ഓക്സിമീറ്ററിനു പകരം മൊബൈൽ ആപ്പ്

Spread the love

ദിനം പ്രതി കൂടി വരുന്ന കോവിഡ് രോഗികളുടെ എണ്ണവും മരണ സംഖ്യയും എല്ലാവരിലും ഭീതി നിറച്ചു കൊണ്ടിരിക്കുകയാണ്. എന്ന് മാത്രമല്ല എല്ലാവരും പല രീതിയിലുള്ള പ്രതിരോധമാർഗങ്ങളും ഇതോടൊപ്പം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമായും ബ്ലഡിലെ ഓക്സിജൻ ലെവൽ കുറയുന്നതാണ് മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം.

രക്തത്തിൽ നിന്നും ശരീരത്തിന് ആവശ്യമായ ഓക്സിജൻ എടുക്കാൻ സാധിക്കാത്ത അവസ്ഥ. ഓക്സിജൻ ലെവൽ കുറയുന്നത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ ആശുപത്രിയിൽ എത്തുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യാവുന്നതാണ്. ഈ സാഹചര്യത്തിലാണ് ഓക്സിമീറ്റർ എന്ന ഉപകരണത്തിന് പ്രാധാന്യം വരുന്നത്.

ഇപ്പോൾ മാർക്കറ്റിൽ വലിയ ഡിമാൻഡ് ഉള്ള ഓക്സിമീറ്ററിന് 2000 രൂപയുടെ മുകളിൽ വില നൽകണം.ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ഒരു തുക തന്നെയാണ്.

Also Read  ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം

മാത്രമല്ല ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഒരു ഓക്സിമീറ്റർ ലഭിക്കുക എന്നതും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഉപയോഗപ്പെടുത്താവുന്ന മൊബൈൽ ഒരു അപ്ലിക്കേഷനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കുറച്ചു ദിവസം മുൻപ് പത്രങ്ങളിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഓക്സി മീറ്ററിന് പകരമായി ഉപയോഗിക്കാവുന്ന ഒരു ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നു എന്ന ഒരു വാർത്ത എല്ലാവരും കണ്ടിരിക്കും.

ഈ ആപ്പ് ഉപയോഗിച്ച് ബ്ലഡിലെ ഓക്സിജൻ ആഗിരണത്തിന്റെ അളവ്  കണ്ടെത്താവുന്നതാണ്.ഓക്സിജൻ അളവിൽ 98% ആക്യൂറിസി ഈ ഒരു ഉപകരണം ഉപയോഗിച്ച് ക്ലിനിക്കൽ പരിശോധനയ്ക്കുശേഷം ലഭിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരം ഒരു ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കാം.

Carepix vutals എന്ന ഒരു അപ്ലിക്കേഷൻ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ആപ്പ്ആ ലിങ്ക് താഴെ ചേർക്കാം ഡ്രോയ്ഡ് ഫോണുകളിലും ഐഫോൺ എന്നിവയിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ആപ്ലിക്കേഷനാണ് ഇത്.

Also Read  ഗൂഗിൾ പേ , ഫോൺപൈ , പേടിഎം ഇവരുടെ വരുമാനം എന്താണ്

ആൻഡ്രോയിഡ്‌ ഫോണുകളിൽ പ്ലേ സ്റ്റോർ വഴി ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുമ്പോൾ കുറച്ച് പെർമിഷൻ സെലക്ട് ചെയ്ത് നൽകേണ്ടതുണ്ട്. ഇവ ‘allow’ ചെയ്തശേഷം, താഴെ കാണുന്ന’ Register’ ബട്ടൺ ക്ലിക്ക് ചെയ്ത് പേര്,ഇമെയിൽ ഐഡി,പാസ്സ് വേഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന പേജിൽ കുറച്ചു വിവരങ്ങൾ കാണാവുന്നതാണ്.ഇതിൽ ‘scan vitals’ എന്ന് കാണുന്ന ബോക്സ്‌ തിരഞ്ഞെടുക്കുക.ഇതിൽ ഉപയോഗിക്കേണ്ട രീതി കാണാവുന്നതാണ്. ഫോണിന്റെ പുറകിലത്തെ ഫ്ലാഷ് ലൈറ്റ്, ക്യാമറ എന്നിവ കൃത്യമായി ലഭിക്കുന്ന രീതിയിൽ വലത്തേ കയ്യിന്റെ ചൂണ്ടുവിരൽ വെക്കുക.

ക്യാമറയോ ലൈറ്റൊ ഭാഗികമായി കവർ ചെയ്യുന്ന രീതിയിലോ,മുഴുവനായി കവർ ആവുന്ന രീതിയിലോ വിരൽ വെക്കാൻ പാടുള്ളതല്ല. ചൂണ്ടു വിരൽ വെച്ച ശേഷം സ്റ്റാർട്ട് സ്കാൻ ക്ലിക്ക് ചെയ്യുക. ശേഷം പെർമിഷൻ ഓകെ നൽകുക.

Also Read  വെറും 2000 രൂപ മുതൽ; ഉപയോഗിച്ച ഏ/സി ലഭിക്കുന്ന സ്ഥലം

ഇപ്പോൾ ഫ്ലാഷ് വരികയും വിരൽ ചെറുതായി ചൂടാവുകയും ചെയ്യും. അനക്കാതെ വച്ചില്ല എങ്കിൽ വിരൽ കൃത്യമായി വയ്ക്കുന്നതിനുള്ള നിർദേശങ്ങൾ ലഭിക്കുന്നതാണ്. സ്കാൻ സമയത്ത് താഴെയായി ഓക്സിജൻ ലെവൽ, ഹാർട്ട്‌ റേറ്റ് എന്നിവ കാണിക്കുന്നതാണ്.

അതോടൊപ്പം തന്നെ റെസ്പിറേഷൻ റേറ്റും കാണാവുന്നതാണ്. സ്കാൻ കംപ്ലീറ്റ് ആയ ശേഷം എല്ലാ വിവരങ്ങളും കൃത്യമായി കാണാവുന്നതാണ്. ലഭിച്ച വിവരങ്ങൾ vitals history എടുത്താൽ എപ്പോ വേണമെങ്കിലും കാണാൻ സാധിക്കുന്നതാണ്. ഇങ്ങിനെ മൂന്നു തവണയെങ്കിലും ചെയ്ത് ഓക്സിജൻ ലെവൽ ഉറപ്പു വരുത്താവുന്നതാണ്.

https://youtu.be/rHTwjdK1VOw


Spread the love

Leave a Comment

You cannot copy content of this page