നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമായിരിക്കും നടുവേദന. ഏതെങ്കിലും ഒരു അവസരത്തിൽ നടുവേദന അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. നട്ടെല്ലിന്റെ സ്ട്രക്ച്ചർ പറയുകയാണെങ്കിൽ ഏറ്റവും മുകളിലായി സർവിക്കൽ വെർട്ടബ്രെ, താഴെയായി തോററ്റിക് വെർട്ടബ്രേ, അതിനു താഴെയായി ലുംബർ വെർട്ടിബ്ര, സർക്കം വെർട്ടിബ്ര എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ഡിസ്ക് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമല്ല നടുവേദനയുടെ പ്രധാനകാരണം. നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്നും നടുവേദന വരാതെ ഇരിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്നും പരിശോധിക്കാം.
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ചെറിയ രീതിയിൽ വേദനയാണ് തോന്നുന്നത് എങ്കിൽ അതിന് ഒരു ഡോക്ടറെ കാണേണ്ട ആവശ്യം വരുന്നില്ല. എന്നാൽ വേദന മാറാതെ സ്ഥിരമായി ഇത് തുടരുകയയോ, കാലുകളിലേക്ക് വ്യാപിക്കുക യോ, മലമൂത്രവിസർജ്ജന ബുദ്ധിമുട്ട്, നടക്കാനുള്ള ബുദ്ധിമുട്ട്, വശങ്ങളിലേക്ക് ചെരിയാൻ ഉള്ള പ്രവണത എന്നിവകൂടി കാണുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്താനായി ശ്രമിക്കുക.
നീർവീഴ്ച, അണുബാധ, ജന്മനാ ഉള്ള പ്രശ്നങ്ങൾ, വളവ്,കൂന്, നട്ടെല്ലിലെ ക്യാൻസർ, മുഴ എന്നിവയെല്ലാം നടുവേദന യിലേക്ക് നയിക്കുന്ന കാരണങ്ങളാകാം. ന്യൂ റോ,ഗ്യാസ്ട്രോ പ്രശ്നങ്ങളും നടുവേദനയുടെ കാരണമായേക്കാം. അതായത് എല്ലാ നടുവേദന കളും നട്ടെല്ലിന്റെ പ്രശ്നം കൊണ്ട് ഉണ്ടാകുന്നത് ആയിക്കൊള്ളണമെന്നില്ല. കുടൽ, മൂത്രനാളി, കിഡ്നി യുമായി ബന്ധപ്പെട്ട അസുഖങ്ങൾ, രക്തക്കുഴലിൽ നിന്നും വ്യാപിച്ച് ഉണ്ടാകുന്ന വേദന എന്നിവയും നടുവേദനയുടെ രൂപത്തിൽ കാണാറുണ്ട്. കിഡ്നി സ്റ്റോൺ ഉള്ളവരിൽ ഇത്തരത്തിൽ സൈഡിലേക്ക് വേദന വ്യാപിക്കാറുണ്ട്.
ഡിസ്കിന്റെ പ്രശ്നം മൂലമുണ്ടാകുന്ന നടുവേദനയ്ക്ക് പ്രധാനമായും ചെയ്യാൻ പറയുന്നത് ബെഡ് റെസ്റ്റ് ആണ്. നല്ല വേദനയുള്ള സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ ദിവസം ബെഡ് റസ്റ്റ് എടുത്തു പിന്നീട് പതുക്കെ ചെറിയ ജോലികൾ, ലഘുവായ വ്യായാമങ്ങൾ എന്നിവ ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യാവുന്നതാണ്. സ്ഥിരമായി ബെഡ് റസ്റ്റ് എടുത്താൽ പേശികൾക്കും എല്ലുകൾക്കും ബലക്കുറവ് ഉണ്ടാവുകയും വീണ്ടും അത് ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
നട്ടെല്ലിന് ആകൃതി കൃത്യമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഒരുപാട് നേരം മുന്നോട്ട് കുനിഞ്ഞിരിക്കുന്ന അവസ്ഥ, പുറകോട്ട് വളഞ്ഞിരിക്കുന്ന അവസ്ഥ എന്നിവ പരമാവധി ഒഴിവാക്കണം. ഒന്ന് ഇടവിട്ട് നാല് വളവുകളാണ് നട്ടെല്ലിൽ ഉള്ളത്. എന്നാൽ ഈ നാല് ഡിസ്ക്കുകൾ ക്ക് ഇടയ്ക്ക് കുഷ്യനുകൾ നൽകിയിട്ടുണ്ട്. അതുപോലെ മൂവ്മെന്റ് നടക്കുന്നുണ്ട്. ഇടക്കുള്ള വളവുകളും, ഡിസ്കും ചേർന്നാണ് നട്ടെല്ലിന്റെ ആകൃതി നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള നട്ടെല്ലിന്റെ ആകൃതിയാണ് സാധനങ്ങൾ എടുക്കുന്നതിനും, ബാലൻസ് ചെയ്യുന്നതിനും എല്ലാം നമ്മളെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ നട്ടെല്ലിന്റെ ആകൃതിയെ നിലനിർത്തുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.
ഇതിനായി ഇരിക്കുമ്പോൾ കൃത്യമായ പൊസിഷൻ മെയിൻ റ്റൈൻ ചെയ്യാനും, സിസ്റ്റം ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ലെവൽ അഡ്ജസ്റ്റ് ചെയ്യാനും, ദൂരെ വെച്ച് വെയിറ്റ് എടുക്കാൻ ശ്രമിക്കാതെ ഇരിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. കിടക്കാനായി ചെറിയ മെത്തകൾ തിരഞ്ഞെടുക്കുക. ചെറിയ തലയണകൾ അതായത് നേരെ കിടക്കുമ്പോൾ കഴുത്തിന് അടിയിൽ വരുന്ന രീതിയിലും ചരിഞ്ഞ് കിടക്കുമ്പോൾ കഴുത്തുമുതൽ തോൾ വരെ വരുന്ന രീതിയിലും തലയിൽ തന്നെ വയ്ക്കാനായി ശ്രദ്ധിക്കുക.
ഡിസ്ക് പ്രൊലാപ്സ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം വെയിറ്റ് കൂടുന്നത് മാത്രമല്ല. ആവശ്യത്തിന് വ്യായാമം ചെയ്യാത്തതും ഒരു കാരണമാണ്. അതായത് ഓഫീസിൽ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിലും, കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നവരിലും, നല്ല രീതിയിലും ഫിസിക്കൽ എക്സസൈസ് ചെയ്യാത്തവരിലും കൂടുതലായി കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ പൂർണമായ ബെഡ്റെസ്റ്റ് അല്ല ആവശ്യമുള്ളത് പകരം അവരുടെ നോർമൽ ജീവിതത്തിലേക്ക് പെട്ടെന്ന് കൊണ്ടുവരിക എന്നതാണ്.
വെട്ടിബ്രയുടെ ഇടയ്ക്ക് കുഷ്യനിങ് ആയി വരുന്ന ഭാഗമാണ് ഡിസ്ക്. ഒരു പ്രായം വരെ അതിന് നേരിട്ട് രക്തയോട്ടം ലഭിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ രക്തയോട്ടം ഉള്ള ഭാഗങ്ങളിൽ നിന്നും കുറഞ്ഞ ഭാഗത്തേക്ക് ആണ് രക്തയോട്ടം നടന്നാണ് ഓക്സിജൻ ഗ്ലൂക്കോസ് എന്നിവ ഡിസ്കിന് ലഭിക്കുന്നത്. ഈ ഒരു ന്യൂട്രീഷൻ ലഭിക്കാതെ ഇരുന്നാൽ അത് ഡിസ്കിനെ ബാധിക്കും. വൈറ്റമിൻ ഡി യുടെ കുറവും ഡിസ്കിനെ ബാധിക്കും.
ഡിസ്ക് പ്രൊലാപ്സ് ഉള്ളവർക്ക് ഇടയ്ക്കിടയ്ക്ക് വേദന അനുഭവപ്പെടുകയും, പിന്നീട് അത് ഇല്ലാത്ത അവസ്ഥ കാണിക്കുകയും ചെയ്യും. ഡിസ്കിന് ഉണ്ടാകുന്ന ഇൻഫ്ളമേഷൻ പോലുള്ള അവസ്ഥയ്ക്ക് ഫിസിയോതെറാപ്പി, തിരുമ്മൽ എന്നിവ വഴിയെല്ലാം ഒരു വിധം മാറ്റാവുന്നതാണ്.
എന്നാൽ കൂടുതൽ പ്രശ്നങ്ങൾ കാണിക്കുകയാണെങ്കിൽ ഫാഗ്യോക്യട്ടോസിസ് എന്ന അവസ്ഥയാണ്. ഇത് ചിലപ്പോൾ തനിയെ മാറുകയോ അല്ലാത്തപ്പോൾ കൃത്യമായ ട്രീറ്റ്മെന്റ് ആവശ്യമായി വരികയോ ചെയ്യും. റഫർ ആയി ഉണ്ടാകുന്ന ട്രെയിനുകൾക്ക് രോഗിയുടെ രോഗം കൃത്യമായി നിർണയിക്കപ്പെട്ട ശേഷം മാത്രം ട്രീറ്റ്മെന്റ് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. കാലുകളിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള നടുവേദന ഡിസ്ക് പ്രലപ്സ് മൂലം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കണ്ണികൾക്ക് ഇടയിലുള്ള ഡിസ്ക് പ്രൊലാപ്സ് ചെയ്തു സുഷുംമ്നയെയോ ഞരമ്പിനെയോ മുറുക്കുമ്പോൾ ഞരമ്പ് പോകുന്ന വഴിയിലെല്ലാം വേദന അനുഭവപ്പെടും. ഇത് കണങ്കാലിലേക്ക് വ്യാപിപ്പിക്കുന്നതിനും കാരണമാകാം.
നടുവേദനയ്ക്ക് തുടക്കത്തിൽ മരുന്ന് നൽകുകയും, ഒന്നോ രണ്ടോ ദിവസത്തെ റസ്റ്റ് എടുക്കാൻ പറയുകയും ആണ് ആദ്യം ചെയ്യുന്നത്. തുടർന്ന് വയർ നടു എന്നിവയ്ക്ക് ബലം നൽകുന്നതിനുള്ള എക്സസൈസ്, കാൽസ്യം വൈറ്റമിൻ ഡി സപ്ലിമെന്റ് കൾ എന്നിവ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ഇത്തരത്തിൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞും മാറാത്ത വേദനയാണെങ്കിൽ അതായത് തുടർച്ചയായി വേദനിക്കുകയോ രാത്രിസമയങ്ങളിൽ വേദന മൂലം ഉണർന്ന് ഇരിക്കേണ്ട അവസ്ഥ വരികയോ ചെയ്യുകയാണെങ്കിൽ, അതല്ല എങ്കിൽ ഇരിക്കാൻ പറ്റാത്ത വേദന അനുഭവപ്പെടുകയാണെങ്കിൽ, ജോലിചെയ്യുമ്പോൾ കൂടി വരുന്ന വേദന എന്നിവയ്ക്കെല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചികിത്സ നടത്തേണ്ടതാണ്. കാലിന്റെ ബലക്കുറവ്, മലമൂത്രവിസർജ്ജന പ്രശ്നങ്ങൾ എന്നീ അവസ്ഥകൾക്കും ഡോക്ടറുടെ ചികിത്സ കൃത്യമായി നേടേണ്ടതുണ്ട്.
പലർക്കും ഇടയിലുള്ള ഒരു തെറ്റായ ധാരണയാണ് ഡിസ്ക് പ്രൊലാപ്സ് വന്നശേഷം പലക കട്ടിൽ മാത്രം കിടക്കാൻ പാടുള്ളൂ എന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ ധാരണയാണ്. അതായത് നട്ടെല്ലിലെ ആകൃതി അനുസരിച്ച് മുന്നോട്ടും പുറകോട്ടും ഉള്ള വളവുകൾ അനുസരിച്ച് ശരീരത്തിന് ഭാരം തുലനം ചെയ്യുന്ന രീതിയിൽ കിടക്കുന്നതാണ് ഉചിതമായ രീതി.
വയർ,നട്ടെല്ല് എന്നിവയ്ക്ക് ബലം നൽകുന്നതിനുള്ള എക്സർസൈസുകൾ ചെയ്യാനായി ശ്രമിക്കുക. ഇത് മസിൽ സ്ട്രെങ്ത് വർധിപ്പിക്കുന്നതിന് സഹായിക്കും. മെക്കാനിക്കൽ കംപ്രഷൻ മൂലമുണ്ടാകുന്ന നടു വേദനകൾക്ക് ഒന്നുകിൽ അത് തനിയെ മാറുകയോ അല്ലാത്തപക്ഷം അത് മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുകയോ വേണം. വേദന കുറയ്ക്കുന്നതിന് ഫിസിയോതെറാപ്പി, തിരുമ്മൽ എന്നീ രീതികൾ ചിലപ്പോൾ സഹായിക്കുന്നതാണ്.
വെയിറ്റ് ഉള്ള സാധനങ്ങൾ എടുക്കുമ്പോൾ ശരീരത്തോട് ചേർത്ത് എടുക്കുന്നതാണ് എപ്പോഴും നല്ലത്. സ്ത്രീകളിലെ നടുവേദന പ്രധാനമായും ഗർഭധാരണ സമയത്താണ് തുടങ്ങുന്നത് കാരണം ഈ സമയത്ത് നട്ടെല്ല് കുറച്ചുകൂടി മുന്നോട്ട് വളയും. മുൻപ് തന്നെ ഉള്ള പ്രശ്നങ്ങൾ ആണെങ്കിൽ അത് പരിഹരിച്ചശേഷം മാത്രം ഗർഭ ധാരണം നടത്തുന്നത് നല്ലതാണ്.കാരണം ഈ സമയത്ത് സ്കാനിങ് എക്സ്-റേ മരുന്നുകൾ എന്നിവ കൊടുക്കുന്നതിന് പരിമിതികളുണ്ട്.
പലരും തെറ്റിദ്ധരിക്കുന്ന ഒരു കാരണമാണ് അമിതവണ്ണമുള്ളവർക്ക് ഡിസ്ക് പ്രൊലാപ്സ് സാധ്യത കൂടുതലാണ് എന്നത്. എന്നാൽ ഇതിന് സയന്റിഫിക് ആയി യാതൊരു പ്രൂഫും ഇല്ല. ജനിറ്റാക്കലി തന്നെ ആവശ്യമായ ന്യൂട്രീഷ്യൻ ഡിസ്കിന് ലഭിക്കാത്തത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില പഠനങ്ങൾ തെളിയിക്കുന്നത് കൗമാരപ്രായത്തിൽ അമിതവണ്ണമുള്ളവർക്ക് മധ്യവയസ്സിൽ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നതാണ്.
ഇരുന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഊര ഞെട്ടൽ പോലുള്ള അവസ്ഥ ലിഗ് മെന്റ് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചെറിയ മരുന്നുകൾ നൽകിയാൽ മാറാവുന്നതാണ്.
സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ നടു വേദന വരാനുള്ള സാധ്യത കുറവാണ്. ഇത് നട്ടെല്ലിന്റെ ആകൃതി കൃത്യമായി സൂക്ഷിക്കുന്നതിന് സഹായിക്കുകയും, വയറിന്റെയും,ബാക്ക് സൈഡിലെയും മസിൽ സിന് ബലം വരുന്നതിന് സഹായിക്കുകയും ചെയ്യും.കൂടുതൽ പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറെ കണ്ടു കൃത്യമായി പരിശോധന നടത്തി ആവശ്യമായ ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്.