ഒരു വാഹനം ഉണ്ടോ മാസം 30,000 രൂപ വരുമാനം നേടാം

Spread the love

മലയാളികൾ വ്യത്യസ്ത രീതിയിലുള്ള രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ തട്ടുകടകളും ഹോട്ടലുകളും നിരവധിയാണ്. വൈകുന്നേരമാകുമ്പോൾ തട്ടുകടകളിൽ ആളുകൾ നിറയുന്നതിൽ അത്ഭുതമില്ല. സ്വാദേറിയ ഭക്ഷണം ചൂടോടെ കഴിക്കാൻ സാധിക്കും എന്നത് തന്നെയാണ് തട്ടു കടകളിലേക്ക് പ്രധാനമായും ആളുകളെ ആകർഷിക്കുന്ന ഘടകം.

എന്നാൽ ഇവിടെ നിന്നും ഒരു ബിസിനസ് ആശയം കണ്ടെത്താൻ സാധിക്കുന്നതാണ്. വലിയ മുതൽ മുടക്ക് ഒന്നും ആവശ്യമില്ലാതെ ഒരു വാഹനം മാത്രം ഉപയോഗിച്ചുകൊണ്ട് മാസം മുപ്പതിനായിരം രൂപവരെ സമ്പാദിക്കാൻ സാധിക്കുന്ന ഈ ഒരു ബിസിനസ് ആശയം എന്താണെന്നു നോക്കാം.

Also Read  കേരളത്തിൽ ഏറ്റവും വിജയ സാധ്യതയുള്ള കിടിലൻ ബിസിനസ്സ്

അതായത് സാധാരണ തട്ടുകടകളിൽ ഒരു ദിവസത്തേക്ക് ആവശ്യമായ പച്ചക്കറികൾ, പൊടികൾ, ബോട്ടി എന്നിവയെല്ലാം അതേ ദിവസം തന്നെ പർച്ചേസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇവിടെനിന്നും ഒരു ബിസിനസ് ആശയം കണ്ടെത്താൻ സാധിക്കും.

അതായത് ഇത്തരത്തിൽ കുറച്ച് തട്ടുകടകൾ കണ്ടെത്തി അവിടേക്ക് ഭക്ഷണം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എല്ലാ ദിവസവും രാവിലെ കൃത്യസമയത്ത് ഉടമകളിലേക്ക് എത്തിക്കുക എന്നതാണ് ബിസിനസ്. വളരെ ബൾക്കായി സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതു കൊണ്ട് കടകളിൽ നിന്നും അത്യാവശ്യം നല്ല രീതിയിൽ ഒരു ലാഭം ഇതുവഴി നേടാൻ സാധിക്കുന്നതാണ്.

Also Read  വൻ വിലക്കുറവിൽ എല്ലാ തരം ഡ്രെസ്സുകൾ ലഭിക്കുന്ന സ്ഥലം - തിരുപൂർ ഡ്രസ്സ് വോൾസൈൽ മാർക്കറ്റ്

കൂടാതെ തട്ടുകടകളിൽ നിന്നും ഒരു ചെറിയ സർവീസ് ഫീസും ഇതിനായി ഈടാക്കാവുന്നതാണ്. ദിവസവും തട്ടുകടകൾക്ക് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ ഒരു പങ്ക് മാത്രമാണ് ഇത്തരത്തിൽ സർവീസ് ചാർജ് ആയി നിങ്ങൾക്ക് തരുന്നത്. അതുകൊണ്ടുതന്നെ അവർക്ക് നഷ്ടം വരുന്നില്ല എന്നതും ഇവിടെ പ്രസക്തമാണ്.

തട്ട്കട ഉടമകൾ അന്നത്തേക്ക് ഉള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാൻ രാവിലെ പോകുമ്പോൾ ഓരോ ദിവസവും പെട്രോൾ ചാർജ് ആയി 50 നും 100 നും ഇടയിൽ രൂപ ചെലവഴിക്കേണ്ടതുണ്ട്.അതേസമയം നിങ്ങൾ ഇത് ഒരു ബിസിനസ് ആയി ഏറ്റെടുത്ത് രണ്ടോ മൂന്നോ തട്ടുകടകൾക്ക് വേണ്ടി സാധനങ്ങൾ എത്തിച്ചു നല്കുമ്പോൾ നിങ്ങൾക്ക് മാത്രമല്ല ഇവിടെ ലാഭം ലഭിക്കുന്നത് തട്ടുകട ഉടമകൾക്കും ലഭിക്കുന്നു.

Also Read  1000 രൂപ കയ്യിൽ ഉണ്ടോ 5000 രൂപ ലാഭം ലഭിക്കുന്ന ബിസ്സിനെസ്സ് ഐഡിയ

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് ഇത്തരത്തിൽ തട്ടുകട കാർക്ക് ആവശ്യമായ പച്ചക്കറികൾ,മസാലകൾ എന്നിവ എത്തിച്ച് നൽകുന്നത്. കേൾക്കുമ്പോൾ പ്രാവർത്തികമാക്കാൻ സാധിക്കുമോ എന്ന് സംശയം തോന്നുമെങ്കിലും തുടങ്ങി കഴിഞ്ഞാൽ വലിയ രീതിയിൽ ലാഭം നേടാൻ ഈ ഒരു ബിസിനസ് കൊണ്ട് സാധിക്കുന്നതാണ്.


Spread the love

Leave a Comment