കുറഞ്ഞ മുതൽ മുടക്കിൽ ഒരു തുണിക്കട നിങ്ങൾക്കും തുടങ്ങാം !

Spread the love

കുറഞ്ഞ മുതൽ മുടക്കിൽ ഒരു തുണിക്കട തുടങ്ങുന്നത് നിങ്ങളുടെ സ്വപ്നമാണോ?? എങ്കിൽ നിങ്ങൾക്ക് തിരുപ്പൂരിലെ ഈ തുണിക്കടകൾ തീർച്ചയായും ഉപകാരപ്രദമാകും.

വളരെ കുറഞ്ഞ നിരക്കിൽ ഹോൾസെയിൽ തുണികൾ ലഭിക്കുന്ന കടകൾ ആണ് തിരുപ്പൂരിൽ കൂടുതലായും ഉള്ളത് ഇവിടെ നിങ്ങൾക്ക് ഒരു നിശ്ചിത ക്വാണ്ടിറ്റി മുതൽ എത്രയധികം വേണമോ അത്രയും ലഭിക്കുന്നതാണ് തിരുപ്പൂരിലെ കാദർ പേട്ട മാർക്കറ്റ് .

ഇത്തരം തുണിത്തരങ്ങൾ ലഭിക്കുന്നതിന് വളരെ പ്രശസ്തമാണ് അവിടെയുള്ള എസ് ഗാർമെൻറ്സ് എന്ന സ്ഥാപനം വളരെ കുറഞ്ഞ നിരക്കിൽ കൂടുതൽ തുണിത്തരങ്ങൾ നിങ്ങൾക്ക് ഒരുമിച്ച് നൽകുന്നതാണ്. അവർ അവിടെ തന്നെ കളർ ചെയ്ത് പ്രിൻറ് ചെയ്ത് എടുക്കുന്ന വസ്ത്രങ്ങളാണ് ലഭ്യമാകുക.

Also Read  പേപ്പർ ബാഗ് ബിസ്സിനെസ്സിലൂടെ നല്ലൊരു വരുമാനം നേടാം

കൂടുതലായും ബനിയൻ ക്ലോത്ത് ഉൽപ്പന്നങ്ങൾ അതായത് ടീഷർട്ട്, സോക്സ്, സ്ത്രീകൾക്ക് ആവശ്യമായ പാട്യാല എന്നിവയെല്ലാം അവിടെ ലഭ്യമാണ് ഒരു സെറ്റിൽ 30 പീസ് വരെയാണ് ഉണ്ടാവുക ഇതിൽ തന്നെ പല സൈസ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. സ്മാൾ മീഡിയം,ലാർജ് എക്സൽ ഡബിൾ എക്സൽ എന്നിങ്ങനെ അഞ്ചു സൈസുകൾ വരെയാണ് നിങ്ങൾക്ക് ലഭ്യമാകുക.

ഇതിൽ പുരുഷന്മാരുടെ ടീഷർട്ട് എല്ലാം സ്മാൾ സൈസിൽ ആരംഭിക്കുന്നത് 45 രൂപ മുതലാണ് ഓരോ സൈസ് കൂടും തോറും അഞ്ചുരൂപ വ്യത്യാസമാണ് വരുന്നത് ബയോ വാഷബിൾ ആയ ടീഷർട്ടുകൾ ക്ക് 110 രൂപ മുതലാണ് റെയിഞ്ച്.

Also Read  വെറും 10 രൂപയ്ക്ക് തേങ്ങ വാങ്ങാം മാസാവരുമാനം 7 ലക്ഷം വരെ

അതുപോലെ സെലീന എന്ന പേരുള്ള പ്രത്യേകതരം ഫാബ്രിക് ഉള്ള ടീഷർട്ടുകൾ എല്ലാം ഇവിടെ ലഭ്യമാണ് നിങ്ങൾക്ക് ക്വാളിറ്റി ചെക്ക് ചെയ്ത് ശേഷം മാത്രം വാങ്ങി ക്കാവുന്നതാണ്. ഇപ്പോഴത്തെ സിറ്റുവേഷനിൽ നിങ്ങൾക്ക് നേരിട്ട് പോകാൻ സാധിക്കില്ല എങ്കിൽ ഓൺലൈനായും ഓർഡർ ചെയ്യാവുന്നതാണ് .

ഇതിൽ പത്തെണ്ണം വരെ അവർ നിങ്ങൾക്ക് അയച്ചു തരും അതിൽ നിന്നും ക്വാളിറ്റി നോക്കിയ ശേഷം മാത്രം ബാക്കി വരുന്നത് ഓർഡർ ചെയ്താൽ മതി ഇതിനെ ഒരു സെറ്റിന് അഞ്ചുരൂപ കൊറിയർ ചാർജ്ജ് അവർ ഈടാക്കുന്നത് ആണ്. അതുകൊണ്ട് തീർച്ചയായും നിങ്ങൾക്ക് ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹമുണ്ട് എങ്കിൽ അവിടെ പോയി കണ്ട് മനസ്സിലാക്കി സാധനങ്ങൾ വാങ്ങാവുന്നതാണ്…സാധാരണ ഒരു തുണി കച്ചവടക്കാരന് ഇത്തരം മാർക്കറ്റുകൾ ഒരു പാട് ഉപകരിക്കും…

Also Read  5000 രൂപ കയ്യിൽ ഉണ്ടോ ...തുടങ്ങാം ഈ ബിസ്സിനെസ്സ്


Spread the love

Leave a Comment