കുറഞ്ഞവിലയിൽ കാറുകൾക്കും മറ്റും ആവശ്യമായ ടൂളുകൾ ലഭിക്കുന്ന ഷോപ്പുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. ഉള്ള ഷോപ്പുകളിൽ ആണെങ്കിലോ അവർ യാതൊരുവിധ സർവീസും നൽകാതെയാണ് സാധനങ്ങൾ നൽകാറുള്ളത്. എന്നാൽ നല്ല രീതിയിൽ സർവീസുകൾ പ്രൊവൈഡ് ചെയ്തുകൊണ്ട് കുറഞ്ഞ വിലക്ക് ആവശ്യമായ ടൂളുകൾ ലഭിക്കുന്ന കോയമ്പത്തൂരിലെ ഉക്കടം മാർക്കറ്റിലുള്ള ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
എന്തെല്ലാമാണ് ഈ ഷോപ്പിൽ നിന്നും വാങ്ങാൻ സാധിക്കുക?
ഹോൾസെയിൽ ആയും റീട്ടായിൽ ആയും നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ കുറഞ്ഞ വിലയിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.ഇലക്ട്രിക്കൽ ഇമ്പാക്ട് റിഡ്ജ് പോലുള്ള സാധനങ്ങൾ 2900 രൂപ നിരക്കിലാണ് ഇവിടെ വിൽക്കപ്പെടുന്നത്.ഇതേ സാധനം തന്നെ കംപ്രസർ വച്ച് ഉപയോഗിക്കുന്നതും ഇവിടെനിന്നും വാങ്ങാവുന്നതാണ് ഈ ഉപകരണത്തിന് വില 2500 രൂപ മാത്രമാണ് വരുന്നുള്ളൂ.
ഷോപ്പിൽ നിന്നും വാങ്ങുന്ന എല്ലാ വസ്തുക്കൾക്കും മൂന്നു മാസം സർവീസ് ലഭിക്കുന്നതാണ്. പാർട് സുകൾ മാറ്റുന്നതിന് വേണ്ടിയുള്ള ചാർജ് മാത്രമാണ് ഈടാക്കുന്നതായി ഉള്ളൂ.4500 രൂപ നിരക്കിൽ നല്ല ക്വാളിറ്റിയോടു കൂടിയ കാർ വാഷിംഗ് മെഷീനുകൾ എല്ലാം വാങ്ങാവുന്നതാണ്.അതുപോലെ കാറുകൾ വാഷ് ചെയ്യുന്നതിനുള്ള മെഷീൻ 2500 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
ഇതിന് സാധാരണ ഷോപ്പുകളിൽ ഉയർന്ന വില കൊടുക്കേണ്ടതായി വരുന്നു.6 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലാണ് ഈ മെഷീൻ എല്ലാം പ്രവർത്തിക്കുന്നത്.വലിയ കാർ വർക്ക്ഷോപ്പുകളിൽ എല്ലാം ഉപയോഗിക്കുന്ന കട്ട് ഓഫ് മെഷീനുകൾ എല്ലാം 4000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.6700 രൂപ മുതലാണ് കംപ്രസറുകളുടെ വില.
അതുപോലെ ലോറികളിലും മറ്റും വീലുകൾ മാറ്റാൻ ഉപയോഗിക്കുന്ന ലേബർ സേവിങ് റിഞ്ചുകൾ എല്ലാം സാധാരണ വാങ്ങുമ്പോൾ വലിയ വില നൽകേണ്ടി വരുന്നു എങ്കിൽ കൂടി 3000 രൂപ നിരക്കിൽ ഈ ഷോപ്പിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.
കാറുകൾക്ക് ആവശ്യമായ ചെറിയ രീതിയിലുള്ള ടൂൾ കിറ്റുകളും പല വലിപ്പത്തിലും പല വിലയിലും ഷോപ്പിൽ ലഭിക്കുന്നതാണ്.ഏറ്റവും ചെറിയ ടൂൾ സെറ്റിന് 50 രൂപ മാത്രമാണ് വിലയായി ഈടാക്കുന്നത്.40 പീസുകൾ അടങ്ങിയ സോക്കറ്റ് റിഞ്ചുകൾ എല്ലാം 250 രൂപയ്ക്ക് ലഭിക്കുന്നതാണ്.
ഇതുകൂടാതെ 180 രൂപ നിരക്കിലുള്ള സെറ്റുകളും ലഭിക്കുന്നതാണ്.25 പീസുകൾ അടങ്ങിയ നല്ല ക്വാളിറ്റി യോട് കൂടിയ ടൂൾ സെറ്റുകളെല്ലാം 1700 രൂപ നൽകി സ്വന്തമാക്കാവുന്നതാണ്.പെയിന്റ് അടിക്കുന്നതിന് എല്ലാം ഉപയോഗിക്കുന്ന മൾട്ടിപർപ്പസ് സ്പ്രേ ഗൺ വെറും 500 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
വളരെയധികം വിലക്കുറവിൽ ഏതുതരത്തിലുള്ള ടൂൾ സെറ്റുകളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും കോയമ്പത്തൂർ ഉക്കടം മാർക്കറ്റിലുള്ള TM tools എന്ന ഈ ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്.കൂടുതൽ ടൂളുകൾ കണ്ടു മനസ്സിലാക്കുന്നതിന് താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.