കേരളത്തിൽ സ്വന്തമായി സ്ഥലം ഉള്ളവരും വാങ്ങാൻ ഉദ്ദേശിക്കുന്നവരും അറിയുക ഇല്ലങ്കിൽ നിങ്ങളുടെ സ്ഥലം വിൽക്കാനോ വീട് വെക്കാനോ കഴിയില്ല

Spread the love

ഒരു സ്ഥലം വാങ്ങാൻ പോകുന്നവർ അല്ലെങ്കിൽ സ്ഥലം ഉള്ളവർ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് പോക്കുവരവ് എന്നത്. എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് എന്താണ് ഒരു ഭൂമിയെ സംബന്ധിച്ച് പോക്കുവരവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ഥലം പുതിയതായി വാങ്ങാൻ പോകുന്നവർ മാത്രമല്ല സ്വന്തമായി ഒരു സ്ഥലം ഉള്ള ആളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് പോക്കുവരവ്. എന്താണ് പോക്കുവരവ് എന്നും, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

നിങ്ങൾക്ക് സ്വന്തമായി ഒരു സ്ഥലം ഉണ്ടെങ്കിലോ അല്ലെങ്കിൽ പാരമ്പര്യമായി ഒരു സ്ഥലം ലഭിച്ചിട്ടുള്ള വ്യക്തിയോ ആണെങ്കിൽ പോക്കുവരവ് നിങ്ങളെയും ബാധിക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ഈ സ്ഥലം പോക്കുവരവ് ചെയ്തിട്ടില്ല എങ്കിൽ ആ സ്ഥലം ഒരിക്കലും മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല. എന്നു മാത്രമല്ല ആ സ്ഥലത്ത് ഒരു വീട് നിർമിക്കാനോ ബാങ്കിൽ നിന്ന് ലോൺ ലഭിക്കാനോ ഉപയോഗിക്കാൻ സാധിക്കുന്നതല്ല.

പോക്കുവരവിനെ വളരെ എളുപ്പത്തിൽ പറയുകയാണെങ്കിൽ രണ്ട് വ്യക്തികൾ തമ്മിൽ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എങ്കിൽ ഭൂമി വിൽക്കുന്ന ആളിൽ നിന്നും ഭൂമി വാങ്ങിയ ആളുടെ പേരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സർക്കാറിൽ ബോധിപ്പിച്ച്, കരം അടപ്പിക്കുന്നതിനെയാണ്‌ ഉദ്ദേശിക്കുന്നത്. എന്നാൽ ആധാരം രജിസ്റ്റർ ചെയ്യുന്നത് രജിസ്ട്രേഷൻ ഓഫീസിലും കരം അടയ്ക്കുന്നത് വില്ലേജ് ഓഫീസിലും ആണ്. റെജിസ്റ്റർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്ത് കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ ചെയ്യേണ്ട ഒരു കാര്യമാണ് പോക്കുവരവ്.എന്നാൽ വാങ്ങുന്നയാൾ തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതായി വരും.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ കർട്ടനുകൾ പകുതി വിലയിൽ ലഭിക്കുന്ന സ്ഥലം

പോക്കുവരവ് ചെയ്യാതെ ഇരുന്നാൽ ആ ഭൂമി വിൽക്കാനോ, കറണ്ട് കണക്ഷൻ ലഭിക്കാനോ, ബാങ്കിൽ പണയം വെച്ച് ലോൺ എടുക്കാനോ സാധിക്കുന്നതല്ല.

നിങ്ങൾ ഒരു സ്ഥലം വാങ്ങുന്നതിന് മുൻപായി സ്ഥലത്തിന്റെ കരം അടച്ച രസീതിൽ തണ്ടപ്പേര് നമ്പർ പരിശോധിക്കേണ്ടതാണ്. ഇത് ഒരു നാലക്ക, അല്ലെങ്കിൽ മൂന്നക്ക നമ്പർ മാത്രമാണ് എങ്കിൽ കുഴപ്പമില്ല. അതല്ല തണ്ടപ്പേർ നമ്പറിൽ ഒരു നമ്പറിനോടൊപ്പം ‘/’ ഇട്ട് മറ്റൊരു നമ്പർ കൂടി നൽകിയിട്ടുണ്ട് എങ്കിൽ അതിൽ പ്രശ്നം ഉള്ളതായി മനസ്സിലാക്കണം. അതായത് 1192/3 എന്നിങ്ങനെ യാണെങ്കിൽ ആ സ്ഥലത്തിന്റെ പോക്കുവരവിന് പ്രശ്നം ഉള്ളതായി മനസ്സിലാക്കാം.

പോക്കുവരവ് കണ്ടെത്തുന്നതിനായി പ്രധാനമായും പരിശോധിക്കേണ്ട ഒരു രേഖയാണ് ROR അല്ലെങ്കിൽ റെക്കോർഡ് ഓഫ് റൈറ്റ്. ഭൂമിയുമായി ബന്ധപ്പെട്ട പുതിയ നിയമമനുസരിച്ച് ഭൂമി വിൽക്കുന്നയാൾ തീർച്ചയായും ROR സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. തണ്ടപ്പേര് അക്കൗണ്ട് എന്നാണ് ഇതിന്റെ മലയാളം. ഇതിൽ പട്ടാധാരിയുടെ പേര് എന്ന് കാണുന്ന ഭാഗത്ത് നിലവിലെ സ്ഥലം ഉടമയുടെ പേരാണ് ഉണ്ടാവേണ്ടത്. കൂടാതെ കരം അടച്ച രസീത്, ROR,ആധാരം, കരം ഒടുക്കിയ ആൾ എന്നീ പേരുകൾ ഒന്നുതന്നെയാണ് എന്ന് ഉറപ്പുവരുത്തണം. അങ്ങനെയാണെങ്കിൽ ആ ഭൂമി പൂർണ്ണമായും കുഴപ്പമില്ലാത്തതാണെന്ന് ഉറപ്പുവരുത്താവുന്നതാണ്.

Also Read  10 ലക്ഷം രൂപയ്ക്ക് നിർമിക്കാവുന്ന 800 aqr ft ഇരുനില വീട്

പോക്കുവരവ് കറക്റ്റ് അല്ല എങ്കിൽ സംഭവിക്കുന്ന കാര്യം അതായത് തണ്ടപ്പേര് നമ്പർ ‘/’ഇട്ട് ആണ് നൽകിയിട്ടുള്ളത് എങ്കിൽ അത് ഒരു താൽക്കാലിക നമ്പർ മാത്രമാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഒരു പുതിയ തണ്ടപ്പേര് എടുക്കുന്നതിനായി ബാധ്യതാ സർട്ടിഫിക്കറ്റ്, അടിയാധാരം, ആധാരം എന്നിവ ഹാജരാക്കേണ്ടതുണ്ട്.ഇത്തരത്തിൽ പോക്കുവരവ് ചെയ്യുന്നതിനു വേണ്ടി ഒരുപാട് രേഖകൾ ആവശ്യമായി വരുന്നതാണ്.

അതായത് ഒരാൾ ഭൂമി മറ്റൊരാൾക്ക് വിൽക്കുകയും അയാളുടെ കയ്യിൽ നിന്നും നമ്മൾ ആ ഭൂമി വാങ്ങുകയും ചെയ്യുകയാണെങ്കിൽ, ആദ്യത്തെ വ്യക്തി കൃത്യമായി പോക്കുവരവ് ചെയ്തിട്ടും രണ്ടാമത്തെ വ്യക്തി കൃത്യമായ പോക്കുവരവ് ചെയ്തിട്ടില്ല എങ്കിൽ ആ ഭൂമി നമ്മൾ വാങ്ങി കഴിഞ്ഞാൽ ഉള്ള എല്ലാ പ്രശ്നങ്ങളും നമ്മൾ ഏറ്റെടുക്കേണ്ടിവരും. അതായത് ഒരു ഭൂമി ആരെല്ലാം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ അവരെല്ലാം കൃത്യമായി പോക്കുവരവ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം സ്ഥലം വാങ്ങുക.

Also Read  കുറഞ്ഞ ചിലവിൽ വീട് വാൾപേപ്പർ ചെയ്യാം

അതല്ല എങ്കിൽ പോക്കുവരവ് ചെയ്യാത്ത ആ സ്ഥലത്തിന്റെ ഉടമയെ കണ്ടെത്തുകയും അവരുടെ കയ്യിൽ നിന്ന് വിൽപത്രം, ഭൂമി കൈമാറിയ ആളുടെ മരണ സർട്ടിഫിക്കറ്റ്, അവർ തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം നമുക്ക് വാങ്ങേണ്ടത് ആയി വരും. എന്നാൽ പലപ്പോഴും ഇത്തരം രേഖകൾ ഉണ്ടാക്കുക എന്നത് നടക്കുന്ന കാര്യമല്ല. എന്നുമാത്രമല്ല നിങ്ങൾ കൈപ്പറ്റിയ ഭൂമി ഭാവിയിൽ വിൽക്കാൻ പറ്റാത്ത സാഹചര്യവും വന്നേക്കാം.

കേരളത്തിൽ കോട്ടയം അങ്കമാലി എന്നീ സ്ഥലങ്ങളിൽ നിർബന്ധമായും ഭൂമി പോക്കുവരവ് നടത്തണമെന്ന നിയമം വന്നിട്ടുണ്ട്. അതായത് പോക്കുവരവ് നടത്താത്ത ഭൂമി വാങ്ങി കഴിഞ്ഞാൽ പിന്നീട് അത് വിൽക്കാൻ സാധിക്കില്ല. ഇത് മറ്റ് ജില്ലകളിലേക്ക് കൂടി എത്തിക്കഴിഞ്ഞാൽ നിങ്ങൾ ഏതു ജില്ലയിലാണെങ്കിലും ഇത്തരത്തിൽ പോക്കുവരവ് നടത്താത്ത ഭൂമി വിൽക്കാൻ സാധിക്കുന്നതല്ല.

അതുകൊണ്ടുതന്നെ നിങ്ങൾ കേരളത്തിൽ ഒരു സ്ഥലം വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്ന ആൾ ആണെങ്കിൽ തീർച്ചയായും ആ ഭൂമി പോക്കുവരവ് ചെയ്യുക. അല്ലാത്തപക്ഷം ഭാവിയിൽ പ്രശ്നങ്ങൾ വന്നേക്കാം. ഈ ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് എത്തുന്നതിനു വേണ്ടി ഷെയർ ചെയ്യുക .


Spread the love

Leave a Comment