വളരെ കുറഞ്ഞ ചിലവിൽ ആരംഭിച്ച് വലിയ രീതിയിൽ വിജയം കൈവരിക്കാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങളെ പറ്റി അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പലപ്പോഴും ഇത്തരം ബിസിനസ് ആശയങ്ങൾ കണ്ടെത്തി അവ പ്രാവർത്തികമാക്കുമ്പോളാ യിരിക്കും ചിലവ് കൂടുതലാണ് എന്ന കാര്യം നമ്മൾ മനസ്സിലാക്കുക.
പ്രത്യേകിച്ച് മെഷീനറി, ലൈസൻസ്, മാർക്കറ്റിംഗ് എന്നിവക്കായി ഒരു തുക ചിലവഴിക്കേണ്ടി വരുമ്പോൾ അത് ഭാവിയിൽ ഒരു വലിയ സാമ്പത്തിക ബാധ്യത യായിരിക്കും നമുക്ക് സമ്മാനി[expander_maker id=”2″ more=”Read more” less=”Read less”]ക്കുന്നത്. എന്നാൽ ഏതൊരു ബിസിനസ് തുടങ്ങുന്നതിനു മുൻപും പ്രൊഡക്ടിന്റെ മാർക്കറ്റ് വാല്യു തിരിച്ചറിഞ്ഞ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയാണെങ്കിൽ വലിയ രീതിയിൽ ലാഭം നേടാനും സാധിക്കും. വളരെ കുറഞ്ഞ ചിലവിൽ മെഷീന് ആവശ്യമായ ചിലവ് മാത്രം വരുന്ന ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.
സാധാരണയായി ഒരു ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് പലപ്പോഴും ലൈസൻസ് ആവശ്യമായി വരുന്നതാണ്. എന്നാൽ യാതൊരുവിധ ലൈസൻസും ഇല്ലാതെ തന്നെ വീടിനുള്ളിൽ ഒരു നിർമ്മാണ യൂണിറ്റ് തുടങ്ങി മാസം ഒരു ലക്ഷം രൂപ വരെ വരുമാനം നേടാവുന്ന ഒരു ബിസിനസ് ആണ് ക്ലീനിംഗ് പർപ്പസിനായി വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗപ്പെടുത്തുന്ന മോപ്പ് നിർമ്മാണം.
എങ്ങിനെയാണ് മോപ്പ് നിർമിക്കുന്നത്?
ഇന്ന് മാർക്കറ്റിൽ വളരെയധികം സുലഭമായി വിറ്റഴിക്കപ്പെടുന്ന ഒന്നാണ് ക്ലീനിങ് പർപ്പസിനായി ഉപയോഗപ്പെടുത്തുന്ന മോപ്പുകൾ. ക്വാളിറ്റി അനുസരിച്ച് ഇവയുടെ വിലയിലും വ്യത്യാസം വരുന്നതാണ്. അതായത് നല്ല ക്വാളിറ്റി ഉള്ള ഒരു മോപ്പിന് മാർക്കറ്റിൽ വിലയായി നൽകേണ്ടത് 100 രൂപ മുതൽ 150 രൂപ വരെയാണ്. എന്നാൽ വെറും 30 രൂപ ചിലവാക്കി കൊണ്ട് നിങ്ങൾക്ക് ഈ മോപ്പുകൾ ബിസിനസ് അടിസ്ഥാനത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കുന്നതാണ്.
മോപ്പ് നിർമ്മിക്കുന്നതിന് ആവശ്യമായ റോ മെറ്റീരിയലുകളിൽ ഏറ്റവും പ്രധാനം കോട്ടൺ യാൻ ആണ്. കോട്ടൻ വേസ്റ്റിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന കോട്ടൺ യാൻ വലിയ റോളുകൾ ആയി മാർക്കറ്റിൽ നിന്നും വാങ്ങാൻ സാധിക്കുന്നതാണ്. ഹോൾസെയിൽ ആയി മാർക്കറ്റിൽ നിന്നോ ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റിൽ നിന്നോ വളരെ കുറഞ്ഞ വിലയ്ക്ക് കോട്ടൺ യാൻ വാങ്ങാൻ സാധിക്കുന്നതാണ്.
അടുത്തതായി ആവശ്യമായിട്ടുള്ളത് കോട്ടൺ യാൻ പിടിപ്പിക്കുന്നതിനുള്ള ഒരു ക്ലാമ്പ്, കപ്പ്, സ്റ്റിക്ക് എന്നിവയാണ്.
സ്റ്റിക്ക് വുഡൻ അല്ലെങ്കിൽ മെറ്റൽ ടൈപ്പ് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. എന്നിരുന്നാൽ കൂടി എല്ലാ റോ മെറ്റീരിയലും ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർമ്മാണച്ചിലവ് എന്ന് പറയുന്നത് വെറും 30 രൂപ മാത്രമാണ്. പാക്കിംഗ് ചാർജ് കൂടി ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 75 രൂപയിൽ കുറയാതെ ഹോൾസെയിൽ വിലയിൽ നിങ്ങൾക്ക് ഇവ വിൽക്കാൻ സാധിക്കുന്നതാണ്.
മോപ്പ് നിർമ്മിക്കുന്നതിന് ആവശ്യമായ റോളിംഗ് പാറ്റേൺ വീട്ടിനകത്ത് ലഭിക്കുന്ന മെറ്റീരിയലുകൾ ഉപയോഗിച്ച് തന്നെ നിർമ്മിക്കാവുന്നതാണ്. റോളിൽ നിന്നും കോട്ടൻ യാൻ വേർതിരിച്ചെടുക്കുന്നതിനുവേണ്ടിയാണ് റോളിങ് പാറ്റേൺ ആവശ്യമായിട്ടുള്ളത്.
കോട്ടൺ യാൻ,കപ്പ് എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഒരു ചെറിയ മെഷീൻ ആവശ്യമായി വരുന്നുണ്ട്. ഇതിന് ഏകദേശം 4,999 രൂപ മാത്രമാണ് വരുന്നുള്ളൂ. മെഷീൻ ഉപയോഗിച്ച് ക്ലാമ്പ് ഉറപ്പിച്ചു കഴിഞ്ഞാൽ സ്റ്റിക്ക് മായി കണക്ട് ചെയ്തു മോപ്പാക്കി മാറ്റാവുന്നതാണ്.
ഒരു ദിവസം 100 മോപ്പുകൾ ഹോൾസെയിൽ ആയോ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടോ വിൽക്കാവുന്നതാണ്. നല്ല രീതിയിൽ ഒരു മാർക്കറ്റിംഗ് സ്ട്രാറ്റജി കണ്ടെത്തി പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ചിലവ് നോക്കുകയാണെങ്കിൽ മാർക്കറ്റിംഗ് ട്രാൻസ്പോർട്ടേഷൻ കൂലിച്ചെലവ് എന്നിവ ഉൾപ്പെട്ടാൽ തന്നെ ആകെ വരുന്ന ചിലവ് 35,000 രൂപയായിരിക്കും. ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ഇനിഷ്യൽ കോസ്റ്റ് എന്നുപറയുന്നത് പത്തായിരം രൂപ മാത്രമാണ്.
വളരെ കുറഞ്ഞ ചിലവിൽ ആരംഭിക്കുകയും മാസത്തിൽ ഒരു ലക്ഷം രൂപവരെ നേടാവുന്ന തുമായ ഒരു ബിസിനസ് ആശയമാണ് മോപ്പ് നിർമ്മാണം.[/expander_maker]