എന്താണ് Private limited company എങ്ങനെ കമ്പനി രെജിസ്റ്റർ ചെയ്യാം എത്ര ചിലവ് വരും വിശദമായി അറിയാം

Spread the love

സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും അറിയാത്തതായി നിരവധി കാര്യങ്ങൾ ഉണ്ടായിരിക്കും. അതിലൊന്നാണ് നിങ്ങൾ ഒരു സ്റ്റാർട്ട് കമ്പനി തുടങ്ങുമ്പോൾ അത് എന്തു പേരിലാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന്. മിക്ക കമ്പനികളുടെ പേരുകളോ ടൊപ്പം PVT LIMITED എന്നു കാണാറുണ്ട്. എന്നാൽ എന്താണ് പ്രൈവറ്റ് ലിമിറ്റഡ് എന്നും, ഏതെല്ലാം കമ്പനികൾക്കാണ് ഇത്തരത്തിൽ കമ്പനിയുടെ പേരിനോടൊപ്പം പ്രൈവറ്റ് ലിമിറ്റഡ് എന്ന് ചേർക്കേണ്ടത്, ഇതിന്റെ പ്രാധാന്യം എന്താണ് എന്നെല്ലാമാണ് ഇന്നു നമ്മൾ നോക്കുന്നത്.

ഒരു കൂട്ടം ആളുകൾ ചേർന്ന് ആരംഭിച്ച് കൃത്യമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തെ മാത്രമാണ് നമുക്ക് ഒരു കമ്പനി എന്ന് പറയാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ കമ്പനികൾ സ്ഥാപിക്കുന്നതിന് കൃത്യമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിലവിൽ 2013ൽ പുറത്തിറക്കിയ കമ്പനി ആക്ട് പ്രകാരമാണ് കമ്പനികൾ വർക്ക്‌ ചെയ്യുന്നത്.

എന്നാൽ കമ്പനികളെ തന്നെ പല രീതിയിൽ വേർതിരിച്ചിട്ടുണ്ട്. ഇതിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് പറയുന്നത് സ്വകാര്യ മായി ഒരു കൂട്ടം ആളുകൾ ചേർന്ന് തുടങ്ങുന്ന സംരംഭങ്ങളാണ്.എന്നാൽ ഒരു വ്യക്തിയെ വെച്ചു തുടങ്ങുന്ന ബിസിനസുകൾ സോൾ പാർട്ട്ണർഷിപ്പ് എന്നാണ് പറയുന്നത്. അതുപോലെ രണ്ടു വ്യക്തികൾ ചേർന്ന് നടത്തുന്ന ബിസിനസിനെ പാർട്ണർഷിപ് എന്ന പദം ഉപയോഗിച്ചും ഡിഫൈൻ ചെയ്യാവുന്നതാണ്.

Also Read  ഇനി വാട്സാപ്പിലൂടെ ഗ്യാസ് ബുക്ക് ചെയ്യാം | അതും നിമിഷങ്ങൾക്കുള്ളിൽ

ഇത്തരം രീതികളിൽ കമ്പനികൾ ആരംഭിക്കുമ്പോൾ ലാഭനഷ്ടങ്ങൾ സംഭവിക്കുന്നത് കമ്പനി തുടങ്ങുന്ന വ്യക്തിയെ മാത്രമാണ് ബാധിക്കുക.എന്നാൽ കമ്പനികൾ പ്രൈവറ്റ് ലിമിറ്റഡ് ആയാണ് രജിസ്റ്റർ ചെയ്യുന്നത് എങ്കിൽ. ലാഭനഷ്ടക്കണക്കുകൾ ഒരു കമ്പനിയുടെ പേരിൽ ആയിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ വ്യക്തിഗത ലാഭനഷ്ടങ്ങൾ ക്ക് പ്രാധാന്യമില്ല.അതായത് ഗവൺമെന്റിന്റെ രീതിയിൽ പറയുകയാണെങ്കിൽ ലിമിറ്റഡ് കമ്പനികളെ ഒരു പ്രത്യേക സെക്ഷൻ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. കമ്പനി തുടങ്ങുന്ന വ്യക്തിയെ ഒരു പാർട്ണർ ആയും കമ്പനിയെ മറ്റൊരു പാർട്ണർ ആയും തരംതിരിച്ചാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ വർക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എല്ലാവിധ ലാഭനഷ്ടങ്ങളും കമ്പനിക്കും കമ്പനി തുടങ്ങുന്ന ആൾക്കും ഒരേപോലെ നിക്ഷിപ്തമാണ്.

എന്താണ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി?

നിർബന്ധമായും ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് ആരംഭിക്കേണ്ടവയാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ.അതായത് ചുരുങ്ങിയത് രണ്ടു പേരെങ്കിലും ചേർന്ന് നടത്തുന്ന കമ്പനികളെ മാത്രമേ ഈ കാറ്റഗറിയിൽ പെടുത്തുകയുള്ളൂ.മാക്സിമം 200 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പ്‌ മാത്രമേ കമ്പനിയുടെ ഷെയർ ഹോൾഡേഴ്സ് ആക്കി വെക്കാൻ സാധിക്കുകയുള്ളൂ.ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 പേരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായി കണക്കാക്കുന്നത്.

Also Read  റേഷൻ കാർഡ് നഷ്ട്ടപെട്ടാൽ വെറും 2 മിനിറ്റ് കൊണ്ട് അപ്ലൈ ചെയ്യാം ഓൺലൈനിലൂടെ

ഇത്തരത്തിൽ 15 പേരടങ്ങുന്ന ഡയറക്ടർ ബോർഡിനെ ബോർഡ്‌ ഓഫ് ഡയറക്ടർസ് എന്നാണ് പറയുന്നത്. ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക് മാത്രമേ കമ്പനിയുടെ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കുകയുള്ളൂ.അടുത്ത കാര്യം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ അവരുടെ ഷെയറുകൾ ഒരിക്കലും പബ്ലിക് ആയി വിൽക്കാൻ പാടുള്ളതല്ല.

കമ്പനികൾ പ്രൈവറ്റ് ലിമിറ്റഡ് ആയി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് വലിയ രീതിയിൽ ലാഭം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. കാരണം ഇത്തരം കമ്പനികൾ എപ്പോഴും ഗവൺമെന്റിന്റെ മോണിറ്ററിങ്ങിനു കീഴിലാണ് ഉണ്ടായിരിക്കുക.

നിങ്ങളുടെ കമ്പനി എങ്ങനെ പ്രൈവറ്റ് ലിമിറ്റഡ് ആയി രജിസ്റ്റർ ചെയ്യാം?

ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനു ആദ്യമായി ആവശ്യം വരുന്നത് രണ്ടു ഡയറക്ടർസിന്റെ ഡിജിറ്റൽ സിഗ്നേച്ചർനായി അപ്ലൈ ചെയ്യുക എന്നതാണ്.അതിനുശേഷം ഡയറക്ടർ ഐഡി ഫിക്കേഷൻ നമ്പർ(DIN)നിന് ആയി അപ്ലൈ ചെയ്യുക. മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ നിന്നും കമ്പനിയുടെ നെയിം രജിസ്റ്റർ ചെയ്ത് വാങ്ങേണ്ടതാണ്.

ഇതെല്ലാം ലഭിച്ചതിനുശേഷം കമ്പനിക്കായി AOA, MOA എന്നിവയ്ക്കായി അപ്ലൈ ചെയ്യുക.ഷെയറിനെ പറ്റിയും മറ്റുമുള്ള ഡീറ്റെയിൽസ് ആണ് MOA യിൽ ഉണ്ടായിരിക്കുക ,AOA യിൽ കമ്പനിയുടെ മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കുന്നതാണ് .ഈ രണ്ടു കാര്യങ്ങളും വെരിഫൈ ചെയ്ത ശേഷമാണ് ROC ലഭ്യമാക്കുന്നത്.ഇതേ രീതികളിൽ തന്നെ ജി എസ് ടി ഉൾപ്പെടെയുള്ള മറ്റു രേഖകളും രജിസ്റ്റർ ചെയ്യേണ്ടതായി വരുന്നുണ്ട്.

Also Read  പാസ്പോര്ട്ട് ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം

ഇത്തരത്തിൽ കമ്പനി ആരംഭിച്ചു കഴിഞ്ഞാൽ തന്നെ ഗവൺമെന്റ് അത് കൃത്യമായി മോണിറ്റർ ചെയ്യുന്നുണ്ടായിരിക്കും. ഇതിനായി ഗവൺമെന്റ് ചില റൂളുകൾ ഇറക്കിയിട്ടുണ്ട്.
ആദ്യത്തെ കാര്യം കമ്പനി തുടങ്ങി പുതുവർഷത്തിൽ നാല് തവണ എങ്കിലും ബോർഡ്‌ മീറ്റിംഗ്
കൂടിയിട്ടുണ്ടായിരിക്കണം .കമ്പനി തുടങ്ങി 30 ദിവസത്തിനുള്ളിൽ തന്നെ ഒരു കമ്പനി ഓഡിറ്ററേ നിയമിക്കണം .എല്ലാവർഷവും ഒരു എക്സ്റ്റേണൽ ഓഡിറ്ററേ വെച്ച് ഓഡിറ്റിംഗ് നിർബന്ധമായും നടത്തിയിട്ട് ഉണ്ടായിരിക്കണം .അതുപോലെ കമ്പനിക്ക് നിർബന്ധമായും ഒരു കമ്പനി സെക്രട്ടറിയെ നിയമിച്ചിരിക്കണം.

അപ്പോൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി നിങ്ങളുടെ കമ്പനി രജിസ്റ്റർ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടായിരിക്കണം. ഈ ഒരു അറിവ് നിങ്ങൾക്ക് ഉപകാരപ്രദമെങ്കിൽ ഷെയർ  ചെയ്യാൻ മറക്കരുത്


Spread the love

Leave a Comment

You cannot copy content of this page