കൊറോണ യുടെ പശ്ചാത്തലത്തിൽ ഇപ്പോൾ മിക്ക വിദ്യാർഥികൾക്കും ഓൺലൈൻ വഴിയാണ് ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓൺലൈൻ വഴിയായി ടെക്സ്റ്റ് ബുക്കുകൾ ലഭ്യമാക്കുന്നതിനുള്ള കേരള ഗവൺമെന്റ് വെബ്സൈറ്റ് ആണ് സമഗ്ര. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ വിഷയത്തിനും ഉള്ള ടെക്സ്റ്റ് ബുക്കുകൾ ഈ ഒരു വെബ്സൈറ്റ് മുഖേന നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. വളരെ പെട്ടെന്നുതന്നെ സർച്ച് ചെയ്ത് ആവശ്യമുള്ള ബുക്കുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.
ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള എല്ലാ സബ്ജക്റ്റ് കളുടെയും ടെക്സ്റ്റ് ബുക്കുകൾ ഇത്തരത്തിൽ സർച്ച് ചെയ്തു ഡൗൺലോഡ് ചെയ്ത് എടുത്താൽ പിഡിഎഫ് രൂപത്തിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ആവശ്യമുള്ള സമയത്ത് ഇത് ഓപ്പൺ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
വെബ് സൈറ്റിൽ പ്രവേശിച്ചാൽ പ്രധാനമായും മൂന്ന് കോളങ്ങൾ ആണ് ഫിൽ ചെയ്ത് നൽകേണ്ടത്. ആദ്യത്തെ കോളത്തിൽ നിങ്ങൾക്ക് ആവശ്യമായ മീഡിയം അതായത് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡാ എന്നീങ്ങനെ മീഡിയം തിരഞ്ഞെടുക്കാവുന്നതാണ്. അടുത്തതായി ക്ലാസ് തിരഞ്ഞെടുത്തു നൽകുക. ആവശ്യമായ ബുക്ക് തിരഞ്ഞെടുത്ത് നൽകുക. ഇത്തരത്തിൽ ഏത് വിഷയത്തിന്റെ ബുക്ക് വേണമെങ്കിലും നിങ്ങൾക്ക് ഒരിക്കൽ ഡൗൺലോഡ് ചെയ്ത് എടുത്താൽ പിന്നീട് എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ സ്മാർട്ഫോൺ ഉപയോഗിച്ച് നിങ്ങളുടെ കൂട്ടുകാരുമായി pdf രൂപത്തിൽ ഷെയർ ചെയ്ത് നൽകാവുന്നതുമാണ്. വിദ്യാർഥികൾക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് സമഗ്ര എന്ന ഈ ഒരു ആപ്പ്. DOWNLOAD