വാട്ടർ ടാങ്കിൽ അടിഞ്ഞു കൂടിയ വേസ്റ്റ് ക്‌ളീൻ ചെയ്യൻ അടിപൊളി വിദ്യ

Spread the love

നമ്മുടെയെല്ലാം വീടുകളിൽ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നമായിരിക്കും വാട്ടർ ടാങ്കിന് അകത്തു അടിഞ്ഞു കൂടിയിട്ടുള്ള ചളി. പലപ്പോഴും പല രീതികളിലും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ നമ്മൾ ശ്രമിക്കാറുണ്ടെങ്കിലും അവ ഒന്നും തന്നെ ഫലവത്തായ രീതിയിൽ പ്രവർതിക്കില്ല എന്നതാണ് പ്രശ്നം. എന്നു മാത്രമല്ല ഒരുപാട് സമയനഷ്ടവും ഉണ്ടാകും. എന്നാൽ ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാവുന്ന ഒരു വാട്ടർ ടാങ്ക് ക്ലീനർ എങ്ങനെ നിർമ്മിക്കാം എന്നും, അതിനാവശ്യമായ മെറ്റീരിയലുകൾ എന്തെല്ലാമാണെന്നും നോക്കാം.

വാട്ടർ ടാങ്ക് ക്ലീനർ നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ 1.5 മീറ്റർ നീളത്തിൽ 25 mm തിക്ക്നെസ് വരുന്ന ഒരു പിവിസി പൈപ്പ്,25mm പിവിസി ബെൻഡ്,25mmപിവിസി ബാൾ വാൾവ്,32*25mm പിവിസി റെഡ്യൂസർ, പിവിസി പൈപ്പ് ഓടിക്കുന്നതിന് ആവശ്യമായ PVC സോൾവന്റ് സിമന്റ്1/2 ഇഞ്ച് വലിപ്പത്തിലുള്ള ഒരു ഫ്ലെക്സിബിൾ പൈപ്പ് ഇതിനായി വീടുകളിൽ ചെടി നനയ്ക്കാൻ ഉപയോഗിക്കുന്ന ഹോസ് പൈപ്പ് ഉപയോഗിക്കാവുന്നതാണ്, , ഒരു ബ്രഷ് എന്നിവയാണ്.

Also Read  കറന്റ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്

നിർമാണരീതി നോക്കുകയാണെങ്കിൽ ആദ്യം ഒരു ടേപ്പ് ഉപയോഗിച്ച് വാട്ടർ ടാങ്കിന്റെ നീളം അളന്ന് എടുക്കുക. അതിനു ശേഷം അതേ അളവിൽ 25mm പിവിസി പൈപ്പ് കട്ട് ചെയ്ത് എടുക്കുക, വാങ്ങിച്ച ബ്രഷിന്റെ ബാക്ക് സൈഡ് കട്ട് ചെയ്യുക. ഒരു എക്സോ ബ്ലേഡ് ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ബ്രഷിന്റെ സെന്റർ ഭാഗം ഓപ്പൺ ചെയ്യുക. അതിന്റെ സെന്റർ ഭാഗത്തായി ഹോൾ ഇട്ട് നൽകുക. ബ്രഷിന്റെ മുൻവശത്തുള്ള 2 ലയർ നാര് മാത്രം ബാക്കിവെച്ച് ബാക്കി എടുത്തുകളയുക. റെഡ്യൂസർ എടുത്ത് സോൾ വൈന്റ് സിമന്റ് അപ്ലൈ ചെയ്തു നൽകുക. ബ്രഷിന്റെ ബാക്ക് സൈഡിൽ ഒട്ടിച്ചു നൽകുക. അതിനുശേഷം 25mm പൈപ്പിൽ ഇത് കണക്ട് ചെയ്ത് നൽകുക. ബെൻഡ് എടുത്ത് സോൾവന്റ് സിമന്റ്‌ അപ്ലൈ ചെയ്തു നൽകുക. നേരത്തെ റെഡിയാക്കി വച്ച പിവിസി പൈപ്പ് ലേക്ക് കണക്ട് ചെയ്യുക. വീണ്ടും ചെറിയ ഒരു കഷണം പിവിസി പൈപ്പ് കട്ട് ചെയ്തെടുത്ത ബെന്റിലേക്ക് കണക്ട് ചെയ്യുക.

Also Read  പോക്ക് വരവ് ചെയ്യുന്നത് എങ്ങനെ ? വിൽപത്രം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?

അതിനുശേഷം ഹോസ് പൈപ്പ് എടുത്ത് അതിന്റെ ഒരറ്റം റെഡിയാക്കി വെച്ച് ബാൾ വാൽവിലേക്ക് കണക്ട് ചെയ്ത് നൽകുക. ഒരു ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഫിക്സ് ചെയ്താൽ കൂടുതൽ ബലമായി നിൽക്കും.ഹോസിന്റെ മറ്റേ അറ്റം പൈപ്പ് ലേക്ക് കണക്ട് ചെയ്ത് നൽകുക. ഇതും ഒരു ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഫിക്സ് ചെയ്ത് നൽകാവുന്നതാണ്.

ഉപയോഗിക്കേണ്ട രീതി നോക്കുകയാണെങ്കിൽ നിർമ്മിച്ച ഉപകരണത്തിലെ രണ്ടുഭാഗവും ഒരേ രീതിയിൽ പിടിച്ച് വോൾ വിന്റെ ഭാഗത്ത് വെള്ളം നിറച്ചു നൽകുക.അതിനുശേഷം ഉപകരണത്തിന് ബ്രഷ് ഉള്ള ഭാഗം ടാങ്കിലേക്ക് ഇറക്കി നൽകുക.വാൽവിന്റെ ഭാഗം ഓപ്പൺ ചെയ്യുക. ഇപ്പോൾ ചളി ഉള്ള ഭാഗം മാത്രം പുറത്തേക്ക് വരുന്നതാണ്. ഒരു ഗ്ലാസ് ഉപയോഗിച്ച് ഇത്തരത്തിൽ പുറത്തേക്കുവരുന്ന ചളി നിങ്ങൾക്ക് കാണാവുന്നതാണ്. ഈ രീതിയിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ വീട്ടിലെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

Also Read  ഓൺലൈൻ വഴി പണമിടപാട് നടത്തുന്നവർ സൂക്ഷിക്കുക കണ്ണിൽ പെടാത്ത പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്

Spread the love

Leave a Comment