എന്ത് കൊണ്ടാണ് റോളക്സ് വാച്ചിന് ഇത്രെയും വില

Spread the love

നമ്മളിൽ പലരും ബ്രാൻഡഡ് വാച്ചുകൾ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ടു തന്നെ ഇത്തരക്കാർ ഏതു വിലയിലുള്ള വാച്ചും സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ആഡംബര ത്തിന്റെ ഏറ്റവും വലിയ രൂപങ്ങളിൽ ഒന്നായ ROLEX വാച്ചുകൾ സ്വന്തമാക്കുക എന്നത് കുറച്ചു കഷ്ടമാണ്. റോളക്സ് വാച്ചുകളുടെ വില തന്നെയാണ് ഇതിനുള്ള കാരണവും. എന്തായിരിക്കും ROLEX വാച്ചുകൾക്ക് ഇത്രയധികം വില വരുന്നതിനുള്ള കാരണം എന്നും, ആളുകൾ അത് വാങ്ങാൻ കൂടുതലിഷ്ടപ്പെടുന്നതിന് കാരണമെന്നും നമുക്ക് നോക്കാം.

സാധാരണയായി റോളക്സ് വാച്ചുകളുടെ വിലയായി വരുന്നത് 50 ലക്ഷം രൂപ മുതൽ കോടികൾ വരെയാണ്. എന്നിരുന്നാൽ കൂടി ഇത് വാങ്ങുന്നതിന് ആളുകൾ യാതൊരു മടിയും കാണിക്കുന്നില്ല.ഏകദേശം ഒരു വർഷം സമയമെടുത്താണ് റോളക്സ് വാച്ചുകൾ നിർമ്മിച്ചെടുക്കുന്നത് എന്നുപറഞ്ഞാൽ നമ്മളിൽ പലരും വിശ്വസിക്കുകയില്ല. എന്നാൽ സത്യമാണ്. ഇത്രയും കാലം എടുത്തുകൊണ്ട് ഒരു വാച്ച് നിർമ്മിക്കണം എങ്കിൽ അതിന്റെ പുറകിൽ പ്രത്യേകതകൾ ഉണ്ടായിരിക്കും.

Also Read  വൈദുതിയും ബാറ്ററിയും വേണ്ട ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാൻ ഒരു എളുപ്പ മാർഗം

ഏകദേശം 280 പാർട്സ്കളെ കൈ ഉപയോഗിച്ചുകൊണ്ടാണ് റോളക്സ് വാച്ച് കളിൽ അസംബിൾ ചെയ്ത് എടുക്കുന്നത്. അതായത് മുഴുവനായും ഹാൻഡ്മെയ്ഡ് ആയാണ് ഉത്തരം വാച്ചുകൾ നിർമിക്കപ്പെടുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.കൂടുതൽ ഭംഗിയിലും ക്വാളിറ്റിയിലും റോളക്സ് വാച്ചുകൾ നിർമ്മിക്കുന്നതിനു വേണ്ടി ഒരുപാട് വർഷങ്ങൾ എടുത്തു കൊണ്ടാണ് വാച്ചുകൾ നിർമ്മിക്കുന്നത്.

അതുകൊണ്ടുതന്നെ 300 അടി താഴ്ചയിൽ ഉള്ള വെള്ളത്തിൽ വീണാൽ പോലും വാച്ചുകൾക്ക് യാതൊരുവിധ കേടുപാടും സംഭവിക്കുകയില്ല.നല്ല ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്നതോടൊപ്പം ഗോൾഡ്, ഡയമണ്ട് എന്നിവ ഉപയോഗിച്ച് കൂടുതൽ ഭംഗി നൽകിയാണ് വാച്ചുകൾ നിർമ്മിക്കുന്നത്.

Also Read  കറന്റ് ചാർജ് ലാഭിക്കാം - BLDC Fan പരിചയപ്പെടാം

റോളക്സ് വാച്ചുകൾ ബാറ്ററിയുടെ സഹായമില്ലാതെ തന്നെ പ്രവർത്തിക്കുന്നു എന്നതിനാൽ അത് മെക്കാനിക്കൽ ആയാണ് വർക്ക് ചെയ്യുന്നത് എന്ന് പറയാവുന്നതാണ്. അതുകൊണ്ടുതന്നെ ഒരു റോളക്സ് വാച്ചിന്റെ കാലാവധി 40 മുതൽ 50 വർഷം വരെ ആണെന്നും പറയപ്പെടുന്നു.ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ റോളക്സ് വാച്ചുകൾ ആഡംബരക്കാർ ക്കിടയിൽ പ്രിയപ്പെട്ടതാകുന്നു.

എന്നുമാത്രമല്ല റോളക്സ് വാച്ചുകൾ കയ്യിൽ അണിയുന്നത് ഓരോരുത്തരുടെയും സ്റ്റാറ്റസിന്റെ ഒരു സിംബലായി കൂടി കണക്കാക്കപ്പെടുന്നു.ഉയർന്ന വരുമാനക്കാർ, അത് പോലെ സിനിമാ മേഖലയിലും മറ്റും പ്രവർത്തിക്കുന്ന സെലിബ്രിറ്റികൾ കായികതാരങ്ങൾ അവരുടെ സ്റ്റാറ്റസ് സിംബൽ എന്ന രീതിയിൽ റോളക്സ് വാച്ചുകൾ ഇഷ്ടപ്പെടുകയും അതു വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..

Also Read  MCB ആണോ ഫ്യൂസ് ആണോ കൂടുതൽ ഉപയോഗപ്രദം?

Spread the love

Leave a Comment