കേരള പിന്നോക്ക വികസന കോർപ്പറേഷൻ വഴി 1 ലക്ഷം രൂപ വായ്പസഹായം

Spread the love

നിരവധിപേരാണ് കൊറോണയുടെ പശ്ചാതലത്തിൽ ജോലി നഷ്ടപ്പെട്ട് സ്വന്തം നാടുകളിൽ തിരിച്ചെത്തിയിട്ടുള്ളത്. എന്നുമാത്രമല്ല സ്വന്തം നാടുകളിലും ജോലിക്ക് പോകാൻ സാധിക്കാതെ വീട്ടിൽ ഇരിക്കുന്നവരുടെ എണ്ണം കുറവല്ല. ഇത്തരം ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാവുന്ന സംരംഭങ്ങളെ പറ്റി ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിനാവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തതാണ് മിക്കവരുടേയും പ്രശ്നം. ഇതിന് ഒരു പരിഹാരം എന്നോണം കേരള പിന്നോക്ക വികസന കോർപ്പറേഷൻ നൽകുന്ന വായ്പാ സഹായ പദ്ധതിയായ റീ ലൈഫ് പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും ആർക്കെല്ലാം ഇതുവഴി ആനുകൂല്യം നേടാൻ സാധിക്കുമെന്നും പരിശോധിക്കാം.

സംസ്ഥാന സർക്കാറിന് കീഴിൽ കേരള പിന്നോക്ക വികസന കോർപ്പറേഷൻ വഴി ലഭ്യമാകുന്ന റി ലൈഫ് വായ്പ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ഒബിസി വിഭാഗത്തിൽ പെട്ട വനിതകൾക്ക് നേടാവുന്നതാണ്. പച്ചക്കറികൃഷി,മത്സ്യകൃഷി, കാറ്ററിംഗ് യൂണിറ്റുകൾ, ടൈലറിംഗ്, മത്സ്യ കച്ചവടം, തട്ടുകട,പപ്പട നിർമ്മാണം, ബുക്ക് ബൈൻഡിങ്, കരകൗശല നിർമ്മാണം എന്നീ സംരംഭങ്ങൾക്ക് വേണ്ടി എല്ലാം വായ്പാതുക വിനിയോഗിക്കാവുന്നതാണ്. ഇതു കൂടാതെ മുൻപ് ബിസിനസ് ആരംഭിച്ചവർക്കും ഈ ഒരു വായ്പ സഹായപദ്ധതി ഉപയോഗിച്ച് ബിസിനസ്സ് വിപുലീകരിക്കാൻ സാധിക്കുന്നതാണ്.

Also Read  കേന്ദ്ര സർക്കാർ ലോൺ പദ്ധതി | 10000 മുതൽ 10 ലക്ഷം വരെ ലഭിക്കും

എന്നാൽ നിലവിൽ സംരംഭം ഉള്ളവരാണ് എങ്കിൽ അവർക്ക് വേറെ ബാങ്ക് വായ്പകൾ ഒന്നുമില്ല എന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ വേണ്ടി വരുന്നതാണ്. വായ്പാ സഹായമായി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. വായ്പാ തുകയുടെ 50 ശതമാനം സബ്സിഡിയായി ലഭിക്കുന്നതാണ്.

വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. വായ്പാ തുകയുടെ 50 ശതമാനം അതായത് 50,000 രൂപ മാത്രം 5 % വാർഷിക പലിശ നിരക്കിൽ തിരിച്ചടച്ചാൽ മതി. ഇത്തരമൊരു പദ്ധതിക്കായി അപേക്ഷ നൽകാൻ സാധിക്കുക ഒബിസി വിഭാഗത്തിൽ പെട്ട വനിതാ സംരംഭകർക്ക് ആണ്. അപേക്ഷകൾ നൽകുന്നതിനുള്ള പ്രായപരിധിയായി പറയുന്നത് 25 വയസ്സു മുതൽ 55 വയസ്സ് വരെയാണ്. അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയുടെ വാർഷികവരുമാനം 1,20000 രൂപയിൽ താഴെ മാത്രമായിരിക്കണം. കൂടാതെ മറ്റ് കുടുംബ വാർഷിക വരുമാനം ഉണ്ടാക്കാൻ പാടുള്ളതല്ല. വായ്പാ തുക കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് ആണ് 50% സബ്സിഡി തുക ലഭിക്കുക. തിരിച്ചടവിൽ മുടക്കം വരുകയാണെങ്കിൽ ഒരു ശതമാനം പലിശ നിരക്ക് വർദ്ധനവ് വരുന്നതാണ്.

Also Read  വിവാഹം കഴിക്കാൻ ലോൺ 2 ലക്ഷം രൂപ ലഭിക്കും | എങ്ങനെ അപേക്ഷിക്കാം

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ തിരിച്ചടവിൽ മുടക്കം വരുത്തിയാൽ 6% പലിശ നിരക്കാണ് അടയ്ക്കേണ്ടി വരിക.കൂടാതെ സബ്സിഡി ആനുകൂല്യം ലഭിക്കുന്നതുമല്ല.

ആധാർ കാർഡ് കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, അപേക്ഷകയുടെ പേരിലുള്ള വീടിന്റെ യും പറമ്പിന്റെയും കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, ജാതി തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം രേഖകളായി സമർപ്പിക്കണം.

പദ്ധതിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ ജില്ലാ ഉപജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന രീതിയാണ് ഉള്ളത്, അതുകൊണ്ടുതന്നെ ഓൺലൈനായി അപേക്ഷകൾ നൽകാൻ സാധിക്കില്ല. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒബിസി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു വായ്പ സഹായപദ്ധതി തന്നെയാണ് റീൽ ലൈഫ് എന്ന കാര്യത്തിൽ സംശയമില്ല. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുക …


Spread the love

Leave a Comment