ഈട് ഇല്ലാതെ ലോൺ 160000 രൂപ ലഭിക്കും | തിരിച്ചടവ് കാലാവധി 5 വര്ഷം | പുതിയ അപേക്ഷ സമർപ്പിക്കാം

Spread the love

ഇനി ഏതൊരു സാധാരണക്കാരനും വായ്പ നേടാം അതും ഈട് ഒന്നും ഇല്ലാതെ തന്നെ. നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് സാധാരണയായി ബാങ്കുകളിൽ നിന്നും സാധാരണക്കാരായ ആളുകൾക്ക് വായ്പ ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.

അതുകൊണ്ട് തന്നെ കർഷകരെ മുന്നിൽ കണ്ടുകൊണ്ട് കാർഷിക പദ്ധതിക്ക് ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടുകൂടി പുതിയതായി ആരംഭിച്ചിരിക്കുന്ന ഒരു വായ്പ പദ്ധതിയെക്കുറിച്ച് ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

എന്തെല്ലാമാണ് ഈ കാർഷിക വായ്പയുടെ പ്രത്യേകതകൾ??

പേരുപോലെതന്നെ കാർഷിക പദ്ധതിക്ക് ഊന്നൽ നൽകികൊണ്ടുള്ള ഈ വായ്പയുടെ കാലാവധി അഞ്ചു വർഷം വരെയാണ്. കിസാൻ ക്രെഡിറ്റ് കാർഡ് മുഖേനയാണ് ഈ വായ്പയ്ക്ക് അപ്ലൈ ചെയ്യേണ്ടത്.

Also Read  പേ ടി എം ൽ നിന്നും 2 മിനിറ്റിൽ ലോൺ 2 ലക്ഷം വരെ കിട്ടും എങ്ങനെ അപേക്ഷിക്കാം

ഇതിൻറെ പലിശ നിരക്ക് 9 ശതമാനം ആണ് എന്നിരുന്നാൽ കൂടി നിങ്ങൾ കൃത്യമായി എല്ലാ മാസവും തിരിച്ചടവ് നടത്തുകയാണ് എങ്കിൽ അഞ്ച് ശതമാനം സബ്സിഡിയായി നിങ്ങൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്നതാണ്. അതായത് നിങ്ങൾക്ക് നാല് ശതമാനം മാത്രമാണ് പലിശ നിരക്കായി അടയ്ക്കേണ്ടി വരികയുള്ളൂ.

1,60000 രൂപവരെയുള്ള വായ്പകൾക്ക് നിങ്ങൾക്ക് ഈടായി ഒന്നും നൽകേണ്ടതില്ല എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. കാർഷിക സംബന്ധമായ ഏതൊരു ആവശ്യങ്ങൾക്ക് വേണ്ടിയും അതായത് കന്നുകാലിവളർത്തൽ, മത്സ്യം വളർത്തൽ എന്നിങ്ങനെ ഏതിനും നിങ്ങൾക്ക് ഈ വായ്പ ഉപയോഗപ്പെടുത്താവുന്നതാണ്.

കിസാൻ ക്രെഡിറ്റ്‌ കാർഡ് ഉള്ള ഏതൊരു കർഷകനും 160,000 രൂപയുടെ മുകളിലുള്ള വായ്പ ഈടു നൽകി എടുക്കാവുന്നതാണ്. നിങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലായെങ്കിൽ ഇതിന് അപ്ലൈ ചെയ്യുന്നതിനായി ഏറ്റവും അടുത്തുള്ള പൊതുമേഖല ബാങ്ക് മായി ബന്ധപ്പെടാവുന്നതാണ്.

Also Read  കേരള സർക്കാർ വാഹന വായ്പ | യുവാക്കൾക്ക് സുവർണ്ണാവസരം

ഇത്തരത്തിൽ അപ്ലൈ ചെയ്തതിനുശേഷം ബാങ്കിൽ നിന്നും മാനേജർ വന്ന് കൃഷിസ്ഥലം പരിശോധിച്ചതിനു ശേഷമാണ് വായ്പ നൽകുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് നോടൊപ്പം നിങ്ങൾക്ക് ഒരു റോപ്പ് വേ കാർഡും ലഭിക്കുന്നതാണ്.

കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ എന്തെല്ലാം രേഖകൾ ആണ് ആവശ്യമായിട്ടുള്ളത്??

ആധാർ കാർഡ്, പാൻ കാർഡ്, അപേക്ഷകന്റെ ഫോട്ടോ, കരം അടിച്ച രസീത്, കൈവശവകാശ സർട്ടിഫിക്കറ്റ് എന്നിവയാണ് 1,60,000 രൂപയുടെ വായ് ക്ക് നിങ്ങൾ അപേക്ഷിക്കുന്നതിനായി ബാങ്കിൽ പോകുമ്പോൾ കൈവശം വയ്ക്കേണ്ടത്.

Also Read  വീട് പുതുക്കി പണിയാൻ ടാറ്റാ ക്യാപിറ്റൽ ഹോം | എങ്ങനെ അപേക്ഷിക്കാം

ഇനി ഒരു ലക്ഷത്തി അറുപതിനായിരത്തിനു മുകളിൽ ആണ് വായ്പ ആവശ്യമായിട്ടുള്ളത് എങ്കിൽ ഒരു സെന്റി ന് 5000 രൂപ വച്ചാണ് നിങ്ങൾക്ക് ലഭിക്കുക. എന്നാൽ ഇതിന് നേരത്തെ പറഞ്ഞതുപോലെ ഈട് നൽകേണ്ടതും അത് ബാങ്ക് മാനേജർ വന്നു ഉറപ്പുവരുത്തിയശേഷം മാത്രമേ ലഭിക്കുകയുള്ളൂ.

ഇത്തരത്തിൽ നിങ്ങൾ എടുക്കുന്ന വായ്പകൾക്ക് അഞ്ചുവർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും തിരിച്ചടക്കാൻ ആവുന്നതും പുതുക്കി എടുക്കാവുന്നതുമാണ്.മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സബ്സിഡി സൗകര്യം ലഭ്യമാണ് എന്നതാണ് ഏറ്റവും വലിയ ആകർഷണീയത. അതുകൊണ്ട് ഇത് കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക. എല്ലാവർക്കും ഉപകാരപ്രദമാവട്ടെ.


Spread the love

4 thoughts on “ഈട് ഇല്ലാതെ ലോൺ 160000 രൂപ ലഭിക്കും | തിരിച്ചടവ് കാലാവധി 5 വര്ഷം | പുതിയ അപേക്ഷ സമർപ്പിക്കാം”

Leave a Comment