കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി |150000 രൂപ ധന സഹായം

Spread the love

ഏതൊരു സാധാരണക്കാരനും തുടങ്ങാവുന്ന രീതിയിൽ സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. പോത്തുകുട്ടി വളർത്തൽ പദ്ധതിയാണ് ഇത്തരത്തിൽ ജനങ്ങൾക്ക് വേണ്ടി ഗവൺമെന്റ് നൽകിയിരിക്കുന്ന പുതിയ പദ്ധതി.

പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

കേരളത്തിലെ ഏതൊരു ജോലിക്കാരനും വലിയ ചിലവുകൾ ഒന്നുമില്ലാതെ തന്നെ തുടങ്ങാവുന്ന പോത്തു വളർത്തൽ പദ്ധതിക്ക് 1,50000 രൂപയാണ് സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ തന്നെ 50000 രൂപ സർക്കാറിൽനിന്ന് സബ്സിഡിയായി ലഭിക്കുകയും, പോത്തു വളർത്തലിനു ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നു.

Also Read  സ്ത്രീകൾക്ക് 3 ലക്ഷം വരെ വായ്‌പ്പാ പുതിയ പദ്ധതി

സർക്കാർ പറയുന്ന കണക്കുകളനുസരിച്ച് ഈ ഒരു പദ്ധതിയിലൂടെ 35000 രൂപ വരെ ഒരാൾക്ക് ലാഭം കൊയ്യാനായി സാധിക്കുന്നതാണ്.കുടുംബശ്രീ വഴിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. 5 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിൽ 2 പോത്ത് കുട്ടികൾ വീതമാണ് ഓരോരുത്തർക്കും ലഭിക്കുന്നത്.ഒരു ഗ്രൂപ്പിന് മുഴുവനായും ലഭിക്കുന്ന തുകയാണ് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ.

വളരെ കുറഞ്ഞ വിലയ്ക്ക് ചെറിയ പോത്ത് കുട്ടികളെ വാങ്ങി അതിനെ പരിപാലിച്ചു വലുതാകുമ്പോൾ വിൽക്കുന്നതിലൂടെ നല്ല ലാഭം ലഭിക്കും എന്നാണ് കരുതുന്നത് .ഈ പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് CDS വഴി പ്രത്യേക ഓറിയന്റഷൻ ക്ലാസുകൾ ലഭ്യമാക്കുന്നതാണ്.

Also Read  സുകന്യ സമൃദ്ധി യോജന : പഠനത്തിനും വിവാഹത്തിനും 50 ലക്ഷത്തിനു മുകളിൽ സഹായം

അപേക്ഷകർ പൂർണ്ണ താല്പര്യത്തോടെയാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത് എന്ന് അറിയുന്നതിന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററുകൾ വഴിയാണ് തിരഞ്ഞെടുക്കുന്നത്.അതിനുശേഷം അഞ്ചുപേരടങ്ങുന്ന സംഘങ്ങൾ ആക്കി തിരിക്കുകയും അവർക്ക് ഈ ഡിപി യുടെ കീഴിൽ പരിശീലനം നൽകുകയും ചെയ്യുന്നു.

ഇതിനായുള്ള ലോൺ ലഭിക്കുന്നതിന് വേണ്ടി എം ഇ സി യുടെ കീഴിൽ പ്രൊജക്റ്റ്‌ റിപ്പോർട്ട് ലഭിക്കുന്നതും അത് ബാങ്കിൽ സമർപ്പിക്കുന്നത് വഴി ധനസഹായം ലഭിക്കുന്നതുമാണ്.ബാങ്കിൽ നിന്നും ലോൺ അപ്രൂവൽ കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് സബ്സിഡി തുകയും ലഭിക്കുന്നതാണ്.

Also Read  ഓൺലൈൻ വഴി ഫ്രീ ആയി ചികിത്സ തേടാം; എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒ.പി.കൾ | ഇ-സഞ്ജീവനി

ഇത്തരത്തിൽ ഒരു പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അതാതു ജില്ലയിലെ കുടുംബശ്രീ ഓഫീസുകൾ വഴിയോ അവരവരുടെ കുടുംബശ്രീ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. യാതൊരുവിധ ചിലവുകളും ഇല്ലാതെതന്നെ ആർക്കുവേണമെങ്കിലും തുടങ്ങാവുന്ന ഒരു സംരംഭം ആണ് പോത്തുകുട്ടി വളർത്തൽ. അതുകൊണ്ട് തീർച്ചയായും ഈ അവസരം പ്രയോജനപ്പെടുത്തുക.


Spread the love

Leave a Comment