ഓറഞ്ച് തൊലി പൗഡർ ബിസ്സിനെസ്സ് തുച്ചമായ ചിലവിൽ വീട്ടിൽ തുടങ്ങാം

Spread the love

നമുക്കെല്ലാം അറിയാവുന്നതാണ് കൊറോണ വളരെ വലിയ ഒരു പ്രതിസന്ധിയാണ് നമ്മുടെ എല്ലാം മുന്നിൽ കൊണ്ടുവന്നത്. സാമ്പത്തികമായി നമ്മുടെ രാജ്യത്തെ എല്ലാവിധ സംരംഭങ്ങളെയും വളരെയധികം ബാധിച്ചിട്ടുണ്ട് എന്നകാര്യം എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് അന്യ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിൽ എത്തിച്ചേർന്നിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ എല്ലാവരും ചിന്തിക്കുന്നത് വളരെ കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിച്ചു വിജയം കൊയ്യാൻ സാധിക്കുന്ന ബിസിനസുകൾ ഏതെല്ലാമാണ് എന്നതായിരിക്കും. ആർക്കുവേണമെങ്കിലും സ്വന്തം വീടുകളിൽ തന്നെ ആരംഭിക്കാവുന്ന കുറഞ്ഞ മുതൽമുടക്കുള്ള ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇന്നു നമ്മൾ നോക്കുന്നത്.

നിലവിൽ കേരളത്തിലെ സംരംഭകർക്ക് ഇടയിൽ അധികം പ്രാധാന്യം ലഭിക്കാത്ത ഓറഞ്ച്, ലെമൺ പീൽ പൗഡർ ബിസിനസിനെ പറ്റിയാണ് നോക്കുന്നത്. ഇത്തരമൊരു ഉൽപ്പന്നത്തിന് മാർക്കറ്റിൽ എത്ര ഡിമാൻഡ് ഉണ്ട് എന്ന് പരിശോധിക്കുന്നതിനായി നിങ്ങൾക്ക് ആമസോൺ പോലുള്ള ഒരു വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. അതായത് മാർക്കറ്റിൽ ഏകദേശം 100 ഗ്രാമിന് 275 രൂപ എന്ന നിരക്കിൽ ഈയൊരു ഉൽപ്പന്നത്തിന് വില. യാതൊരുവിധ കെമിക്കൽസും ആഡ് ചെയ്യാതെ 100% ഓർഗാനിക് ആയാണ് ഈ ഒരു ഉൽപ്പന്നം നിർമിച്ചിട്ടുള്ളത്. സ്കിൻ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമാണ് ഓറഞ്ച്, ലെമൺ പീൽ പൗഡർ. വ്യത്യസ്ത ബ്രാൻഡുകൾക്ക് വ്യത്യസ്ത വിലയാണ് മാർക്കറ്റിൽ ഉള്ളത്. അതുപോലെ മാർക്കറ്റിൽ 100 ഗ്രാമിന് 275 രൂപയാണ് ലെമൺ പീൽ പൗഡർ വില.

Also Read  ഫുട്‌വെയർ ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാവുന്ന സ്ഥലം

business ideas malayalam

ഇത്തരത്തിൽ 100% ഓർഗാനിക് ആയി മാർക്കറ്റിൽ എത്തുന്ന ഓറഞ്ച്, ലെമൺ പീൽ പൗഡറിന്റെ പ്രധാന അസംസ്കൃതവസ്തു ഓറഞ്ച് തൊലിയും, ലെമൺ പൗഡറിന്റെ അസംസ്കൃതവസ്തു നാരങ്ങ തൊലിയും ആണ്. അതുകൊണ്ടുതന്നെ നിങ്ങൾ ജ്യൂസ് കടകളു മായി ബന്ധപ്പെടുക യാണെങ്കിൽ ഓറഞ്ച്, ലെമൺ എന്നിവയുടെ തൊലി നിങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്നതാണ്.

മറ്റൊരു കാര്യം ഇത്തരത്തിൽ നിർമ്മിക്കുന്ന നാരങ്ങ പൊടി, ഓറഞ്ച് പൊടി എന്നിവയ്ക്ക് നമ്മുടെ നാട്ടിലും വളരെയധികം ഉപയോഗമുണ്ട് എന്നതാണ് ഈ ഒരു പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ലാഭം. ഇന്നത്തെ യുവ തലമുറയിൽ പെട്ട മിക്കവരും ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ 100% ഓർഗാനിക് ആയി നിങ്ങൾ ഇത്തരം ഒരു ഉൽപ്പന്നം മാർക്കറ്റിൽ എത്തിച്ചാൽ തീർച്ചയായും അതിൽ വിജയം നേടാൻ സാധിക്കുന്നതു തന്നെയാണ്. വനിതകൾക്ക് സ്വന്തം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇത്തരം ഒരു സംരംഭം ആരംഭിച്ച് ലാഭം ഉണ്ടാക്കാവുന്നതാണ്.

ഇവ നിർമ്മിക്കുന്നതിന് ആയി ഓട്ടോമാറ്റിക് ഫ്ലോർ മിൽ മെഷീൻ ഫോർ കിച്ചൺ എന്ന ഒരു ഉപകരണം ആവശ്യമാണ്. ഇതിന് ഏകദേശം ആമസോണിൽ 13000 രൂപയുടെ അടുത്താണ് വില വരുന്നത്. 230 വോൾട്ടിൽ പ്രവർത്തിപ്പിക്കാവുന്ന ഉപകരണത്തിന്റെ വിലയാണ് മുകളിൽ പറഞ്ഞത്. ഇത് നിങ്ങൾക്ക് വീട്ടിൽ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ തന്നെ വ്യത്യസ്ത രൂപത്തിലും വിലയിലും ഉള്ളത് ഓൺലൈൻ വെബ്സൈറ്റുകളിൽ നിങ്ങളുടെ ഇഷ്ടാനുസരണം വാങ്ങാവുന്നതാണ്.

Also Read  കുറഞ്ഞ ചിലവിൽ ഷർട്ട്,പാന്റ്, ലേഡീസ് കുർത്തികൾ,ലെഗ്ങ്സ്, പലാസോ എന്നിവയെല്ലാം സ്വന്തം ബ്രാൻഡിൽ നിർമ്മിച്ചു നൽകുന്ന സ്ഥലം

ഇത്തരം ഒരു ഉപകരണം ഉപയോഗിച്ച് നിർമ്മിക്കുന്ന ഓറഞ്ച്,ലെമൺ പീൽ പൗഡറുകൾ പാക്ക് ചെയ്ത് മാർക്കറ്റിൽ എത്തിക്കാവുന്നതാണ്. ഇത്തരത്തിൽ ഒരു ബിസിനസ് ചെയ്യുന്നവർ ബേക്കറികൾ, റസ്റ്റോറന്റ് കൾ എന്നിവിടങ്ങളിൽനിന്നും ഓറഞ്ച് ലമൺ തൊലികൾ കളക്ട് ചെയ്ത് ഏകദേശം 22,500 രൂപയോളം പ്രതിമാസം നൽകേണ്ടതുണ്ട്. ഈ ഒരു തുക നിങ്ങൾക്ക് ബിസിനസ് ചെയ്തു തന്നെ ലഭിക്കുന്നതാണ്.

നിങ്ങൾ പാക്ക് ചെയ്ത് എടുക്കുന്ന പൊടികൾ സൂപ്പർമാർക്കറ്റുകൾ, ചെറുകിട സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ ഇവിടങ്ങളിൽ വിൽ ക്കാവുന്നതാണ്. ഏകദേശം ഒരു വർഷം ഇവ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.ഇതിൽ നിന്നും വലിയൊരു ലാഭം ലഭിക്കുമെന്നതിനാൽ തന്നെ കച്ചവടക്കാർ ഇതിനെ കൂടുതൽ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നതാണ്.

ഒരു ചെറിയ പാക്കറ്റ് മാർക്കറ്റിൽ എത്തിക്കുന്നതിൽ നിന്നും നമുക്ക് 1000 രൂപയോളം കടക്കാർക്ക് 200 രൂപയോളം ലാഭം നേടാവുന്നതാണ്. മാർക്കറ്റിങ്ങിന് ആയി സോഷ്യൽമീഡിയ പോലുള്ള സൈറ്റുകളുടെ സഹായവും തേടാവുന്നതാണ്. കൂടാതെ 100% നാച്ചുറൽ ആണ് എന്ന് തെളിയിക്കുന്നതിനായി നിങ്ങളുടെ പാക്കറ്റിന് പുറത്ത് അത്തരമൊരു ലേബൽ നൽകാവുന്നതാണ്. ഇത് ഈ പ്രോഡക്റ്റിലേക്ക് കൂടുതൽ പേരെ ആകൃഷ്ടരാക്കുന്നതിന് സഹായിക്കും.

Also Read  വെറും 80 രൂപയ്ക്ക് ലേഡീസ് കുർത്തീ ഐറ്റംസ് ലഭിക്കുന്ന സ്ഥലം ബിസ്സിനെസ്സ് തുടങ്ങുന്നവർക്ക് ഉപകാരപ്പെടും

ഇതിന് പ്രധാനമായും ആവശ്യമായിട്ടുള്ള ലൈസൻസുകൾ ഭക്ഷ്യസുരക്ഷാവിഭാഗ ലൈസൻസ്, ഉദ്യോഗ് ആധാർ, സർവീസ് ടാക്സ് രജിസ്ട്രേഷൻ എന്നിവയാണ്.

ഇത്തരത്തിലൊരു സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ ചിലവ് പരിശോധിക്കുകയാണെങ്കിൽ ഡ്രയർ മെഷീൻ 18,000 രൂപ, ക്രഷിങ് മെഷീൻ 25000 രൂപ, പാക്കിങ് മെഷീൻ 3000 രൂപ,വെയിങ് സ്കെയിൽ 2000 രൂപ, മറ്റു ചിലവുകൾ 7000 രൂപ എന്നിങ്ങനെ ആകെ ചിലവഴിക്കേണ്ടി വരുന്നത് 55,000 രൂപയാണ്.

അടുത്തതായി ഒരു ദിവസത്തെ ചിലവ് കണക്കാക്കുകയാണെങ്കിൽ റോ മെറ്റീരിയൽ, ട്രാൻസ്പോർട്ടേഷൻ, പാക്കിംഗ് ലേബർ കറണ്ട് ചാർജ് ഇവയെല്ലാം ചേർത്ത് ഏകദേശം ചെലവഴിക്കേണ്ടത് 2250 രൂപയാണ്.

മാർക്കറ്റിലെ നിലവിലെ പ്രോഡക്റ്റ് വില അനുസരിച്ച് ഒരു ദിവസം നിങ്ങൾക്ക് ഏകദേശം 10,750 രൂപയുടെ അടുത്ത് ലാഭം ലഭിക്കുന്നതാണ്. ഇങ്ങനെ നോക്കിയാൽ ഒരുമാസത്തെ നിങ്ങളുടെ ലാഭം 322,500 രൂപയായിരിക്കും. വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി വലിയ ഒരു വിജയം നേടാവുന്ന സംരംഭം തന്നെയാണ് ഓറഞ്ച്, ലെമൺ പൗഡർ ബിസിനസ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Spread the love

Leave a Comment