നമുക്ക് ചുറ്റും നിരവധി രീതിയിലുള്ള സൈബർ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവഴി പലതരത്തിലുള്ള സാമ്പത്തിക നഷ്ടങ്ങൾ സംഭവിച്ച വരും, ഓൺലൈനായി പണമിടപാടുകൾ നടത്തി ചതിയിൽപ്പെട്ടവരും കുറവല്ല. സാധാരണക്കാർക്ക് വിശ്വാസ കരമായ രീതിയിൽ ലിങ്കുകൾ, മെസ്സേജുകൾ, മെയിലുകൾ എന്നിവ വഴി അവരുടെ വിവരങ്ങൾ ചോർത്തുകയും പിന്നീട് ഇവ ദുരുപയോഗം ചെയ്യുകയുമാണ് സൈബർ തട്ടിപ്പുകളിൽ പ്രധാനമായും സംഭവിക്കുന്നത്. എന്നാൽ സൈബർ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി കേന്ദ്ര സർക്കാരിന്റെ ഒരു ദേശീയ ഹെൽപ്പ് ലൈൻ ആരംഭിച്ചിരിക്കുന്നു. എന്തെല്ലാമാണ് ഈ ഒരു ഹെൽപ്പ് ലൈൻ ഉപയോഗിക്കുന്നതുവഴി ഉള്ള ഗുണങ്ങൾ എന്നും അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.
സൈബർ തട്ടിപ്പ് ഇല്ലാതാക്കുന്നതിനായി ആരംഭിച്ച കേന്ദ്ര സർക്കാരിന്റെ ദേശീയ ഹെൽപ്പ് ലൈൻ പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ 1.85 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. സൈബർ തട്ടിപ്പു വഴി നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടം ഇല്ലാതാക്കുക എന്നതാണ് ഈ ഒരു ദേശീയ ഹെൽപ്പ് ലൈൻ വഴി ഉദ്ദേശിക്കുന്നത്.
കേന്ദ്ര ഹെൽപ്പ് ലൈൻ നമ്പർ ആയ 155260, റിപ്പോർട്ടിംഗ് പ്ലാറ്റ്ഫോം എന്നിവ വഴിയാണ് സൈബർ തട്ടിപ്പ് തടയുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള ഒരു ഹെൽപ്പ് ലൈൻ സിസ്റ്റം വികസിപ്പിച്ചത് സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് മാനേജ്മെന്റ് സിസ്റ്റം ആണ്. കാര്യനിർവഹണം നടത്തുന്നത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം ഓഫീസ് ആണ്. പൊതുമേഖലാ ബാങ്കുകൾ, RBI എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ഹെൽപ്പ് ലൈൻ വർക്ക് ചെയ്യുന്നത്. കൂടാതെ ആമസോൺ, പേടിഎം, ഫ്ളിപ്കാർട്, ഫോൺ പേ,മോബിക്വിക് എന്നീ കമ്പനികളും ഈ ഒരു സംരംഭവുമായി സഹകരിക്കുന്നുണ്ട്.
ദേശീയ സൈബർ ഹെൽപ്പ് ലൈൻ സേവനം നിലവിൽ ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയാണ് സേവനം ഉപയോഗപ്പെടുത്തുന്നത്. സൈബർ തട്ടിപ്പ് ഇല്ലാതാക്കുന്നതിനായി തുടങ്ങിയ ദേശീയ ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചത് 2021 ഏപ്രിൽ ഒന്നുമുതൽ ആണ്. നിലവിൽ ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആണ് ഇവ ഉപയോഗിക്കുന്നത് എങ്കിലും, മറ്റ് സംസ്ഥാനങ്ങളിലും ഉടനെ സേവനം ലഭിക്കുന്നതായിരിക്കും.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഒരു സംവിധാനം എത്തുന്നതിലൂടെ വലിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഒരു പൂട്ട് വീഴും എന്നു തന്നെ പ്രതീക്ഷിക്കാം.