കേരളത്തിൽ ഏറ്റവും വിജയ സാധ്യതയുള്ള കിടിലൻ ബിസിനസ്സ്

Spread the love

ഇനി ആർക്കു വേണമെങ്കിലും എളുപ്പത്തിൽ ബിസിനസുകൾ ആരംഭിക്കാം.അതും വളരെ കുറഞ്ഞ മുതൽ മുടക്കിൽ.സാധാരണയായി ഒരു ബിസിനസ് ആരംഭിക്കുമ്പോൾ അതിനു വരുന്ന മുതൽമുടക്ക് ഒരു വലിയ തുകയായിരിക്കും.അതുകൊണ്ട് തന്നെ സ്ത്രീകൾ ഉൾപ്പെടുന്ന പലരും അതിൽ നിന്ന് പിന്മാറുകയാണ് ചെയ്യുന്നത്.

എന്നാൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആർക്കുവേണമെങ്കിലും എളുപ്പത്തിൽ തുടങ്ങി വലിയ വിജയം കണ്ടെത്താവുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. പെർഫ്യൂമുകൾ ഇഷ്ടപ്പെടാത്തവരായും ഉപയോഗിക്കാത്തവരായും ആരും തന്നെ ഉണ്ടായിരിക്കുകയില്ല.എന്നാൽ പെർഫ്യൂമുകൾ ആർക്കുവേണമെങ്കിലും നിർമ്മിച്ച് അതൊരു ബിസിനസ് ആക്കി മാറ്റാവുന്നതാണ്.

എന്തെല്ലാമാണ് പെർഫ്യൂം ബിസിനസിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ?

പ്രധാനമായും നാലു സാധനങ്ങൾ ഉപയോഗിച്ചാണ് പെർഫ്യൂമുകൾ നിർമ്മിക്കുന്നത്.ആദ്യം ഉപയോഗിക്കുന്ന ഒരു ഘടകമാണ് എഥനോൾ ഇതിന് ലിറ്ററിന് 40 മുതൽ 80 രൂപ വരെയാണ് വില വരുന്നത്. മാർക്കറ്റിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു വസ്തുവാണ് എഥനോൾ.

Also Read  ടിഷ്യു പേപ്പർ നിർമാണ ബിസ്സിനെസ്സ് | ആർക്കും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാം

ഇതുകൂടാതെ ഓൺലൈനായും നിങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. അടുത്തതായി ഉപയോഗിക്കുന്ന മറ്റൊരു ഘടകമാണ് പെർഫ്യൂംകളുടെ സുഗന്ധം നിലനിർത്തുന്നതിന് ആവശ്യമായ ലിക്വിഡ് പെർഫ്യൂം ലാസ്റ്റിംഗ് ഗ്യാലക്സ്ഓയിഡ്.

അടുത്തതായി ഉപയോഗിക്കുന്ന വസ്തുവാണ് എസൻഷ്യൽ ഓയിലുകൾ. ഇത്തരം എസെൻഷ്യൽ ഓയിലുകൾ ആണ് ഓരോ പെർഫ്യുമിനും വ്യത്യസ്ത സുഗന്ധങ്ങൾ നൽകുന്നത്. പൂക്കളിൽ നിന്നും അതുപോലെ മരങ്ങളിൽ നിന്നും മറ്റും എടുക്കുന്ന ഓർഗാനിക് ആയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് എസെൻഷ്യൽ ഓയിലുകൾ നിർമ്മിക്കുന്നത്.ഇവയും നിങ്ങൾക്ക് ഓൺലൈൻ സൈറ്റുകളിൽ നിന്നും വാങ്ങാവുന്നതാണ്.ഈ മൂന്ന് ഘടകങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടാണ് ഒരു നല്ല പെർഫ്യൂം ഉണ്ടാക്കുന്നത്.

അടുത്തതായി ഈ മൂന്ന് വസ്തുക്കളെ എങ്ങനെയാണ് മിക്സ് ചെയ്യേണ്ടത് എന്നാണ് നോക്കുന്നത്. ഒരു ഭരണിയിലോ അതുപോലുള്ള പാത്രങ്ങളിലോ മാനുവൽ ആയി തന്നെ നിങ്ങൾക്കിത് ചെയ്തെടുക്കാവുന്നതാണ്.

അതല്ല എങ്കിൽ മാർക്കറ്റിൽ നിന്നു ലഭിക്കുന്ന പെർഫ്യൂം മിക്സർ ഉപയോഗിച്ച് അതിന്റെ സഹായത്തോടെ ഇതുപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഈ മെഷീൻ റെ വില ഏകദേശം 60000 രൂപ മുതൽ എൺപതിനായിരം രൂപ വരെയാണ് വരുന്നത്.

Also Read  60 രൂപ മുതൽ ഫാൻസി സാരികൾ വോൾ സെയിൽ ആയി ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

നിങ്ങൾ നിർമ്മിക്കാനുദ്ദേശിക്കുന്ന അളവിന് അനുസരിച്ചാണ് നേരത്തെ പറഞ്ഞ മൂന്ന് ഇൻഗ്രീഡിയൻസ്ന്റെയും അളവ് എടുക്കേണ്ടത്. ഇതു നിങ്ങൾക്ക് ഓൺലൈനിൽ നിന്നോ മറ്റോ മനസ്സിലാക്കിയതിനുശേഷം കൃത്യമായ അളവിൽ മിക്സ് ചെയ്യാവുന്നതാണ്.

ഇങ്ങനെ നിർമ്മിച്ച പെർഫ്യൂമുകൾ ഓരോ അളവിലുള്ള കുപ്പി കളിലേക്ക് മാറ്റുകയാണ് അടുത്തതായി ചെയ്യുന്നത്. ഇതിനായി 5 ml,10 ml എന്നിങ്ങനെ ഒരു ലിറ്റർ വരെയുള്ള കുപ്പികൾ മാർക്കറ്റിൽ നിന്നും ലഭിക്കുന്നതാണ്.നിർമ്മിക്കുന്ന പെർഫ്യൂമുകൾ നിങ്ങൾക്ക് മാർക്കറ്റിൽ കൊണ്ടുപോയി നല്ല വിലയ്ക്ക് വിൽക്കാവുന്ന താണ്. ഇതിനായി നിങ്ങൾക്ക് ബ്രാൻഡിന്റെ നെയിം രജിസ്റ്റർ ചെയ്തു ഉപയോഗിക്കാവുന്നതുമാണ്.ഒരു ബോട്ടിൽ നിന്ന് 100 രൂപ നിരക്കിൽ നിങ്ങൾക്ക് ലാഭം ലഭിക്കുന്നതാണ്.

പെർഫ്യൂം ബിസിനസിന് ആവശ്യമായ ചിലവ് എത്രയാണ്?

ഒരു ലിറ്ററിന്റെ കണക്കാണ് നമ്മളിവിടെ പറയുന്നത്. ഒരു ലിറ്റർ പെർഫ്യൂം നിർമ്മിക്കാൻ ആവശ്യമായി വരുന്നത് 925 ml എത്തിൽ ആൾക്കഹോൾ, പെർഫ്യൂം ലാസ്റ്റിംഗ് ഗാലക്സൈഡ് 25 ml, എസൻഷ്യൽ ഓയിൽ 50ml, 50 ബോട്ടിന്റെ വില എന്നിവയെല്ലാം ചേർത്താൽ ഏകദേശം വരുന്ന തുക 850 രൂപ മാത്രമാണ്.

Also Read  മുതൽ മുടക്ക് 80 രൂപ മാത്രം ദിവസം വരുമാനം 3000 രൂപ വരെ

ഏകദേശം ഇത് ഒരു ബോട്ടിൽ 63 രൂപ നിരക്കിലാണ് നിങ്ങൾ വിൽക്കുന്നത് എങ്കിൽ കൂടി 1000 ബോട്ടിലുകൾ ഒരുമാസം നിർമ്മിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന തുക 63000 രൂപയായിരിക്കും. അതായത് ഏകദേശം 60000 രൂപ നിങ്ങൾക്ക് ലാഭമായി ലഭിക്കുന്നു.

എന്നാൽ ഇതിനായി വരുന്ന മുതൽമുടക്ക് 25000 രൂപ മാത്രമാണ്. ഇത്തരത്തിൽ നിർമ്മിക്കുന്ന പെർഫ്യൂമുകൾ ഓൺലൈൻ മാർക്കറ്റുകളിലും നിങ്ങൾക്ക് വിൽക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ആർക്കുവേണമെങ്കിലും എളുപ്പത്തിൽ ആരംഭിക്കാവുന്ന ഈ ഒരു ബിസിനസിനെ പറ്റി കൂടുതലറിയാൻ നിങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment