കുറഞ്ഞ വിലയിൽ ഹൈ പ്രഷർ കാർ വാഷിംഗ് മെഷീൻ

Spread the love

ഇനി എവിടെ വേണമെങ്കിലും വാട്ടർ വാഷ് ചെയ്യാം വളരെ എളുപ്പത്തിൽ. സാധാരണയായി വാഷ് ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടുള്ള പ്രതലങ്ങളിൽ എത്ര വെള്ളം അടിച്ചു കഴുകി കഴിഞ്ഞാലും അത് വൃത്തി ആവാറില്ല. ഇത്തരം ഒരു സാഹചര്യത്തിൽ വാഷിംഗ് വാട്ടർ ഗണ്ണുകൾ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

വളരെയധികം പവർഫുൾ ആയ ഈ മെഷീൻ വാങ്ങുന്നതിനു മുൻപ് തന്നെ അത് കോപ്പർ വൈൻഡഡ് ആണോ എന്ന് ശ്രദ്ധിക്കണം. അഞ്ച് മീറ്റർ നീളമുള്ള കേബിൾ ആണ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യാൻ ഉണ്ടാവുക. വാഹനങ്ങൾ കഴുകുന്നതിന് വേണ്ടി ഷാമ്പു പോലെ ഉള്ള സാധനങ്ങൾ ഫില്ല് ചെയ്യാൻ ഒരു ചെറിയ ബോട്ടിൽ ഇതിനോടൊപ്പം ഉണ്ടായിരിക്കും.

Also Read  CCTV ക്യാമറ ഫിറ്റ് ചെയ്യൻ ഫ്രീ ആയി പഠിക്കാം | വീഡിയോ കാണുക

ഇത് മോട്ടറിൽ നേരിട്ട് കണക്ട് ചെയ്യുകയാണ് വേണ്ടത്.അതുപോലെ ടാപ്പിൽ പൈപ്പ് കണക്ട് ചെയ്യാനുള്ള ഒരു പാർട്ടും ഉണ്ടായിരിക്കും.ടാങ്കും കുളവുമെല്ലാം വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചെറിയ ഫിൽറ്റർ ഇതിനോടൊപ്പം ലഭിക്കുന്നതാണ്.

ഒരു മോട്ടോർ ആണ് ഇത് ഘടിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇതിൽ തന്നെ ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള ഒരു സ്വിച്ച് മാത്രമാണ് കാണാവുന്നത്.അതുപോലെ പൈപ്പും ക്ലീൻ ചെയ്യാനുള്ള ഉപകരണവും കണക്ട് ചെയ്യാനുള്ള 2 എഡ്ജ് കളും കാണാവുന്നതാണ്.

പ്രഷർ അറിയുന്നത് ഇതിൽ കണക്ട് ചെയ്തിട്ടുള്ള അനലോഗ് മീറ്റർ ഉപയോഗിച്ചാണ്.ഇത് പല മോടുകൾ ആയാണ് പ്രവർത്തിക്കുന്നത്.വളരെ ശക്തമായ മോഡിലും കുറഞ്ഞ രീതിയിലും ഇതിൽ നിന്നും വെള്ളം ചീട്ടിപ്പിക്കാവുന്നതാണ്.

Also Read  മൊബൈൽ ഫോൺ ടീവിയുടെ റിമോട്ടായി ഉപയോഗിക്കാം

എന്നാൽ ശക്തമായ മോഡിൽ പ്രവർത്തിപ്പിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ല എങ്കിൽ കാറിൽ എല്ലാം ഉപയോഗിക്കുമ്പോൾ കേടുപാടുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അപ്പോൾ ഇനി ഏതു കഠിനമായ പ്രതലത്തിലും അഴുക്കു കളയാൻ ഈ വാട്ടർ ഗൺ മെഷീൻ സഹായിക്കുന്നതാണ്. മെഷീനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

https://youtu.be/ywtcrIfeU0A


Spread the love

2 thoughts on “കുറഞ്ഞ വിലയിൽ ഹൈ പ്രഷർ കാർ വാഷിംഗ് മെഷീൻ”

Leave a Comment

You cannot copy content of this page