എല്ലാവർക്കും സ്വന്തം വാഹനം എപ്പോഴും വൃത്തിയായി ഇരിക്കണം എന്നാണ് ആഗ്രഹം. എന്നാൽ പലപ്പോഴും സമയക്കുറവുമൂലം നമ്മൾ കാർ വാഷിംഗ് സെന്ററുകളെ സമീപിക്കുകയാണ് പതിവ്. എന്നാലിനി നമുക്കുതന്നെ വീട്ടിൽ വളരെ എളുപ്പത്തിൽ വണ്ടി അടിപൊളിയായി വാഷ് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടൂൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് . വിശദമായി അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കുകയോ താഴെ കാണുന്ന വീഡിയോ കാണുകയോ ചെയ്യാം .
ഇത്തരത്തിൽ ഒരു കാർ വാഷിംഗ് എക്യുയിപ്മെന്റ് സെറ്റ് ചെയ്യാൻ എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത്?
ഒരു മുക്കാൽ ഇഞ്ച് വീതിയുള്ള പൈപ്പ്,16mm ത്രെഡ് ഉള്ള ടൈപ്പ് reducer,പിന്നെ ഒരു ഹോസിന്റെ ഹോൾഡർ. ഈ മൂന്നു സാധനങ്ങൾ വെച്ച് തന്നെ കംപ്രസ്സറീന്റെ സഹായമില്ലാതെ നിങ്ങൾക്ക് കാർ വാഷ് ചെയ്യാവുന്ന ഉപകരണം ഉണ്ടാക്കി എടുക്കാവുന്നതാണ്.
ഇത്തരത്തിൽ ഉപയോഗിക്കുന്ന ഹോസ് ഹോൾഡർ ഇരുമ്പ് തന്നെ എടുക്കാൻ ശ്രദ്ധിക്കുക കാരണം വെള്ളം ചീറ്റുമ്പോൾ പ്ലാസ്റ്റിക് ആണെങ്കിൽ പൊട്ടി പോവാൻ ഉള്ള ചാൻസ് കൂടുതലാണ്.
എങ്ങിനെയാണ് കാർ വാഷിംഗ് എക്യുപമെന്റ് സെറ്റ് ചെയ്യേണ്ടത്?
ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇത് ചെയ്തെടുക്കാവുന്നതാണ്.ആദ്യമായി നിങ്ങൾ എടുത്തിരിക്കുന്ന പൈപ്പിനെ ഹോൾഡറിൽ പശ ഉപയോഗിച്ച് ഒട്ടിക്കുക. ശേഷം അതിനു പുറകിലായി reducer ഫിറ്റ് ചെയ്യുക. പശ കൊടുത്തില്ല എങ്കിൽ ഇളകി പോവാൻ ഉള്ള ചാൻസ് ഉണ്ട്.
ഇനി നിങ്ങൾക്ക് വീട്ടിൽ വാട്ടർ മോട്ടോർ ഉപയോഗിച്ചു കൊണ്ട് തന്നെ കംപ്രസ്സറി ന്റെ സഹായമില്ലാതെ ഈ equipment കൊണ്ട് നല്ല രീതിയിൽ കാർ വാഷ് ചെയ്യാവുന്നതാണ്.കംപ്രസ്ൽ നിന്നും വരുന്ന വെള്ളത്തിന്റ അതെ ശക്തിയിൽ തന്നെ ഈ ഉപകരണത്തിൽ നിന്നും വെള്ളം പുറത്തോട്ടു വരുന്നതാണ് .
എന്നാൽ വെള്ളത്തിന്റെ ഉപയോഗം കുറച്ചു കൂടും എന്ന് മാത്രമാണ് വ്യത്യാസം. നിങ്ങൾക്ക് ഈ ഉപകരണം വെച്ച് എത്ര ഉയരത്തിലേക്ക്വേണമെങ്കിലും ശക്തിയായി വെള്ളം ചീറ്റവുന്നതാണ്.
നിങ്ങൾക്ക് ഇത്തരത്തിലൊരു equipment നിർമ്മിക്കാനാവശ്യമായ എല്ലാവിധ ഉപകരണങ്ങളും ആവശ്യാനുസരണം ഇവർ കൊറിയർ ചെയ്തു തരുന്നതാണ്.
ഇത്തരത്തിലുള്ള ഉപകരണത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങൾക്കും നിങ്ങൾക്ക് അരുൺ എന്ന വ്യക്തിയുമായി കോൺടാക്ട് ചെയ്യാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്. ഫോൺ നമ്പർ താഴെ ചേർക്കുന്നു.
Arun:8606480232
Useless. It works on motor which consumes more electricity than compressors