കേരള സർവകലാശാലയിൽ ഓഫീസ് ജോലി നേടാം

Spread the love

കേരളാ സര്‍വകലാശാലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഓഫീസിലേക്ക് നിയമനം നടത്തുന്നു. കാഷ്വല്‍ ലേബര്‍മാരുടെ ലിസ്റ്റ് തയാറാക്കുന്നതിനായി എഴുത്തും വായനയും അറിയാവുന്ന കായികക്ഷമതയുള്ള അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈനായാണ്. അപേക്ഷിക്കായി സര്‍വകലാശാല നിശ്ചിത ഫീസും അപേക്ഷകരില്‍ നിന്നും ഈടാക്കുന്നതാണ്. ഏഴാം തരം വിദ്യാഭ്യാസമാണ് മിനിമം യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. ഏറ്റവും ഉയര്ന്ന യോഗ്യത എസ് എസ് എല്‍ സി.

KERALA UNIVERSITY RECRUITMENT 2021

Organization University of Kerala
Job Location Trivandrum
Wage Details Not Disclosed
Apply Mode Online
Also Read  കൊച്ചിയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം | ഫ്രീ ഫുഡ് , സൗജന്യ താമസം

Educational Qualification

  • ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 7ആം തരം ആണ്. പത്താം തരം പാസ്സാവാനും പാടില്ല.

Age Limit

  • ഏറ്റവും കുറഞ്ഞ പ്രായ പരിധി 30 വയസ്സാണ്
  • ഉയര്‍ന്ന പ്രായ പരിധി – ജനറല്‍ വിഭാഗം 45 വയസ്, ഒ ബി സി 48 വയസ്സ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗം 50 വയസ്സ്.

NB:- പ്രായ പരിധി കണക്കാക്കുന്നത് 01-01-2020നു അടിസ്ഥാനത്തില്‍ ആവും.

Application Fee

  • ജനറല്‍ ഒ ബി സി വിഭാഗങ്ങള്‍ക്ക് 100 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 40 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസും അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഓണ്‍ലൈനായി തന്നെ അടക്കാവുന്നതായിരിക്കും.
Also Read  കൊച്ചി എയർപോർട്ട് ജോലി പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

Last Date of receipt of Application

  • അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി: 14.01.2021 നു വൈകുന്നേരം 5 മണിക്ക് മുന്പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

How to Apply-

അപേക്ഷിക്കാന്‍ താല്പര്യപ്പെടുന്നവര്‍ സര്‍വകലാശാല റിക്രൂട്മെന്‍റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്

ആവശ്യമായ രേഖകള്‍:

  • ഉയര്ന്ന പ്രായ പ്രിധിയില്‍ ഉള്ളവര്‍ (obc, sc/st) ജാതി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം.
  • സ്കൂള്‍ റിക്കോര്‍ഡ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ്
  • വയസ്സ് വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്
  • പത്താം തരം അല്ലെങ്കില്‍ ത്തതുല്ല്യമായവ പഠിച്ചവര്‍ സര്‍ട്ടിഫിക്കറ്റിന്റെ കവര്‍ പേജ് ഒന്നാം പേജ് എന്നിവയും അവസാനം എഴുതിയ മാര്‍ക്ക് ശീറ്റും
  • ആധാര്‍ അല്ലെങ്കില്‍ ഇലക്ഷന്‍ ഐഡി
  • റേഷന്‍ കാര്ഡ്
Also Read  കോപ്പി പേസ്റ്റ് ജോബ് ഓരോ ജോലിക്കും 1200 രൂപ ശമ്പളം | വീഡിയോ കാണാം

അപേക്ഷിച്ചതിന് ശേഷം അപേക്ഷാ ഫോം പ്രിന്‍റ് എടുത്ത് കയ്യില്‍ സൂക്ഷിക്കേണ്ടതാണ്.

അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ റഫര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

For More Details Contact:

0471 2386272

[email protected]

 

 


Spread the love

Leave a Comment