കൊറോണയുടെ പശ്ചാത്തലത്തിൽ മിക്ക കമ്പനികളും വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അതുപോലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാതെ വീട്ടിൽ ഇരുന്നു കൊണ്ടുള്ള ഓൺലൈൻ പഠനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് വൈഫൈയുടെ പ്രാധാന്യം എത്ര മാത്രം ഉണ്ടെന്ന് നമുക്ക് മനസ്സിലാകുന്നത്. കാരണം മിക്ക സ്വകാര്യ ടെലിഫോൺ ദാതാക്കളും നിലവിൽ ഇന്റർനെറ്റിനായി ഈടാക്കി കൊണ്ടിരിക്കുന്നത് വളരെ വലിയ തുകയാണ്. സാധാരണ ഒരു കുടുംബത്തെ സംബന്ധിച്ച് ഇത്തരമൊരു തുക കണ്ടെത്തേണ്ടിവരുന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് വേണ്ടി കേരള ഗവൺമെന്റ് പുറത്തിറക്കുന്ന ഫ്രീ വൈഫൈ പദ്ധതിയാണ് KI-FI.
എന്തെല്ലാമാണ് KI-FI പദ്ധതിയുടെ പ്രത്യേകതകൾ?
കേരളത്തിലെ 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ഇത്തരമൊരു പദ്ധതി പ്രകാരം ഫ്രീ വൈഫൈ ലഭ്യമാകുക. ബസ് സ്റ്റോപ്പുകൾ, പഞ്ചായത്ത്,ഡിസ്ട്രിക്ട് ഓഫീസ്, പ്രധാന പബ്ലിക് പ്ലേസുകളായ ഡിസ്ട്രിക്ട് ഹോസ്പിറ്റലുകൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം KI-FI ഫ്രീ വൈഫൈ സൗകര്യം ലഭിക്കുന്നതാണ് .
കേരള സർക്കാറിന് കീഴിലുള്ള IT മിഷനാണ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് രൂപകല്പന നൽകിയിട്ടുള്ളത്. തീരദേശ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള 2000 പബ്ലിക് ഇടങ്ങളിൽ ഫ്രീ വൈഫൈ പദ്ധതിയായ KI-FI ലഭ്യമാണ്.
ഇത്തരമൊരു പദ്ധതി പ്രകാരം 10mbps സ്പീഡിൽ ഒരു ജീബി ഡാറ്റ മൊബൈൽ ഫോണിൽ ഉപയോഗപ്പെടുത്താവുന്നതാണ്. തീർത്തും സൗജന്യമായാണ് ഡാറ്റ ലഭിക്കുന്നത് എന്നതാണ് പ്രത്യേകത. നിങ്ങൾക്ക് ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ അതിൽ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ KI-FI സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
മൊബൈൽ ഫോണിന് പുറമേ നിങ്ങൾക്ക് ലാപ്ടോപ് വഴിയും ഫ്രീ വൈഫൈ കണക്ട് ചെയ്യാവുന്നതാണ്. നിങ്ങൾ KI-FI പരിധിയിൽ ആണ് ഉള്ളത് എങ്കിൽ വൈഫൈ ഓൺ ചെയ്തു മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഫ്രീ വൈഫൈ ഉപയോഗിക്കാവുന്നതാണ്.
അടുത്ത് ഏതെല്ലാം സ്ഥലങ്ങളിലാണ് ഇത്ത രത്തിൽ ഫ്രീ വൈഫൈ സൗകര്യം ലഭ്യമാക്കുക എന്ന അറിയുന്നതിനായി kifi.io എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഫോൺ നമ്പർ രജിസ്റ്റർ ചെയ്തു അടുത്തുള്ള ലൊക്കേഷനുകളുടെ ലിസ്റ്റ് കാണാവുന്നതാണ്.പെട്ടെന്ന് തന്നെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തു ഫ്രീ വൈഫൈ സൗകര്യം ഉപയോഗപ്പെടുത്തുക.വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയിൽ വിവരിക്കുന്നുണ്ട് ..