ഗ്യാസ് സിലിണ്ടർ വില വർദ്ധനവിൽ ബുദ്ധിമുട്ടുന്നവർക്ക് കെ.എസ്.ഇ.ബി യുടെ കൈ താങ്

Spread the love

ദിനംപ്രതി വർദ്ധിച്ചു വരുന്ന പാചകവാതകവില സാധാരണക്കാർക്ക് വലിയ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പാചകവാതകം ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോവുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമായതു കൊണ്ട് തന്നെ ഇതിന് ഒരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെ.എസ്.ഇ.ബി.

അവസാനമായി ഓഗസ്റ്റ് 17നാണ് 25 രൂപ കൂടി 14.2 കിലോ ഭാരമുള്ള ഒരു ഗ്യാസ് സിലിണ്ടറിന് വില 866രൂപ 50 പൈസയായി മാറിയത്. മുൻകാലങ്ങളിൽ സാധാരണക്കാർക്ക് പാചകവാതക സിലിണ്ടറുകൾക്ക് ആയി സബ്സിഡി കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി സബ്സിഡി കൂടി ഒഴിവാക്കിയതോടെ സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾ വളരെയധികം കഷ്ടതകൾ ആണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബ ബഡ്ജറ്റിനെ കാര്യമായി ബാധിക്കുന്ന രീതിയിൽ ആണ് ഗ്യാസ് സിലിണ്ടറിന് വില കുത്തനെ ഉയരുന്നത്. നിലവിൽ ഒന്നോരണ്ടോ സിലിണ്ടറുകൾ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്ന കെഎസ്ഇബിയുടെ പുതിയ സേവനത്തെ പറ്റി മനസ്സിലാക്കാം.

Also Read  ഗൂഗിൾ പേ , ഫോൺപൈ , പേടിഎം ഇവരുടെ വരുമാനം എന്താണ്

കെഎസ്ഇബി ഓഫീസെർസ് എൻജിനീയർമാരുടെ പഠനമനുസരിച്ച് പാചകവാതകം ഉപയോഗിച്ചുള്ള പാചകത്തിന് വരുന്ന ചിലവിനെ കാൾ കുറവ് ചിലവാണ് വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് ആവശ്യമായി വരുന്നുള്ളൂ എന്ന് കണ്ടെത്തി. കൂടാതെ ഇത് പരിസ്ഥിതിക്ക് വളരെയധികം ഗുണകരമാണെന്നും പഠനങ്ങൾ കണ്ടെത്തി.

LPG ഉപയോഗിച്ചുള്ള പാചക ത്തേക്കാൾ വളരെയധികം ലാഭത്തിൽ ഇൻഡക്ഷൻ കുക്കർ,മൈക്രോവേവ് ഓവൻ എന്നിവ ഉപയോഗിച്ചുള്ള പാചകത്തിന് ചിലവ് കുറവാണ് എന്നതും പഠനത്തിൽ കണ്ടെത്താൻ സാധിച്ചു. കേരളത്തിലെ വൈദ്യുത ഉപയോഗ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒരു മാസത്തിൽ 300 യൂണിറ്റ് കറണ്ട് വരെ ഉപയോഗിക്കുന്നവർക്ക് കറണ്ട് ഉപയോഗിച്ചുള്ള പാചകരീതി തിരഞ്ഞെടുക്കാവുന്നതാണ്.

300 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സോളാർ പാനൽ ഫിറ്റ് ചെയ്യുന്നത് വഴി കൂടുതൽ ലാഭം നേടാവുന്നതാണ്. സോളാർ പാനലുകൾ എല്ലാവിധ ജനങ്ങൾക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഉള്ള പദ്ധതികൾ കെഎസ്ഇബി നിലവിൽ പ്രാവർത്തികമാക്കുന്നുണ്ട്. ഒരു മാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് രണ്ട് മാസത്തിൽ വരുന്ന ബില്ലിൽ ഒരു യൂണിറ്റിന് 6.36 പൈസ എന്ന നിരക്കിൽ ആണ് ഈടാക്കുന്നത്.

Also Read  റോഡിൽ അപകടം സംഭവിച്ചാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് കേന്ദ്ര സർക്കാർ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ശരാശരി വൈദ്യുത ഉപഭോഗ നിരക്ക് 4.40 പൈസ എന്ന കണക്കിലാണ് എടുക്കുന്നത്. ഒരുമാസം ഒരു സിലിണ്ടർ എന്ന കണക്കിൽ പാചകവാതകം ഉപയോഗിക്കുന്നവർക്ക് 4 യൂണിറ്റ് കറണ്ട് മാത്രമാണ് ആവശ്യമായി വരുന്നത്. സോളാർ പാനൽ വഴി കറണ്ട് ഉപയോഗിക്കുന്നതിന് 1 കിലോ വാൾട് സോളാർപാനൽ ഫിറ്റ് ചെയ്താൽ മാത്രം മതി. ഇത്തരത്തിലുള്ള ഒരു സോളാർ പാനലിന് അമ്പതിനായിരം രൂപ ചിലവ് വരുമെങ്കിലും , സർക്കാരിൽ നിന്നുള്ള സബ്സിഡി കിഴിച്ച് 30,000 രൂപ മാത്രമാണ് ചിലവഴിക്കേണ്ടി വരുന്നത്.

എന്നാൽ വെറും മൂന്നു വർഷംകൊണ്ട് ചിലവാക്കിയ മുതൽമുടക്ക് തിരിച്ചു പിടിക്കാനായി സാധിക്കും. ഇത്തരത്തിൽ ഒരു മാസം രണ്ട് സിലിണ്ടറുകൾ ഉപയോഗിക്കേണ്ടവർക്ക് രണ്ട് കിലോ വോൾട്ട് എന്ന കണക്കിൽ സോളാർ പാനൽ സ്ഥാപിച്ചാൽ മതിയാകും. ഒരു ലക്ഷം രൂപ വിലവരുന്ന സോളാർ പാനലുകൾക്ക് സബ്സിഡി കഴിച്ച് അറുപതിനായിരം രൂപയാണ് നൽകേണ്ടി വരുന്നുള്ളൂ. ഇത്രയും വലിയ തുക ചിലവഴിച്ച് പാനൽ സ്ഥാപിക്കാൻ സാധിക്കാത്തവർക്ക് പാനലുകൾ സ്ഥാപിക്കുന്നതിനായി ബോർഡിന്റെ കീഴിൽ സ്ഥാപിച്ച പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

Also Read  വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെ സി ബി സ്വന്തമാക്കാം

മൂന്ന് കിലോവാട്ട് വരെയുള്ള പാനലുകളാണ് ഇത്തരത്തിൽ സ്ഥാപിച്ചു നൽകുന്നത്. പാനൽ ആവശ്യമായിട്ടുള്ള വ്യക്തി 20% പണം എടുക്കുകയാണ് എങ്കിൽ 40% കറണ്ട് ഇതിൽനിന്നും നിന്നും ലഭിക്കുന്നതാണ്, ഇതേ രീതിയിൽ 25% പണം മുടക്കുക യാണെങ്കിൽ 50% വൈദ്യുതി ലഭിക്കുന്നതാണ്. പുതിയ രീതി അനുസരിച്ച് കിണറിൽ നിന്നും എല്ലാം പമ്പുചെയ്യാൻ ഉപയോഗിക്കുന്ന അരകിലോ വോൾട് പമ്പുകൾ വരെ സോളാർ പാനലിൽ ലഭ്യമാണ്.

സോളാർ പാനൽ ഉപയോഗിച്ചുകൊണ്ടുള്ള കൂടുതൽ ടെക്നോളജികൾ വളർന്നു കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ കെഎസ്ഇബി നടപ്പിലാക്കിവരുന്ന പുരപ്പുറ സോളാർ പദ്ധതി വഴി ഇത്തരത്തിൽ സാധാരണക്കാർക്ക് വളരെ വലിയ നേട്ടമാണ് ലഭ്യമാകുന്നത്.


Spread the love

Leave a Comment