽ ലഭിക്കുന്നതാണ്.

Also Read  മാതൃ ജ്യോതി പദ്ധതി - കേരളത്തിലെ അമ്മമാർക്ക് മാസം 2000 രൂപ വീതം

പ്രധാനമായും ഏതെല്ലാം ബാങ്കുകളാണ് ഇത്തരത്തിലുള്ള വായ്പകൾ നൽകുന്നത്??

നിലവിലെ മിക്ക നാഷണലൈസ്ഡ് ബാങ്കുകളും ഇത്തരത്തിലുള്ള വായ്പകൾ നൽകുന്നുണ്ട്. SBI, ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക്, syndicate bank,ഇന്ത്യൻ ഓവർസീസ് ബാങ്ക്,യുക്കോ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ,കേരള ഫിനാൻഷ്യൽ കോർപറേഷൻ,പട്ടിക ജാതി പട്ടിക വർഗ്ഗ കോർപറേഷൻ ബാങ്ക് എന്നീ ബാങ്ക്കളിൽ നിന്നെല്ലാം വായ്പകൾ ലഭിക്കുന്നതാണ്.

പ്രധാനമായും എന്തെല്ലാം രേഖകളാണ് ഇത്തരത്തിൽ വായ്പകൾ ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ളത്?

നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തെ കുറിച്ചുള്ള വിവരണം, പാൻ കാർഡ്, ആധാർ കാർഡ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോസ്, റേഷൻ കാർഡ്, നിങ്ങൾ രണ്ടുവർഷം പ്രവാസ ജീവിതം നയിച്ചു എന്നതിനുള്ള രേഖയായി പാസ്പോർട്ട് എന്നിവയാണ് പ്രധാനമായും വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകൾ.

Also Read  കേരളം സർക്കാർ വായ്പ പദ്ധതി ഒരു ലക്ഷം രൂപ ലോൺ

ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കേണ്ട രീതി അറിയുന്നതിനും നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.  https://www.norkaroots.org/ndprem എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 1800 425 3939/ 0471- 2770500 , ഈ ഒരു ഇൻഫർമേഷൻ എല്ലാ പ്രവാസി കളിലേക്കും ഷെയർ ചെയ്യുക…


Spread the love

Leave a Comment