തേയ്‌മാനം വന്ന ടയറുകൾ വെറും രണ്ട് മിനുട്ട് കൊണ്ട് പുതു പുത്തൻ ടയർ ആക്കാം

Spread the love

തേയ്‌മാനം വന്ന ടയറുകൾ വെറും രണ്ട് മിനുട്ട് കൊണ്ട് പുതു പുത്തൻ ടയർ ആക്കാം . വാഹനങ്ങളുടെ പ്രധാന ഘടകങ്ങളിലൊന്നാണ് ടയറുകൾ.ടയറുകളുടെ നിലവാരം കൃത്യമായി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. തേഞ്ഞു തീർന്ന ടയറുകൾ ഉപയോഗിക്കുന്നത് വലിയ അപകടം ഉണ്ടാകുവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സാധാരണ ടയറുകൾ തേഞ്ഞു തീരുമ്പോൾ അവ മാറ്റി പുതിയ ടയറുകൾ വാങ്ങിയിടുകയാണ് പതിവ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിത്.

വിപണിയിലുള്ള പല കാറുകളുടെയും ടയറുകളുടെയും വില പതിനായിരത്തിലധികമാണ്. എന്നാലിതിനൊരു പരിഹാരമായി പഴയ ടയറുകളെ പുതുപുത്തനാക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് .

Also Read  ഡ്രൈവിംഗ് ലൈസെൻസെൻസ് ടെസ്റ്റ് ഇനി വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം

മുൻപൊക്കെ നമ്മുടെ നാട്ടിലെ ലോറികളിലും ജീപ്പിലുമൊക്കെ ചെയ്യാറുള്ള ടയർ റീട്രെഡിങ് സംവിധാനം തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതൊരു ആഡംബര കാറിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള ടയറുകൾ ഇതു വഴി ഉണ്ടാക്കാനാകുന്നതാണ്.

മുൻപ് ഈ തരത്തിലുള്ള ടയറുകൾ കാറുകളിൽ ഇടുകയാണെങ്കിൽ അലൈഗ്ന്മെന്റ് തെറ്റുകയും, സസ്‌പെൻഷൻ വേഗം കംപ്ലയിന്റ് ആകുകയും ചെയ്യുമായിരുന്നു . എന്നാൽ ഈ ടയറുകൾ ഉപയോഗിക്കുന്നത് കൊണ്ട് അത്തരത്തിലുള്ള കുഴപ്പങ്ങളുണ്ടാകില്ല എന്ന് നിർമ്മാതാക്കൾ ഉറപ്പുതരുന്നുണ്ട്.

Also Read  ഈ ട്രിക്ക് അറിഞ്ഞാൽ എത്ര ഇടുങ്ങിയ സ്ഥലത്തും കാര് പാർക്ക് ചെയ്യാം തട്ടുമെന്ന പേടിവേണ്ട

ഒപ്പം പുതിയ ടയറിന്റേത് പോലെയുള്ള സുഖകരമായ യാത്രയും വാഗ്ദാനം ചെയ്യുന്നു.നാം നൽകുന്ന പഴയ ടയറിന്റെ മുകൾ ഭാഗം നന്നായി ഗ്രൈൻറ് ചെയ്‌തു ഇതിൽ ഒരു സൊലൂഷൻ തേച്ചു പിടിപ്പിച്ച് സൊലൂഷൻ കോട്ടിങ് ടയറിന്റെ മുകളിൽ തേച്ചു കഴിഞ്ഞു 20 മിനിട്ടിനു ശേഷമാണു ഇതിന്റെ മുകളിൽ റബ്ബർ ഒട്ടിക്കുക. ഉന്നത ഗുണനിലവാരമുള്ള MIDAS എന്ന കമ്പനിയുടെ ത്രെഡ്ഡുകൾ ഉപയോഗിച്ചാണ് ടയറുകൾ റീട്രെഡിങ് ചെയ്യുന്നത് .അതിനാൽ തന്നെ ദീർഘ ദൂരം ഓടാവുന്നതുമാണ്.

മികച്ച ഗ്രിപ്പുള്ള ഈ ടയറുകൾക്ക് റോഡുമായുള്ള ടയറിന്റെ പിടുത്തത്തെ വർദ്ധിപ്പിക്കുകയും വാഹനം റോഡിൽ നിന്നും തെന്നിപോകുന്നതിനെ തടയുകയും ചെയ്യും. ടയറിൽ ഗ്രിപ്പിനെ പിടിപ്പിച്ചാൽ മെഷീനിൽ കയറ്റിൽ ഇതിനെ നന്നായി സെറ്റാക്കുകയും ഒപ്പം ടയറിന്റെ ഗ്രിപ്പിന്റെ ഡിസൈനും കൊടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഓടി തേഞ്ഞ ഏതു വാഹനത്തിന്റെ ടയർ വേണമെങ്കിലും ഇതുപോലെ ചെയ്‌തു ഉപയോഗിക്കാവുന്നതാണ്. നവസാങ്കേതിക വിദ്യയിലൂടെ ഈ വിധത്തിൽ ടയറുകളെ പുതുപുത്തനാക്കാം.വീഡിയോ കാണാം

Also Read  ഒരു വാഹത്തിന്റെ ക്ലച്ച്, ബ്രേക്ക് കൃത്യമായി ഉപയോഗിക്കേണ്ട രീതി


Spread the love

Leave a Comment