ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്നവർ ശ്രദ്ധിക്കുക H ഉം 8 ഉം ഇല്ല ചെറിയ പരീക്ഷയിൽ ലൈസെൻസ്

Spread the love

എല്ലാ മേഖലയിലും പുതിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയവും ലൈസൻസ് സംബന്ധമായ കാര്യങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ്. നിലവിൽ ലൈസൻസ് എടുക്കുന്നതിനായി ആദ്യം ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് പരിശീലനം നേടിയ ശേഷം RTO സമക്ഷം H, 8 എന്നിവ എടുത്ത് റോഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമാണ് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമായിരുന്നത്. പരിഷ്കരിച്ച കേന്ദ്ര ഗതാഗത നിയമം പ്രവർത്തനത്തിൽ വരുന്നതിലൂടെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന രീതിയിൽ തന്നെ മാറ്റം വരികയാണ്. എന്തെല്ലാമാണ് പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച ഗതാഗത നിയമങ്ങൾ എന്ന് വിശദമായി പരിശോധിക്കാം.

നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകൾക്ക് പകരമായി അക്രെഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററുകൾ എന്ന ആശയം കൊണ്ടു വരാൻ പോവുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.ഈ ഒരു ആശയം പ്രാവർത്തികമാക്കുക വഴി നല്ല മുതൽമുടക്കിൽ ആവശ്യമായ യോഗ്യതകൾ ക്കനുസരിച്ച് ആർക്കുവേണമെങ്കിലും മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്ററുകൾ തുടങ്ങാൻ സാധിക്കുന്നതാണ്.

Also Read  വാഹനത്തില്‍ ഉണ്ടാകുന്ന ഏതു സ്ക്രാച്ചും 2 മിനിറ്റില്‍ മാറ്റം

ഇതുവഴി ദുർഘടമായ ടെസ്റ്റുകൾ ഒന്നും എടുക്കാതെ തന്നെ ലൈസൻസ് നേടാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ ഇതിനുപകരമായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഒരു കോഴ്സ് എന്ന രീതിയിൽ ഡ്രൈവിംഗ് സംബന്ധമായ കാര്യങ്ങൾ പരിശീലനം നൽകിയ ശേഷം മാത്രമാണ് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കുക.നിലവിൽ ജൂലൈ ഒന്നാം തീയതി മുതൽ അക്രഡിറ്റഡ് ഡ്രൈവിംഗ് ലൈസൻസ് സെന്ററുകൾ ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ നമ്മുടെ സംസ്ഥാനത്തും ഇത് നടപ്പിലാക്കേണ്ടതുണ്ട്. എന്നാൽ ഈ ഒരു സംവിധാനം സംസ്ഥാനത്തിൽ പ്രാബല്യത്തിൽ വരുന്നതുവരെ ആർടി ഓഫീസുകൾ വഴി തന്നെയാണ് ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ കാര്യങ്ങൾ നടപ്പിലാക്കുക.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു കീഴിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം നടപ്പിലാക്കുന്നതിലൂടെ H, 8 എന്നീ സംവിധാനങ്ങൾ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുകയും. ഇതുവഴി ലഘൂകരിച്ച് ഒരു പരീക്ഷയിലൂടെ ലൈസൻസ് ലഭിക്കും എന്നതും പ്രത്യേകതയാണ്. എന്നാൽ ഇത്തരം പരിശീലന രീതി റോഡപകടങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമോ എന്ന ആശങ്ക ഇപ്പോൾതന്നെ പലരുടെ മനസ്സിലുമുണ്ട്. മിക്ക രാജ്യങ്ങളും റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റിന് കൂടുതൽ പ്രാധാന്യം നൽകുമ്പോഴാണ് നമ്മുടെ രാജ്യത്തെ ഈ രീതിയിലുള്ള പുതിയ ഡ്രൈവിംഗ് സമ്പ്രദായം നടപ്പിലാക്കുന്നത് എന്നത് നമ്മുടെ രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസുകൾക്ക് മറ്റു രാജ്യങ്ങളിൽ ഉള്ള മൂല്യത്തകർച്ചക്ക് കാരണം ആകാവുന്നതാണ്.

Also Read  കുറഞ്ഞ വിലയിൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ

കേരളത്തിലെ സംബന്ധിച്ചോളം ആകെ ജനത മൂന്നര കോടിയാണ്, എന്നാൽ രാജ്യത്ത് ആകമാനം ഉള്ള റോഡിന്റെ 5.6 ശതമാനം മാത്രമാണ് ഇവിടെയുള്ളത്. ഇവയിൽ തന്നെ 80 ശതമാനം പഞ്ചായത്ത് റോഡുകളാണ്. കേരളത്തിൽ നിലവിൽ ഒന്നരക്കോടി വാഹനൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. മറ്റു രാജ്യങ്ങളിലെ കണക്കുകൾ വെച്ച് നോക്കുകയാണെങ്കിൽ തന്നെ കേരളത്തിൽ ആയിരം പേർക്ക് 425 വാഹനങ്ങൾ എന്ന നിരക്കിലാണ് നിലവിലെ കണക്കുകൾ. കൂടാതെ 2019 റോഡപകടങ്ങളുടെ കണക്കെടുത്താൽ ആദ്യത്തെ 5 സംസ്ഥാനങ്ങളിൽ നിലവിൽ തന്നെ കേരളം നാലാം സ്ഥാനത്താണ് ഉള്ളത്.

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന റെഗുലേറ്ററി ഫങ്ഷൻ സർവീസ് ആണ് ഡ്രൈവിംഗ് ടെസ്റ്റ്,വാഹന ടെസ്റ്റ് എന്നിവ. സ്വകാര്യമേഖലയിൽ അ ക്രെഡിറ്റഡ് സെന്ററുകൾ വരുന്നതിലൂടെ ഇത് നോൺ റഗുലേറ്ററി ഫംഗ്ഷൻ എന്ന രീതിയിലേക്ക് മാറും. അതുകൊണ്ടുതന്നെ ഒരു കച്ചവടം എന്ന രീതിയിലേക്ക് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ മാറുന്നതിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും.

Also Read  മെഗാ ലേലം : കുറഞ്ഞ വിലയിൽ ഇഷ്ടമുള്ള വാഹനം സ്വന്തമാക്കാം

കേരളത്തിൽ 3500 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പിനു കീഴിൽ റവന്യൂ കളക്ഷൻ ആയി സർക്കാറിൽ എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ അക്രെഡിറ്റഡ് സ്ഥാപനങ്ങൾ തുടങ്ങുന്നത് തീർച്ചയായും ഇത് ഒരു കച്ചവട രീതിയിലേക്ക് മാത്രമായി മാറും.പരിശീലനം ഫീസായി നല്ല ഒരു തുക നൽകേണ്ടി വരുന്നതിനാൽ തന്നെ സാധാരണക്കാർക്ക് ഡ്രൈവിംഗ് പഠിക്കുക എന്നത് ഒരു സ്വപ്നം എന്ന രീതിയിലേക്ക് മാറുകയും ചെയ്യും. കൂടാതെ റോഡ്, സുരക്ഷ പൊതുജന ആരോഗ്യം, പരിശീലന കേന്ദ്രങ്ങൾക്ക് പണം നേടുന്നതിനുള്ള ഒരു മാർഗ്ഗം എന്നീ രീതിയിലേക്ക് കാര്യങ്ങൾ വരാൻ സാധ്യതയുണ്ട്. നിലവിൽ പുകപരിശോധന നടത്താതെ വാഹനങ്ങൾ കള്ളത്തരങ്ങൾ ചെയ്തു ഉപയോഗിക്കുന്ന രീതി പോലെ ഡ്രൈവിംഗ് ലൈസൻസ് എന്ന രീതിയും മാറും എന്ന് ചുരുക്കം.


Spread the love

1 thought on “ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്നവർ ശ്രദ്ധിക്കുക H ഉം 8 ഉം ഇല്ല ചെറിയ പരീക്ഷയിൽ ലൈസെൻസ്”

  1. പാർക്കിംഗ് ടെസ്റ്റ്‌ ഹിൽ ടെസ്റ്റ്‌ റോഡ് ടെസ്റ്റ്‌ ഇത്രയും മതി ഒരു ഡ്രൈവർ ആകാൻ ഞാൻ uae ലൈസൻസ് ഉള്ള ആളാണ് അവിടെ അങ്ങനെ thats enough be a good driver

    Reply

Leave a Comment